യുഎഇ തുണച്ചു; വന്‍ നേട്ടം കൊയ്ത് ഇന്ത്യ... പ്രവാസി പണം ഒഴുകുന്നു... ലോകബാങ്ക് റിപ്പോര്‍ട്ട്
പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോത് ഓരോ വര്‍ഷവും ഉയരുന്നു. ഈ വര്‍ഷം 12500 കോടി ഡോളറാണ് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം കൂടുതലാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണം വരുന്ന രാജ്യം ഇന്ത്യയാണ്. ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ വളരെ പിന്നിലാണ്.
കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1400 കോടി ഡോളറിന്റെ വര്‍ധനവാണ് ഈ വര്‍ഷം എന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ വലിയ ലാഭമാണ് ഇക്കാര്യത്തില്‍ കൊയ്യുന്നതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ പണം വരുന്നത്, എന്താണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കാരണം എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

125 ബില്യണ്‍ ഡോളര്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മെക്സിക്കോയിലേക്ക് എത്തുന്ന പ്രവാസി പണം 67 ബില്യണ്‍ ഡോളറാണ്. മൂന്നാം സ്ഥാനത്തുള്ള ചൈനയിലേക്ക് 50 ബില്യണ്‍ ഡോളറാണ് എത്തിയത്. 40 ബില്യണ്‍ ഡോളറുമായി ഫിലിപ്പീന്‍സ് നാലാം സ്ഥാനത്തും 24 ബില്യണ്‍ ഡോളറുമായി ഈജിപ്ത് അഞ്ചാം സ്ഥാനത്തുമുണ്ട്.
അമേരിക്ക, ബ്രിട്ടന്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതല്‍ പ്രവാസി പണം എത്തിയത്. ഇന്ത്യയിലേക്ക് വന്ന പണത്തിന്റെ 36 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍ ഉള്‍പ്പെടയുള്ള ജിസിസി രാജ്യങ്ങളില്‍ നിന്നാണ് പിന്നീട് കൂടുതല്‍ പ്രവാസി പണം വരുന്നത്. 18 ശതമാനം വരും ആറ് ജിസിസി രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി പണം എന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശത്ത് നിന്ന് കൂടുതല്‍ പണം വരാന്‍ സഹായകമായത് ഇന്ത്യയും യുഎഇയും കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പുവച്ച കരാറാണ്. പ്രാദേശിക കറന്‍സികളില്‍ ഇടപാട് നടത്താന്‍ അനുമതി നല്‍കുന്നതായിരുന്നു കരാര്‍. പേയ്മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചതും നേട്ടമായി. രൂപയിലും ദിര്‍ഹത്തിലും ഇടപാട് നടത്താന്‍ സാധിക്കുന്ന വിധമാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.
ദിര്‍ഹം-രൂപ ഇടപാടുകള്‍ എളുപ്പമാക്കുന്ന കരാറോടെ ഔദ്യോഗിക ചാനല്‍ വഴി ഇടപാടുകള്‍ വര്‍ധിച്ചു. അനൗദ്യോഗിക ഇടപാടുകള്‍ കുറയുകയും ചെയ്തു. അതേസമയം, 2023 പോലെയാകില്ല 2024 എന്ന പ്രവചനങ്ങളുണ്ട്. വരുന്ന വര്‍ഷം ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാധ്യതയുണ്ട് എന്ന് പറയപ്പെടുന്നു. മാത്രമല്ല, വളര്‍ച്ചാ നിരക്ക് കുറയുമെന്നും കരുതുന്നു. ഇത് പ്രവാസി പണത്തിന്റെ വരവിനെ ബാധിച്ചേക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications