• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇയിൽ രാത്രിയിൽ നിരോധനാജ്ഞ: നിയന്ത്രണം അണുനശീകരണത്തിന്, സമയക്രമീകരണം ഇങ്ങനെ..

ദുബായ്: യുഎഇയിൽ രാത്രിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് യുഎഇ. കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ. വ്യാഴാഴ്ച മുതലാണ് രാജ്യവ്യാപകമായി അണുനശീകരണ ക്യാമ്പെയിൻ ആരംഭിക്കുന്നത്. രാജ്യത്ത് 333 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ യുഎഇ കർശന ഗതാഗത നിയന്ത്രണങ്ങളാണ് പ്രാബല്യത്തിൽ വരുത്തിയത്. രണ്ട് പേരാണ് കൊറോണയെത്തുടർന്ന് രാജ്യത്ത് മരിച്ചത്. എന്നാൽ ഇതുവരെ ഔദ്യോഗികമായി നിരോധനാജ്ഞയോ ജോലികൾക്ക് വിലക്കേർപ്പെടുത്തുകയോ ചെയ്തിട്ടില്ല. ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞിട്ടുണ്ട്. 22000 ലധികം പേർ കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 7500 കവിഞ്ഞിട്ടുണ്ട്.

cmsvideo
  UAE imposes night curfew as it carries out disinfection campaign | Oneindia Malayalam

  കർണാടകത്തിൽ രണ്ടാമത്തെ കൊറോണ മരണം: മരിച്ചത് 70കാരിയെന്ന് സ്ഥിരീകരണം!! മകനൊപ്പം മക്കയിൽ നിന്നെത്തി

   രാത്രി എട്ട് മണി മുതൽ രാവിലെ ആറ് വരെ

  രാത്രി എട്ട് മണി മുതൽ രാവിലെ ആറ് വരെ

  വ്യാഴാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ രാത്രിസമയത്ത് ഗതാഗതത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ് യുഎഇ അധികൃതരുടെ പ്രതികരണം. രാത്രി എട്ട് മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ നിലവിലുള്ളത്. എന്നാൽ അവശ്യസേവനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് മാത്രമാണ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുകയെന്ന് സുരക്ഷാ സേനാ വക്താവ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പൊതു ഗതാഗത സംവിധാനങ്ങളായ ട്രാം, മെട്രോ എന്നിവ നിർത്തിവെക്കും. എന്നാൽ സ്വകാര്യ കാറുകൾ, ക്യാബ്, ഡെലിവറി വാഹനങ്ങൾ എന്നിവയ്ക്ക് രാത്രി എട്ട് മണി മുതൽ രാവിലെ ആറ് മണി വരെയുള്ള സമയം കഴിഞ്ഞാൽ നിരത്തിലിറങ്ങാം.

  നിയന്ത്രണങ്ങൾ വരുന്നു

  നിയന്ത്രണങ്ങൾ വരുന്നു

  മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ യുഎഇ സാവധാനമാണ് യാത്രാ വിമാനങ്ങൾ നിർത്തലാക്കുകയും ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള പൊതു ഇടങ്ങൾ അടച്ചിടുന്നതിനുമുള്ള നടപടികൾ ആരംഭിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാരോട് വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള നിർദേശം സർക്കാർ നൽകുന്നത് ബുധനാഴ്ചയാണ്.

   900 പേർക്ക് കൊറോണ

  900 പേർക്ക് കൊറോണ

  ഗൾഫ് രാഷ്ട്രങ്ങളിൽ സൌദിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 900 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി സൌദി തടവിലാക്കിയ 250 വിദേശികളെ മോചിപ്പിച്ചിരുന്നു. സൌദി മനുഷ്യാവകാശ കമ്മീഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബഹ് റൈനും കുവൈത്തും തടവുകാരെ മോചിപ്പിച്ചിരുന്നു. ഇതിനിടെ കൊറോണ നാശം വിതച്ച നിരവധി ബഹ്റൈനി തീർത്ഥാടകരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളും ബഹ് റൈൻ തുടർന്നുവരുന്നുണ്ട്.

   ഇറാനിൽ നിന്നെത്തിയവർക്ക്

  ഇറാനിൽ നിന്നെത്തിയവർക്ക്

  വിശുദ്ധ ഇറാനി നഗരമായ മഷാദിൽ നിന്ന് 60 ബഹ്റൈനികളാണ് രാജ്യത്തേക്കെത്തുക. ഇറാറെ കിഷ് എയർലൈൻ വിമാനത്തിലാണ് ഇവകെ തിരികെയെത്തിക്കുകയെന്നാണ് ഇവരുടെ ബന്ധുക്കളും അധികൃതരും നൽകുന്ന വിവരം. കഴിഞ്ഞ മാസം 165 പേരെയാണ് ബഹ്റൈൻ ഇറാനിൽ നിന്ന് ഒഴിപ്പിച്ചത്. എന്നാൽ കൊറോണ വ്യാപനത്തോടെ നിരവധി വിമാന സർവീസുകൾ നിർത്തലാക്കിയിരുന്നു.

  എത്തിയത് കൊറോണ ബാധിതർ

  എത്തിയത് കൊറോണ ബാധിതർ

  കൊറോണ സ്ഥിരീകരിച്ച 85 പേരാണ് ആദ്യം ഒഴിപ്പിച്ച സംഘത്തിലുണ്ടായിരുന്നത്. ബഹ്റൈനിൽ ഇതിനകം 419 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ മരിക്കുകയും ചെയ്തു. ഇറാനിൽ നിന്ന് അടുത്തകാലത്ത് മടങ്ങിയെത്തിയവരാണ് കൊറോണ ബാധിച്ചവരിൽ ഏറെയും. മധ്യേഷ്യയിൽ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത് ഇറാനെയാണ്.

  English summary
  UAE imposes night curfew as it carries out disinfection campaign against Covid 19
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X