കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ നാല്‌ കോവിഡ്‌ മരണം കൂടി:ഫുജറയിലെ ശീതകാല ക്യാമ്പിങ്‌ നിരോധിച്ചു

Google Oneindia Malayalam News

അബുദാബി: കോവിഡ്‌ 19 ബാധിതരായ നാല്‌ പേര്‍ കഴിഞ്ഞ 24മണിക്കൂറിനിടെ യുഎഇയില്‍ മരിച്ചു. ഇതോടെ യുഎയില്‍ മൊത്തം മരണം 552 ആയതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതുതായി 1205പേര്‍ക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചു. 791 പേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ പറഞ്ഞു. ആകെ രോഗികള്‍ 15,8990. രോഗമുക്തി നേടിയവര്‍ 14,8871, ചികിത്സയിലുള്ളവര്‍ 9567 പേര്‍.

ഫുജറൈയില്‍ ടെന്റ്‌ കാരവന്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ തരത്തിലുമുള്ള മരിഭൂ താമസങ്ങളും ഫുജറൈ അടിയന്തര വിഭാഗം നിരോധിച്ചു. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയെ കരുതിയാണിതെന്ന്‌ ഫുജറൈ പൊലീസ്‌ കമാന്‍ഡര്‍ ഇന്‍ ചീഫ്‌ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹ്മദ്‌ ബിന്‍ ഗാനേം അല്‍ കഅബി പറഞ്ഞു.

uae

മരഭൂ ക്യാമ്പ്‌‌ ചെയ്യുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ്‌ ഫുജറൈ. തണുപ്പ്‌ കാലത്ത്‌ രാജ്യത്തിന്റെ മിക്ക ഭാഗത്ത്‌ നിന്നും ഇവിടെ ആളുകള്‍ കുടുംബ സമേതമെത്തി ടെന്റ്‌ കെട്ടിയും കാരവനിലും താമസിക്കാറുണ്ട്‌. യുഎഇ ദേശീയ ദിനാചരണത്തോടനുബന്ധിച്ച്‌ അഞ്ചു ദിവസത്തെ അവധി ലഭിക്കുന്നതിനാല്‍ ഇപ്രാവശ്യം ഒട്ടേറെ പേര്‍ ക്യാപിങ്ങിന്‌ പദ്ധതിയിട്ടിരുന്നു.

പുതുതായി 11,0952 കോവിഡ്‌ പരിശോധനകള്‍ നടത്തിയതോടെ യുഎയില്‍ ആകെ കോവിഡ്‌ പരിശോധന 15.8 ലക്ഷം പിന്നിട്ടു. കോവിഡ്‌ രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ വിവിധ എമിറേറ്റുകളില്‍ പരിശോധന കര്‍ശനമായി തുടരുകയാണ്‌ . എല്ലാ സുരക്ഷാ മുന്‍ കരുതലുകളും പാലിക്കണം.സാമൂഹിക അകലം പാലിക്കണം. ഇല്ലെങ്കില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രയത്‌നത്തിന്‌ ഫലമില്ലാതെയായി പോകുമെന്ന്‌ അധികൃതര്‍ പറഞ്ഞു.

English summary
UAE has four more covid death today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X