കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കൊടി കാണിച്ച് കാണിച്ച് യുഎഇ: പ്രവാസികൾക്ക് ഏത് വിമാനത്താവളം വഴിയും മടങ്ങിയെത്താം

Google Oneindia Malayalam News

ദുബായ്: ദുബായിൽ റസിഡന്റ് വിസയുള്ള പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. കൊറോണ വൈറസ് പരിശോധന നടത്തിയ നെഗറ്റീവായ പിസിആർ പരിശോധനാ ഫലവും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിൽ നിന്നുള്ള മുൻകൂർ യാത്രാ അനുമതിയും ഉണ്ടായിരിക്കണമെന്നാണ് നിർദേശം. യുഎഇയിലെ ഏത് വിമാനത്താവളം വഴിയും റെസിഡന്റ് വിസയുള്ളവർക്ക് രാജ്യത്തേക്ക് മടങ്ങിവരാൻ കഴിയുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചിട്ടുണ്ട്.

മാസ്ക് ധരിക്കാത്തവര്‍ക്ക് റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ നല്‍കില്ല; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ മാസ്ക് ധരിക്കാത്തവര്‍ക്ക് റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ നല്‍കില്ല; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഇതോടെ കൊറോണ വൈറസ് പ്രതിസന്ധിക്കിടെ യുഎഇയുമായി വിമാന യാത്രാ നിയന്ത്രണങ്ങളില്ലാത്ത മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും ദുബായിലേക്ക് മടങ്ങിവരാൻ സാധിക്കും. ദുബായ് മീഡിയാ ഓഫീസ് #AskDXBOfficial ഓൺലൈൻ അഭിമുഖത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

xflights1-15901186

കൊവിഡ് പ്രതിസന്ധിക്കിടെ ജോലി നഷ്ടമാകുകയും യാത്രാ നിയന്ത്രണം മൂലം കുടുങ്ങിപ്പോവുകയും ചെയ്തവർക്ക് പിഴയടക്കേണ്ടതില്ലെന്നും അല്ലാതെ തന്നെ മടങ്ങിപ്പോകാനുള്ള യാത്രാസൌകര്യം ഒരുക്കുകയാണെന്നും അദ്ദേഹം ചോദ്യങ്ങൾക്കുള്ള മറുപടിയായി വ്യക്തമാക്കിയിരുന്നു. പ്രതിസന്ധിക്ക് ശേഷം ദുബായ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ ദിനംപ്രതി അഞ്ച് ശതമാനം വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. അതേസമയം ഈ വർഷം അവസാനത്തോടെ ജനുവരിയിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തിലേക്ക് വിമാനത്താവളം എത്തുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

English summary
UAE gave permission to return of expats to any UAE airports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X