കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ വര്‍ഷവും കൊവിഡ് വാക്സിനേഷന്‍ ആവശ്യമായി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വക്താവ്

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് എത്രമാത്രം പരിവർത്തനം ചെയ്യപ്പെടുന്നുവോ അത്രയും വർഷം പ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ടിവരുമെന്ന് യുഎഇ ആരോഗ്യ മേഘല വക്താവ് ഡോ. ഫരീദ അല്‍ ഹൈസാനി. 16 വയസ്സിന് താഴെയുള്ളവർക്ക് ചില വാക്സിനുകൾ നൽകുന്നുണ്ടെന്നും അൽ ഹൊസാനി പറഞ്ഞു. കുട്ടികൾക്ക് നൽകാവുന്ന വാക്സിനുകൾക്കായി ക്ലിനിക്കൽ പഠനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 ബാധിച്ചവരിൽ 40-50 ശതമാനം പേർക്കും രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെടുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

യുഎഇയില്‍ ചൊവ്വാഴ്ച 3,601 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരിടളവേളക്ക് ശേഷം രാജ്യത്ത് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. മൊത്തം കേസുകളുടെ എണ്ണം ഇതോടെ 285,147 ആയി. അതേസമയം, യുഎഇ നിവാസികൾക്കും വാക്സിനേഷൻ പ്രഖ്യാപിക്കുന്ന രാജ്യമായി യുഎഇ മാറി. യുഎഇ ദേശീയ ദുരന്ത നിവാരണ സമിതിയാണ് രാജ്യത്തെ മുഴുവൻ പൗരന്മാർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത്. എല്ലാവരിലും വാക്സിന്‍ പൂര്‍ത്തിയാക്കി കൊവിഡ് വ്യാപനം തടയാനാണ് യുഎഇയുടെ നീക്കം.

coronavirus--vaccine3

വാക്സിൻ സ്വീകരിക്കുന്ന ഓരോരുത്തരും കോവിഡ് പ്രതിരോധത്തിൽ പങ്കാളിയാവുകയാണെന്ന് ദേശീയ ദുരന്തനിവാരണ സമിതി ചൂണ്ടിക്കാട്ടി. വാക്സിന്‍ വിതരണത്തിന്‍റെ തുടക്കത്തില്‍ ജനസംഖ്യയുടെ അമ്പത് ശതമാനം പേർക്ക് വാക്സിൻ നൽകുന്ന ദേശീയ വാക്സിൻ യഞ്ജമാണ് യുഎഇ പ്രഖ്യാപിച്ചിരുന്നത്.

അടവ് മാറ്റി ആര്‍എംപി; മധ്യസ്ഥരായി മുസ്ലിം ലീഗ്, ഒന്നിന് പകരം അഞ്ച് വാഗ്ദാനം ചെയ്ത് സമ്മര്‍ദ്ദംഅടവ് മാറ്റി ആര്‍എംപി; മധ്യസ്ഥരായി മുസ്ലിം ലീഗ്, ഒന്നിന് പകരം അഞ്ച് വാഗ്ദാനം ചെയ്ത് സമ്മര്‍ദ്ദം

English summary
UAE health spokesman said covid vaccination may be needed every year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X