ഉറ്റവരെ നഷ്ടമായ ഗാസയിലെ യുവതി-യുവാക്കള്‍ വിവാഹത്തിലൂടെ ഒന്നായി, നടന്നത് 200 വിവാഹങ്ങള്‍
ഗാസ: ഗാസ എന്ന് കേള്‍ക്കുമ്പോഴേ മുറിവേറ്റ് കരയുന്ന കുരുന്നുകളുടേയും ജീവനുമായി പരക്കം പായുന്നവരുടേയും ചിത്രമാണ് മനസില്‍ വരിക. ഇസ്രയേല്‍ ആക്രമണത്തിന്റെ പിടിയില്‍ നിന്നും താത്ക്കാലിക രക്ഷ നേടിയ ഗാസയില്‍ പുതു ജീവിതങ്ങള്‍ തുടങ്ങുന്നു. അതേ യുദ്ധഭൂമിയായി മാറിയ ഗാസയില്‍ നിന്ന് ജീവിതത്തിന്റെ ശുഭ പ്രതീക്ഷകളിലേയ്ക്ക് 400 ദമ്പതിമാര്‍ നടന്നു കയറി.
ഗാസയില്‍ നടന്ന 400 പേരുടെ വിവാഹമാണ് ലോകശ്രദ്ധയാകര്‍ഷിച്ചത്. ഇസ്രയേലി ആക്രമണത്തില്‍ ജീവിതവും പ്രിയപ്പെട്ടവരേയും ഒക്കെ നഷ്ടമായ 400 യുവതീ യുവാക്കളാണ് പ്രതീക്ഷയുടേ പുതിയ ലോകത്തേയ്ക്ക് വിവാഹത്തിലൂടെ ഒന്നായത്. യുഎഇയുടെ സാമ്പത്തിക സഹായത്തോടെയാണ് ഗാസയില്‍ ഇത്തരം വിവാഹം സംഘടിപ്പിച്ചത്.

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാനാണ് വിവാഹത്തിന് വേണ്ട സാമ്പത്തിക സഹായം നല്‍കിയത്. ഗാസയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായങ്ങളുടെ ചെരിയൊരു ഭാഗം മാത്രമാണ് വിവാഹത്തിന് വേണ്ടി നല്‍കിയത്. ഗാസയില്‍ ഇത്തരത്തില്‍ ഒട്ടേറെ പദ്ധതികള്‍ക്ക് യുഎഇ ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട് .












Click it and Unblock the Notifications