കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിയം- പ്രകൃതിവാതക മേഖലകളിൽ സംയുക്ത നിക്ഷേപം: നിർണ്ണായക നീക്കത്തിന് യുഎഇ- ഇസ്രയേൽ കൂട്ടുകെട്ട്

Google Oneindia Malayalam News

ദുബായ്: ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെ പെട്രോളിയം, പ്രകൃതിവാതക മേഖലകളിൽ സംയുക്ത നിക്ഷേപത്തിനൊരുങ്ങി ഇസ്രയേലും യുഎഇയും. എണ്ണ-പെട്രോളിയം മേഖലയിലെ സഹകരണം ചർച്ച ചെയ്യാൻ ഇരുരാജ്യങ്ങളും വിളിച്ചുചേർത്ത കൂടിക്കാഴ്ചയിൽ നിർണ്ണായക ചർച്ചയും നടന്നിട്ടുണ്ട്.
ഒപെക്കിന്റെ മൂന്നാമത്തെ വലിയ എണ്ണ ഉൽപാദക രാഷ്ട്രമായ ഇസ്രായേലും തങ്ങളുടെ ആദ്യത്തെ പ്രകൃതിവാതക, പെട്രോളിയം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് നടത്തിയതായി യുഎഇ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന വാം വാർത്താ ഏജൻസിയാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തുത്.

കര്‍ഷക സമരത്തിനെതിരെ നിര്‍മ്മല സീതാരാമന്‍; സമരം ദേശവിരുദ്ധ ശക്തികള്‍ ഹൈജാക്ക് ചെയ്തുകര്‍ഷക സമരത്തിനെതിരെ നിര്‍മ്മല സീതാരാമന്‍; സമരം ദേശവിരുദ്ധ ശക്തികള്‍ ഹൈജാക്ക് ചെയ്തു

ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, ഊർജ്ജം, പെട്രോളിയം, പ്രകൃതിവാതകം എന്നിവയിൽ സഹകരിക്കാമെന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തുിട്ടുള്ളത്. യോഗത്തിൽ ഇരു രാജ്യങ്ങളിലെയും ഊർജ്ജ മന്ത്രാലയങ്ങളിൽ നിന്നും അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു.

uaeisrael-16

2020ന്റെ ആദ്യം സമാധാന കരാർ ഒപ്പിട്ടതിന് പിന്നാലെ തന്നെ യുഎഇയും ഇസ്രായേലും ഇരു രാജ്യങ്ങളിലും എംബസികൾ സ്ഥാപിക്കുന്നതിനുള്ള നീക്കം ആരംഭിച്ചിരുന്നു. ഇതിന് പുറമ് നേരിട്ടുള്ള വിമാന സർവീസുകൾ, ബിസിനസ് ഇടപാടുകൾ എന്നീ കാര്യങ്ങളിലും ധാരണയിലെത്തിയിരുന്നു. ചെങ്കടലിനെ മെഡിറ്ററേനിയൻ കടലുമായി ബന്ധിപ്പിക്കുന്ന ഒരു എണ്ണ പൈപ്പ് ലൈനിനെക്കുറിച്ചും രാജ്യങ്ങളും തമ്മിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളെല്ലാം ഇസ്രയേൽ ഉദ്യോഗസ്ഥർ രഹസ്യമായിത്തന്നെ സൂക്ഷിച്ച് വരികയാണ്.

കയ്യകലത്ത് ഭാഗ്യം, നേടാം 262 ദശലക്ഷം ഡോളര്‍ - ഇന്ത്യയില്‍ നിന്നും എങ്ങനെ കളിക്കാം?

English summary
UAE- Israel held talks to discuss cooperation in the oil and gas sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X