കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിൽ വീണ്ടും ലോക്ക്ഡൌൺ? സത്യാവസ്ഥ വെളിപ്പെടുത്തി ആഭ്യന്തര മന്ത്രാലയം, മുന്നറിയിപ്പ് ഇങ്ങനെ...

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് വ്യാപനത്തിനിടെ യുഎഇയിൽ വീണ്ടും ലോക്ക്ഡൌൺ പ്രഖ്യാപിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. യുഎഇയിൽ വീണ്ടും ലോക്ക്ഡൌൺ പ്രഖ്യാപിക്കുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രാലയം ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പുറത്തുവന്ന വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെ ഷെയർ ചെയ്തുകൊണ്ടാണ് യുഎഇ ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചത്.

നിയമത്തിന്റെ കണ്ണിൽ തെറ്റാണെങ്കിലും ഒരർത്ഥത്തില്‍ നീതിയാണ്, പിന്തുണച്ച് ഹരീഷ് വാസുദേവൻനിയമത്തിന്റെ കണ്ണിൽ തെറ്റാണെങ്കിലും ഒരർത്ഥത്തില്‍ നീതിയാണ്, പിന്തുണച്ച് ഹരീഷ് വാസുദേവൻ

കൊറോണ വൈറസ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഞായറാഴ്ച മുതൽ യുഎഇയിൽ വീണ്ടും ലോക്ക്ഡൌൺ പ്രാബല്യത്തിൽ വരുമെന്നും എല്ലാവരും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നുമാണ് യുഎഇ മന്ത്രാലയത്തിന്റെ അറിയിപ്പ് എന്നവകാശപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ട്വീറ്റിൽ പറയുന്നത്.

3-uae-

വ്യാജവാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിച്ചാൽ മതിയെന്നാണ് ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം. ഇത്തരത്തിൽ വ്യാജ സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നവരിൽ നിന്ന് 20,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ ക്യാബിനറ്റ് ഏപ്രിൽ മാസത്തിൽ തന്നെ തീരുമാനമെടുത്തിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിനിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാപകമായി വ്യാജ വാർത്തകൾ പ്രചരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സമൂഹത്തിന്റെ സ്ഥിരതയെ തകർത്തുനും തെറ്റായ വികാരം സൃഷ്ടിക്കുന്നതിനും ഇടയാക്കുന്നുവെന്നും സീനിയർ പ്രോസിക്യൂട്ടർ ഡോ. ഖാലിദ് അൽ ജുനൈബി പറഞ്ഞു.

തേജസ്വി സൂര്യ യുവമോര്‍ച്ച അധ്യക്ഷന്‍; റാം മാധവിനെ നീക്കി, ബിജെപി ലക്ഷ്യമിടുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്തേജസ്വി സൂര്യ യുവമോര്‍ച്ച അധ്യക്ഷന്‍; റാം മാധവിനെ നീക്കി, ബിജെപി ലക്ഷ്യമിടുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്

വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിൽ നടക്കുന്നത് വലിയ ശ്രമങ്ങൾ: യുഎന്നിൽ മോദിവനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിൽ നടക്കുന്നത് വലിയ ശ്രമങ്ങൾ: യുഎന്നിൽ മോദി

ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞു; ലൗ ജിഹാദുമായി വീണ്ടും വിഎച്ച്പി, ബോളിവുഡിലെ ഖാന്‍മാരുടെ ഭാര്യമാരും...ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞു; ലൗ ജിഹാദുമായി വീണ്ടും വിഎച്ച്പി, ബോളിവുഡിലെ ഖാന്‍മാരുടെ ഭാര്യമാരും...

English summary
UAE Interior ministry denies rumours on lockdown in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X