കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പ്രഖ്യാപനവുമായി യുഎഇ, പ്രവാസികള്‍ക്ക് രാജ്യത്തേക്ക് സ്വാഗതം; പക്ഷെ നിബന്ധനകള്‍ പാലിക്കണം

Google Oneindia Malayalam News

ദുബൈ: ഇന്നലെ 513 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ യുഎഇയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 41499 ആയിരിക്കുകയാണ്. ഒരു മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. 287 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായിരിക്കുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലേറെ പേര്‍ക്കും സുഖം പ്രാപിക്കാന്‍ കഴിഞ്ഞുവെന്നതാണ് ആശ്വാസം.

Recommended Video

cmsvideo
UAE allows return of residents stranded outside country | Oneindia Malayalam

ഇന്നലെമാത്രം 712 പേര്‍ക്ക് രോഗമുക്തി നേടാന്‍ സാധിച്ചു. ഇതോടെ യുഎഇയില്‍ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 25946 ആയി ഉയരുകയും ചെയ്തു. ഈ സാഹചര്യം കൂടി പരിഗണിച്ച് രാജ്യത്ത് നടപ്പില്‍ വരുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ് യുഎഇ. ഇതിന്‍റെ ഭാഗമായാണ് ലോക്ക് ഡൗണില്‍ കുടുങ്ങി വിദേശികള്‍ക്ക് രാജ്യത്തേക്ക് മടങ്ങാമെന്നും യുഎഇ വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ വിശദാംശംങ്ങള്‍ ഇങ്ങനെ..

തിരികെ പോവാന്‍ കഴിയാതെ

തിരികെ പോവാന്‍ കഴിയാതെ

കോവിഡ് വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ ഉള്‍പ്പടെ നിരവധിയാളുകളായിരുന്നു യുഎഇയിലേക്ക് തിരികെ പോവാന്‍ കഴിയാതെ കുടുങ്ങിയത്. ഇവരുടെ മടക്കത്തിന് വഴിയൊരുക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ യുഎ​ഇ ഭരണകൂടം.

തടസങ്ങള്‍ നീങ്ങി

തടസങ്ങള്‍ നീങ്ങി

യുഎഇയിലേക്ക് തിരിച്ചു വരാന്‍ ഇന്ത്യക്കാര്‍ക്കുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങിയതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് തിരിച്ചു വരാനാവാതെ കുടുങ്ങിയ രണ്ട് ലക്ഷം പേരെ തിരികെയെത്തിക്കുയാണ് പദ്ധതിയെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിസ് അബ്ദള്ള ബെല്‍ഹുനും വ്യക്തമാക്കി.

പ്രധാനലക്ഷ്യം

പ്രധാനലക്ഷ്യം

കുടുംബങ്ങളെ യുഎഇയിലേക്ക് മടക്കികൊണ്ടുവരിക എന്നതാണ് അടുത്ത ഘട്ടത്തിലെ പ്രധാനലക്ഷ്യമെന്നും ഖാലിസ് അബ്ദള്ള ബെല്‍ഹുന്‍ പറഞ്ഞു. അതിന്‍റെ ഭാഗമായാണ് റസിഡന്‍റ് വിസക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങിയെത്താന‍് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയത്. ഇതുവരെ 31000 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്.

കൂടുതല്‍ പേര്‍ക്ക് അനുമതി

കൂടുതല്‍ പേര്‍ക്ക് അനുമതി

അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കും. രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള രജിസ്ട്രേഷന്‍ ഈ മാസം ഒന്നുമുതലാണ് ആരംഭിച്ചത്. അതേസമയം, മടങ്ങിയെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണ്. ഇക്കൂട്ടര്‍ 14 ദിവസം സ്വന്തം ചിലവില്‍ ക്വാറന്‍റീനില്‍ കഴിയണം. ഇതിന് പുറമെ പ്രതിരോധത്തിനായി യുഎഇ തയ്യാറാക്കിയ അപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യുകയും വിവരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യണം.

കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍

യുഎഇയിലേക്ക് മടങ്ങാന്‍ ഇന്ത്യക്കാര്‍ക്കുണ്ടായിരുന്നു വിലക്ക് നീക്കിയതുമായി ബന്ധപ്പെട്ട് എമിഗ്രേഷന്‍ വിഭാഗത്തിനും എയര്‍ലൈന്‍സുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ വ്യക്തമാക്കി. എല്ലതരം വിസകള്‍ക്കും ഡിസംബര്‍ വരെ കലാവധിയുണ്ടെന്ന് യുഎഇ അറിയിച്ചതിനാല്‍ ഇക്കാര്യത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവില്ല.

അപേക്ഷകള്‍ നല്‍കാം

അപേക്ഷകള്‍ നല്‍കാം

റസിഡന്‍റ് വിസക്കാര്‍ക്ക് തിരിച്ചു വരവിനുള്ള അപേക്ഷകള്‍ നല്‍കിതുടങ്ങാമെന്നും കോണ്‍സുല്‍ ജനറല്‍ വ്യക്തമാക്കി. മൂന്ന്മാസം വിസാകാലാവധി ബാക്കിയുള്ളവര്‍ക്ക് മാത്രമേ വിദേശത്തേക്ക് മടങ്ങാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ വിഭാഗവും എയര്‍ലൈന്‍സുകള്‍ യാത്രക്കാര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു.

 പ്രതിഷേധം

പ്രതിഷേധം

ഇത് പ്രവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണായിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശം നല്‍കിയത്. യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഫെഡറല്‍ അതോറിറ്റിയുടെ വെബ്സൈറ്റായ smartservices.ica.gov.ae വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

സാമ്പത്തിക രംഗത്തിന് തിരിച്ചടി

സാമ്പത്തിക രംഗത്തിന് തിരിച്ചടി

അതേസമയം, പ്രവാസികള്‍ വന്‍തോതില്‍ സ്വദേശത്തേക്ക് മടങ്ങുന്നത് യുഎഇ സാമ്പത്തിക രംഗത്തിന് തിരിച്ചടിയാവുമെന്ന് വ്യക്തമാക്കുന്ന പഠനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കോവിഡ് വ്യാപനത്തിന് വലിയ കുറവില്ലെങ്കിലും തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന വിദേശികളെ യുഎഇ സ്വാഗതം ചെയ്യാന്‍ തീരുമാനിച്ചത്.

വൈറസ് വ്യാപനം

വൈറസ് വ്യാപനം

ഗള്‍ഫില്‍ വൈറസ് വ്യാപനം ശക്തമായത് കാരണം ലീവിനും തൊഴില്‍ നഷ്ടപ്പെട്ടും ഉള്ള തൊഴില്‍ ഉപേക്ഷിച്ചും നാട്ടിലേക്ക് വരുന്നവരും ഏറെയാണ്. പ്രവാസികളുടെ ഇത്തരത്തിലുള്ള മടക്കവും യുഎഇ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുകയെന്നാണ് ഓക്സ്ഫോര്‍ഡ് എക്ണോമിക്സ് അഭിപ്രായപ്പെടുന്നത്.

വരുമാനം നിലക്കും

വരുമാനം നിലക്കും

ആഗോള വാണിജ്യരംഗത്തും ടൂറിസം, ബിസിനസ് രംഗവും ആശ്രയിച്ചുള്ള സാമ്പത്തികരംഗമുള്ള യുഎഇക്ക് രാജ്യത്തുള്ള വിദേശികള്‍ അവരുടെ ബിസിനസുകള്‍ ഉപേക്ഷിച്ച് മടങ്ങുന്നത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിദേശികള്‍ കൂടുതലായി സ്വദേശങ്ങളിലേക്ക് മടങ്ങിയാല്‍ ടൂറിസം, വിദ്യാഭ്യാസ രംഗം പോലുള്ള മേഖലകളില്‍ നിന്നു ലഭിക്കുന്ന വരുമാനം നിലക്കും.

പ്രതികൂലം

പ്രതികൂലം

ഇന്ത്യയുള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കു പുറമെ ഈ രാജ്യങ്ങളില്‍ നിന്നും ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍കിട,ചെറുകിട വ്യവസായികളും ഉള്‍പ്പെടുന്നതാണ് യുഎഇയിലെ വിദേശ സാന്നിധ്യം. പ്രൊഫഷണലുകളും അവരുടെ കുടുംബങ്ങളെയും ആശ്രയിച്ച് നിലനില്‍ക്കുന്ന വിവിധ മേഖലകളായ റെസ്‌റ്റോറന്റുകള്‍, സ്‌കൂളുകള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഓക്സ്ഫോര്‍ഡ് എക്ണോമിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

 യുഡിഎഫിലേക്ക് മടങ്ങാന്‍ കൊതിച്ച് കേരള കോണ്‍. ബി: ചര്‍ച്ചകള്‍ നടന്നു, എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങാന്‍ കൊതിച്ച് കേരള കോണ്‍. ബി: ചര്‍ച്ചകള്‍ നടന്നു, എതിര്‍പ്പുന്നയിച്ച് കോണ്‍ഗ്രസ്

English summary
uae govt allows return of the people who stranded outside nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X