യുഎഇയില്‍ നാല് കോവിഡ് മരണം കൂടി:ഫുജറയിലെ ശീതകാല ക്യാമ്പിങ് നിരോധിച്ചു
അബുദാബി: കോവിഡ് 19 ബാധിതരായ നാല് പേര് കഴിഞ്ഞ 24മണിക്കൂറിനിടെ യുഎഇയില്‍ മരിച്ചു. ഇതോടെ യുഎയില്‍ മൊത്തം മരണം 552 ആയതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതുതായി 1205പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 791 പേര് രോഗമുക്തി നേടിയതായും അധികൃതര്‍ പറഞ്ഞു. ആകെ രോഗികള്‍ 15,8990. രോഗമുക്തി നേടിയവര്‍ 14,8871, ചികിത്സയിലുള്ളവര്‍ 9567 പേര്.
ഫുജറൈയില് ടെന്റ് കാരവന് എന്നിവയുള്‍പ്പെടെയുള്ള എല്ലാ തരത്തിലുമുള്ള മരിഭൂ താമസങ്ങളും ഫുജറൈ അടിയന്തര വിഭാഗം നിരോധിച്ചു. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയെ കരുതിയാണിതെന്ന് ഫുജറൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് ബിന്‍ ഗാനേം അല്‍ കഅബി പറഞ്ഞു.

മരഭൂ ക്യാമ്പ് ചെയ്യുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ് ഫുജറൈ. തണുപ്പ് കാലത്ത് രാജ്യത്തിന്റെ മിക്ക ഭാഗത്ത് നിന്നും ഇവിടെ ആളുകള്‍ കുടുംബ സമേതമെത്തി ടെന്റ് കെട്ടിയും കാരവനിലും താമസിക്കാറുണ്ട്. യുഎഇ ദേശീയ ദിനാചരണത്തോടനുബന്ധിച്ച് അഞ്ചു ദിവസത്തെ അവധി ലഭിക്കുന്നതിനാല്‍ ഇപ്രാവശ്യം ഒട്ടേറെ പേര് ക്യാപിങ്ങിന് പദ്ധതിയിട്ടിരുന്നു.
പുതുതായി 11,0952 കോവിഡ് പരിശോധനകള്‍ നടത്തിയതോടെ യുഎയില്‍ ആകെ കോവിഡ് പരിശോധന 15.8 ലക്ഷം പിന്നിട്ടു. കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ വിവിധ എമിറേറ്റുകളില്‍ പരിശോധന കര്‍ശനമായി തുടരുകയാണ് . എല്ലാ സുരക്ഷാ മുന്‍ കരുതലുകളും പാലിക്കണം.സാമൂഹിക അകലം പാലിക്കണം. ഇല്ലെങ്കില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രയത്നത്തിന് ഫലമില്ലാതെയായി പോകുമെന്ന് അധികൃതര്‍ പറഞ്ഞു.
-
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications