കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ കൊവിഡ് രോഗികളെ സന്ദര്‍ശിക്കുന്നവര്‍ കൊവിഡ് പരിശോധന നടത്തണം!!

Google Oneindia Malayalam News

അബുദാബി: യുഎഇയില്‍ രോഗികളെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നവര്‍ ഇനി കൊവിഡ് പരിശോധനയ്ക്ക് വിധേയരാവണം. 24 മണിക്കൂര്‍ കവിയാത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആശുപത്രികളില്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കൊവിഡ് വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് പിന്നീട് പരിശോധനയുടെ ആവശ്യമില്ല. അതേസമയം യുഎഇയില്‍ കൊവിഡ് ബാധിച്ച് അഞ്ച് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ കൂടുതല്‍ നിയന്ത്രണങ്ങല്‍ കൊണ്ടുവന്നത്. ഇതുവരെ 756 പേരാണ് മരിച്ചത്.

1

യുഎഇയില്‍ ഇന്നലെ 1,63049 പേര്‍ക്കാണ് പരിശോധന നടത്തിയത്. ഇതോടെ മൊത്തം പരിശോധന 23.5 ദശലക്ഷം കവിഞ്ഞു. പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്നും, ഇവര്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം നിര്‍ബന്ധമായി പാലിക്കുകയും വേണം. അതേസമയം നിയമലംഘകര്‍ക്ക് പിഴയും തടവും ശിക്ഷയുണ്ട്. അതിന് പുറമേ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാട് കടത്തുകയും ചെയ്യും.

അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ദുബായ് സാമ്പത്തിക വിഭാഗം അടക്കമുള്ള വകുപ്പുകള്‍ കര്‍ശനമായ പരിശോധന തുടരുകയാണ്. ഇതിനകം ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ പിഴയാണ് ചുമത്തിയിരിക്കുന്നത്. വലിയൊരു വിഭാഗം നിയമം കൃത്യമായി പാലിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ സമൂഹ സേവനത്തെ ഇല്ലാതാക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇല്ലാതായി പോവുമെന്ന് അധികൃതര്‍ പറഞ്ഞു.

English summary
uae implements compulsory covid negative ceritifate for those who want to visit patients in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X