യുഎഇയിലെ ജനങ്ങൾ സുരക്ഷിതർ; സുരക്ഷയുടെ കാര്യത്തിൽ യുഎഇ ഒന്നാമത്
അബുദാബി: സുരക്ഷയുടെ കാര്യത്തിൽ ലോക രാജ്യങ്ങൾ തമ്മിൽ നടക്കുന്ന വിവിധ തരത്തിലുള്ള ചർച്ചകൾക്കിടയിൽ ജനങ്ങൾ ഏറെ സുരക്ഷിതരായി ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനം സ്വന്തമാക്കി. യുഎഇ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാനാണ് രാജ്യം കരസ്ഥമാക്കിയ മാത്യകപരമായ വിജയത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
മോഷണം, പിടിച്ചുപറി, ലൈംഗീകാതിക്യമങ്ങൾ തുടങ്ങിയ കുറ്റ ക്യത്യങ്ങൾ തടയുന്നതിൽ രാജ്യത്ത് നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഗുണം ചെയ്തതായാണ് പുറത്തുവന്നിരിക്കുന്ന പുതിയ റിപ്പോർട്ടുകൾ സുചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതെ സമയം രാത്രി സുരക്ഷയിൽ യുഎഇ ക്ക് മുന്നിലാണ് സിംഗപ്പൂരിന്റെ സ്ഥാനം.

എന്നാൽ വരും കാലങ്ങളിൽ രാത്രി കാല സുരക്ഷയിലും രാജ്യം ഒന്നാം സ്ഥാനം കൈവരിക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തീപിടിത്തങ്ങൾ കൊണ്ടുണ്ടാകുന്ന അപകടങ്ങളുടെ തോതിലും ഗണ്യമായി കുറവു വരുത്താൻ യുഎഇ എന്ന കൊച്ചു രാജ്യത്തിനായിട്ടുണ്ട്. തീപിടിത്ത സുരക്ഷയിലും മറ്റ് രാജ്യങ്ങളെ പിന്തള്ളി യുഎഇ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ റോഡപകടങ്ങളിൽ പരിക്ക് പറ്റുന്നവരുടെ കാര്യത്തിൽ ഏഴാം സ്ഥാനത്താണ് യുഎഇ.












Click it and Unblock the Notifications