കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ഭരണകൂടത്തിന് ബിഗ് സല്യൂട്ട്; കഷ്ടപ്പെടുന്നവരെ വിളിക്കുന്നു!! ഒരു വര്‍ഷം താമസിക്കാം

Google Oneindia Malayalam News

ദുബായ്: യുഎഇ ഭരണകൂടത്തിന്റെ മേന്‍മകളുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. ലോകത്തെ മികച്ച ഭരണകര്‍ത്താക്കളില്‍ ഒന്നാണെന്ന് തെളിയിക്കുന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് യുഎഇ. ദരിദ്ര രാഷ്ട്രങ്ങളിലെയും കഷ്ടതകള്‍ അനുഭവിക്കുന്നവരെയും യുഎഇയിലേക്ക് സ്വാഗതം ചെയ്യുകയാണവര്‍. ഒരു വര്‍ഷത്തെ വിസ ഇത്തരക്കാര്‍ക്ക് അനുവദിക്കും. വ്യത്യസ്തമായ ഒരു പ്രഖ്യാപനമാണിത്. യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രശംസനീയാര്‍ഹമായ തീരുമാനം. പുതിയ പ്രഖ്യാപനത്തിന്റെ വിശദ വിവരങ്ങള്‍ ഇങ്ങനെ...

കെടുതികള്‍ അനുഭവിക്കുന്നവരേ... വരൂ

കെടുതികള്‍ അനുഭവിക്കുന്നവരേ... വരൂ

യുദ്ധം മൂലം കെടുതികള്‍ അനുഭവിക്കുന്ന രാജ്യത്തുള്ളവരെയാണ് പ്രധാനമായും യുഎഇ ക്ഷണിക്കുന്നത്. മന്ത്രിസഭ പാസാക്കിയ പ്രമേയത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. യുദ്ധത്തിന് പുറമെ പ്രകൃതി ദുരന്തങ്ങള്‍ മൂലം തീരാ ദുരിതത്തിലേക്ക് വീണവരെയും യുഎഇ ക്ഷണിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷത്തെ താമസവിസ അനുവദിക്കും.

 തിരിച്ചുപോക്ക് എപ്പോള്‍

തിരിച്ചുപോക്ക് എപ്പോള്‍

കഷ്ടത അനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ മന്ത്രിസഭയുടെ തീരുമാനം. ഇത്തരം രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ക്ക് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ അവസരം നല്‍കും. മാതൃരാജ്യത്തെ പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ അവര്‍ക്ക് തിരിച്ചുപോകാമെന്നും പ്രമേയത്തില്‍ പറയുന്നു.

വിസാ നടപടികളില്‍ ഇളവ്

വിസാ നടപടികളില്‍ ഇളവ്

ഇത്തരം രാജ്യങ്ങളില്‍ നിന്ന് അഭയം തേടി വരുന്നവര്‍ക്ക് വിസാ നടപടികളില്‍ ചില ഇളവുകള്‍ നല്‍കും. ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിനും ഒക്ടോബര്‍് 31നുമിടയിലാണ് താമസ വിസ അനുവദിക്കുക. വീഴ്ചകള്‍ വരുത്തിയാല്‍ ഇത്തരക്കാര്‍ക്ക് വന്‍തുക പിഴ ഈടാക്കില്ല. ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ യുഎഇയുടെ പ്രതിഛായ മികച്ചതാക്കുന്ന തീരുമാനമാണിത്.

നിര്‍ണായക തീരുമാനം

നിര്‍ണായക തീരുമാനം

ലോക സമാധാനത്തിനും സുസ്ഥിരതയ്ക്കും യുഎഇ ഭരണകൂടം എത്രത്തോളം പിന്തുണ നല്‍കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം. അറബ്-ജിസിസി മേഖല സംഘര്‍ഷഭരിതമായ സാഹചര്യത്തിലാണ് യുഎഇയുടെ നിര്‍ണായക തീരുമാനമെന്നതും ശ്രദ്ധേയമാണ്.

ഒട്ടേറെ പരിഷ്‌കാരങ്ങള്‍

ഒട്ടേറെ പരിഷ്‌കാരങ്ങള്‍

പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി വിസാ നിയമത്തില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ യുഎഇ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ദുരന്തഭൂമിയില്‍ കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനുള്ള നീക്കം. വിസിറ്റിങ് വിസയില്‍ തൊഴിലന്വേഷിച്ചെത്തുന്നവര്‍ക്ക് ആറ് മാസത്തേക്കുള്ള പ്രത്യേക താല്‍ക്കാലിക വിസ അനുവദിക്കുമെന്നതാണ് അടുത്തിടെ കൈക്കൊണ്ടതില്‍ പ്രധാന തീരുമാനം.

 എക്‌സ്ട്രാ ആറ് മാസം

എക്‌സ്ട്രാ ആറ് മാസം

വിദഗ്ധരായ വ്യക്തികള്‍ക്കും വ്യവസായികള്‍ക്കും പത്ത് വര്‍ഷത്തേക്ക് താമസ അനുമതി നല്‍കാന്‍ അടുത്തിടെ യുഎഇ തീരുമാനിച്ചിരുന്നു. പിന്നീടാണ് പുതിയ ജനപ്രിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. യുഎഇയില്‍ തൊഴില്‍ തേടി എത്തുന്നവര്‍ക്ക് എക്‌സ്ട്രാ ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കുമെന്നാണ് സുപ്രധാനമായ പുതിയ പ്രഖ്യാപനം. വിസാ നിയമത്തില്‍ സമഗ്ര പരിഷ്‌കാരമാണ് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.

ബാങ്ക് ഗ്യാരണ്ടിക്ക് ബദല്‍

ബാങ്ക് ഗ്യാരണ്ടിക്ക് ബദല്‍

പ്രവാസികളായ തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കുന്നവര്‍ക്കും ഒട്ടേറെ ഇളവുകള്‍ മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളിയെ നിയമിക്കുമ്പോള്‍ കമ്പനി നിശ്ചിത തുക ബാങ്ക് ഗ്യാരണ്ടിയായി നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കി. 3000 ദിര്‍ഹമാണ് ബാങ്ക് ഗ്യാരണ്ടിയായി കമ്പനികള്‍ നല്‍കേണ്ടിയിരുന്നത്. ഈ നിയമം മന്ത്രിസഭ റദ്ദാക്കി. ബാങ്ക് ഗ്യാരണ്ടി ഇനത്തില്‍ ഇതുവരെ ലഭിച്ച തുക തിരിച്ചുകൊടുക്കും.

പിടിക്കപ്പെട്ടാല്‍ പിഴയുണ്ടാകില്ല

പിടിക്കപ്പെട്ടാല്‍ പിഴയുണ്ടാകില്ല

ബാങ്ക് ഗ്യാരണ്ടി ഇനത്തില്‍ 1400 കോടി ദിര്‍ഹമാണ് ഭരണകൂടത്തിന് ലഭിച്ചിരുന്നത്. ഈ സംഖ്യ വിപണിയിലേക്ക് തന്നെ നല്‍കാനാണ് തീരുമാനം. ബാങ്ക് ഗ്യാരണ്ടിക്ക് പകരം മറ്റൊരു സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 60 ദിര്‍ഹം മാത്രം ചെലവുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് നടപ്പാക്കുക. വിസാ കാലാവധി കഴിഞ്ഞവര്‍ പിടിക്കപ്പെട്ടാല്‍ പിഴയുണ്ടാകില്ല. നാട്ടിലേക്ക് തിരിച്ചുപോകാന്‍ അവസരം നല്‍കും.

മടക്കം ആവശ്യമില്ല

മടക്കം ആവശ്യമില്ല

തൊഴില്‍തേടി യുഎഇയിലേക്ക് ഒട്ടെറെ പേര്‍ എത്താറുണ്ട്. സന്ദര്‍ശക വിസയിലാണ് ഇവര്‍ എത്തുക. എന്നാല്‍ സന്ദര്‍ശക വിസാ കാലാവധി തീരുന്നതിന് മുമ്പ് ജോലി ലഭിക്കാതെ വന്നാല്‍ തിരിച്ചുനാട്ടിലേക്ക് പോകുകയാണ് പ്രവാസികള്‍ ചെയ്യുക. ഇനി അത്തരത്തിലുള്ള മടക്കം ആവശ്യമില്ല. സന്ദര്‍ശക വിസാ കാലവാധി പൂര്‍ത്തിയായാല്‍ ആറ് മാസത്തെ താല്‍ക്കാലിക വിസ നല്‍കാനാണ് തീരുമാനം. ഇതിന് പ്രത്യേകം ഫീസ് ഈടാക്കില്ല.

ഈ വര്‍ഷം നിലവില്‍ വരും

ഈ വര്‍ഷം നിലവില്‍ വരും

വിസ പുതുക്കാനുള്ള നടപടികള്‍ ലളിതമാക്കും. വിസ പുതുക്കാന്‍ രാജ്യത്തിന് പുറത്തുപോയി വരണമെന്ന നിബന്ധന എടുത്തുകളയും. രണ്ടുദിവസത്തേക്ക് ട്രാന്‍സിറ്റ് വിസ സൗജന്യമാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിത്തുടങ്ങും. വിദ്യാസമ്പന്നരായ സെപ്ഷ്യലിസ്റ്റുകള്‍ക്ക് നിരവധി ഇളവുകള്‍ നേരത്തെ യുഎഇ പ്രഖ്യാപിച്ചിരുന്നു. 10 വര്‍ഷം കാലാവധിയുള്ള താമസ വിസകള്‍ ഇവര്‍ക്ക് അനുവദിക്കാനാണ് തീരുമാനിച്ചത്.

സൗദിയില്‍ വൈറസ് ഭീതി; 23 മരണം!! ചികില്‍സിച്ചവര്‍ക്കും രോഗം, റിയാദിലും ജിദ്ദയിലും നജ്‌റാനിലുംസൗദിയില്‍ വൈറസ് ഭീതി; 23 മരണം!! ചികില്‍സിച്ചവര്‍ക്കും രോഗം, റിയാദിലും ജിദ്ദയിലും നജ്‌റാനിലും

English summary
One-year UAE residency permit announced for people in war, disaster zones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X