ഇന്ത്യക്കാരുടെ യുഎഇ പ്രവേശനം; പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
അബുദാബി; ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ. യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപുള്ള ആർടിപിസിആർ പരിശോധന നടത്താം എന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു. നേരത്തേ നാല് മണിക്കൂർ മുൻപുള്ള ആർടിപിസിആർ ഫലത്തിനായിരുന്നു അനുമതി.ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് യുഎഇ പരിശോധന നിർബന്ധമാക്കിയത്.ഇന്ത്യയിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും യുഎഇ നിവാസികൾക്കും മാത്രമേ ദുബായിലേക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളൂ എന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

പുതുപുത്തന്‍ മേക്കോവറുമായി നടി ഭാവന; എന്തു ക്യൂട്ടാണെന്ന് ആരാധകര്‍
കൂടാതെ, യുഎഇ വിസ ഓൺ അറൈവൽ പുനരാരംഭിച്ചു, പക്ഷേ യുഎസ്എ, യുണൈറ്റഡ് കിംഗ്ഡം അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ നൽകുന്ന വിസ അല്ലെങ്കിൽ റസിഡൻസ് പെർമിറ്റ് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമായിരിക്കും ഈ സൗകര്യം ലഭിക്കുകയെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. ഇതിന് റെസിഡന്‍സ് ഫെഡറല്‍ അതോരിറ്റി ഫോണ്‍ ഐഡെന്റിറ്റി ആന്‍ഡ് സിറ്റിസെണ്‍ഷിപ്പിന്റെ (ഐ.സി.എ). അംഗീകാരം ആവശ്യമില്ലരാജ്യത്ത് പ്രവേശിക്കുന്നത് വാക്സിൻ സ്വീകരിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്നതിനുളള രേഖകൾ കാണിക്കേണ്ടി വരും.
യാത്രക്കാർ അവരുടെ ദ്രുത പരിശോധനയ്ക്കായി അവരുടെ ഫ്ലൈറ്റിന്റ കുറഞ്ഞത് ആറ് മണിക്കൂർ മുമ്പ് എങ്കിലും വിമാനത്താവളത്തിൽ എത്തേണ്ടതുണ്ട്, പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് കൗണ്ടറുകൾ അടയ്ക്കും.യുഎഇ പ്രവേശന നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യക്കാർക്ക് അവർ പുറപ്പെടുന്ന അതത് എയർപോർട്ടുകളിൽ ദ്രുത പരിശോഝന നടത്തും. ഇന്ത്യക്ക് പുറമേ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും യുഎഇ ഈ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
അബുദാബി എയർപോർട്ടിൽ എത്തുന്ന യാത്രക്കാർക്ക് പത്ത് ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയേണ്ടി വരും.കൂടാതെ ഇമിഗ്രേഷൻ നടപടികൾക്ക് ശേഷം അധികൃതർ നൽകുന്ന റിസ്റ്റ് ബാന്റും കൈയ്യിൽ ധരിക്കേണ്ടി വരും. 9 ാം ദിവസം ഇവർ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാകണം.
ചുവടെ ലിസ്റ്റുചെയ്‌തിരിക്കുന്ന ലബോറട്ടറികളിൽ നിന്ന് നടത്തിയ ആർടി-പിസിആർ ടെസ്റ്റ് സ്വീകരിക്കില്ലെന്നും ദുബൈ ഏഷിയേഷൻ അതോറിറ്റി വ്യക്തമാക്കി
1. സൂര്യം ലാബ്, ജയ്പൂർ
2. ഡോ. പി. ഭാഷിൻ പാത്ത്ലാഹ് (പി) ലിമിറ്റഡ്, ഡൽഹി
3. നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ, ഡൽഹി
4. 360 ഡയഗ്നോസ്റ്റിക് & ആന്റ് ഹെൽത്ത് സർവ്വീസസ്
യാത്രക്കാർ യുഐഡിയും ഫോൺ നമ്പറും ഉപയോഗിച്ച് അൽഹോസ്ൻ ആപ്പിൽ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം.












Click it and Unblock the Notifications