മിസ് യൂണിവേഴ്‌സ് മത്സരത്തിന് ആദ്യമായി ആതിഥ്യം വഹിക്കാന്‍ ഒരുങ്ങി യുഎഇ
ദുബായ്: മിസ് യൂണിവേഴ്‌സ് മത്സരത്തിന് ആദ്യമായി ആതിഥ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. ദുബായിലെ അല്‍ ഹബ് തൂര്‍ സിറ്റിയിലെ ലാ പെര്‍ലെയിലായിരിക്കും മത്സരമെന്ന് സംഘാടകരായ മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷനും യുഗെന്‍ ഇവന്റ്‌സും അറിയിച്ചു. അടുത്ത മാസം ഏഴിനാണ് ഫൈനല്‍ മത്സരം നടക്കുക. മത്സരത്തിനായുള്ള അപേക്ഷ സ്വീകരിക്കലും കാസ്റ്റിംഗും ഇന്നലെ ആരംഭിച്ചിരുന്നു. missuniverseuae.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. യുഎഇയില്‍ നിന്നുള്ള 18നും 28നം പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
അപേക്ഷിക്കുന്ന മത്സരാര്‍ത്ഥികള്‍ ഒക്ടോബര്‍ 15ന് അല്‍ ഹബ്തൂര്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന കാസ്റ്റിംഗില്‍ പങ്കെടുക്കേണ്ടതാണ്. 30 പേരെയാണ് തിരഞ്ഞെടുക്കുക. 20ന് ഈ പട്ടിക പ്രഖ്യാപിക്കും. ഫൈനസിന് മുന്നോടിയായി ഇവരെ പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങള്‍ നടത്തും. ഫോട്ടോഷൂട്ട്, റണ്‍വെ ചലഞ്ച്, കൊമേഴ്ഷ്യല്‍ ഷൂട്ട്, പാനല്‍ ഇന്റര്‍വ്യൂ തുടങ്ങിയ ഒക്ടോബര്‍ 20നും 30നും ഇടയില്‍ നടക്കും.

നംവംബര്‍ ഏഴിന് നടക്കുന്ന ഫൈനലില്‍ വിജയിക്കുന്നവര്‍ക്കാണ് ഡിസംബറില്‍ ഇസ്രയേലില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സിന്റെ അന്തരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ലോകത്തിലെ ഏറ്റവും വലി സൗന്ദര്യ മത്സരമാണ് മിസ് യൂണിവേഴ്‌സ്. 50 കോടിയിലേറെ പ്രേക്ഷകര്‍ ഈ മത്സരത്തിനുണ്ടെന്നാണ് സംഘാടകര്‍ ഉന്നയിക്കുന്ന അവകാശവാദം.
കഴിഞ്ഞ എഡിഷന്‍ യുഎസിലെ ഫ്‌ളോറിഡയിലാണ് നടന്നത്. മെക്‌സിക്കോയുടെ ആന്ദ്രെ മെസയാണ് നിലവില്‍ മിസ് യൂണിവേഴ്‌സ്. ഫ്‌ലോറിഡയില്‍ നടന്ന വിശ്വസുന്ദരി പോരാട്ടത്തിന്റെ 69-ാം പതിപ്പിലാണ് ആന്‍ഡ്രിയ കിരീടം ചൂടിയത്. മുന്‍ മിസ് യൂണിവേഴ്‌സ് സോസിബിനി തുന്‍സി ആന്‍ഡ്രിയായെ കിരീടം ധരിപ്പിച്ചു. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും മിസ് പെറു ജാനിക്ക് മസെറ്റ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി. ഇന്ത്യയുടെ അഡ്ലിന്‍ കാസ്റ്റിലിനോ നാലാം സ്ഥാനത്തെത്തിയിരുന്നു. 74 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ
ലോകമെമ്പാടുമുള്ള മറ്റ് 73 സുന്ദരികളുമായി മത്സരിച്ചാണ് ആന്‍ഡ്രിയ കിരീടം ചൂടിയത് . അതില്‍ മിസ് ഇന്ത്യ അഡ്‌ലിന്‍ കാസ്റ്റെലിനോയാണ് പ്രധാന എതിരാളിയായി വിലയിരുത്തപ്പെട്ടിരുന്നത്. മിസ് ബ്രസീല്‍, മിസ് പെറു, മിസ് ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവരോടൊപ്പം കാസ്റ്റെലിനോ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തി. മിസ്സ് യൂണിവേഴ്‌സായി കിരീടമണിയുന്ന മൂന്നാമത്തെ മെക്‌സിക്കന്‍ വനിതയായ ആന്‍ഡ്രിയ വിജയത്തോടെ ചരിത്രം കുറിക്കുകയായിരുന്നു.












Click it and Unblock the Notifications