കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; കമ്പനികൾക്ക് തൊഴിലാളികളെ പിരിച്ചുവിടാം, പുതിയ ഉത്തരവിറക്കി യുഎഇ

  • By Desk
Google Oneindia Malayalam News

അബുദാബി; കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സ്വകാര്യ തൊഴിൽ മേഖലയിലെ തൊഴിലാളി-തൊഴിലുടമ ബന്ധം പുനക്രമീകരിക്കാൻ ഉത്തരവിറക്കി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം. കമ്പനികളും തൊഴിലാളികളും തമ്മിലുള്ള പരസ്പര ചർച്ചകളിലൂടെയാകണം കരാറിൽ മാറ്റം വരുത്തേണ്ടതെന്ന് ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവ് അനുസരിച്ച് കമ്പനികൾക്ക് ആവശ്യമെങ്കിൽ തൊഴിലാളികളെ പിരിച്ചുവിടാനും വെട്ടികുറക്കാനും സാധിക്കും.കമ്പനികൾക്ക് അതിജീവനത്തിനു വഴിയൊരുക്കുന്ന ഭാഗമായാണ് നിര്‍ദ്ദേശമെന്ന് മാനവ വിഭവശേഷി മന്ത്രി നാസർ താനി അൽ ഹംലി പറഞ്ഞു.

 uae-15856

അധിക ജീവനക്കാരുടെ സേവനം തൽക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ കമ്പനികള്‍ക്ക് സാധിക്കും. ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ-ദീർഘകാല അവധി നൽകാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും അനുമതിയും നൽകിയിട്ടുണ്ട്. അതുമല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്യാമെന്ന് ഉത്തരവിൽ പറയുന്നു. മാർച്ച് 26 മുതൽ മുൻകാല പ്രാബല്യത്തോടെ ഉത്തരവ് നടപ്പിൽ വരുത്തും. അതേസമയം തീരുമാനത്തിൽ നിന്ന് യുഎഇ സ്വദേശികളായ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്.

കമ്പനികൾ അവർക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ അധിക സ്റ്റാഫുകളെ പിരിച്ച് വിടുന്നതിന് മുൻപ് അവർക്ക് മറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനുള്ള അവസരങ്ങൾ ഒരുക്കണമെന്ന് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഇവരുടെ വിശദാംശങ്ങൾ വെർച്വൽ ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം, അതുവഴി അവരെ മറ്റ് ബിസിനസ്സുകൾക്ക് റിക്രൂട്ട് ചെയ്യാൻ അവസരം ലഭിക്കും.

അതേസമയം ജീവനക്കാർക്ക് രാജ്യത്ത് ഉള്ളിടത്തോളം അല്ലെങ്കിൽ മറ്റ് ജോലികൾ ലഭിക്കുന്നതുവരെ ശമ്പളം ഒഴികെയുള്ള താമസവും മറ്റ് കുടിശ്ശികയും നൽകണം. ശമ്പളം കുറയ്ക്കുകയാണെങ്കിൽ തന്നെ തൊഴിലാളികളും ഉടമകളും പരസ്പരം കരാരിൽ എത്തിച്ചേരണം. ഇതിന്റെ കോപ്പ് മന്ത്രാലയത്തിന് നൽകണം. തൊഴിലാളിയുടെ ശമ്പളം സ്ഥിരമായി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അനുമതി നേടേണ്ടതുണ്ട്.

അതേസമയം ഉത്തപവ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ സാരമയി ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.നിലവിൽ കൊവിഡ് ബാധിച്ച് രണ്ട് പേരാണ് രാജ്യത്ത് മരിച്ചത്. പുതുതായി 41 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 അതിഥി തൊഴിലാളികളെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ്, ഗെയിം ചേഞ്ചറുമായി രാഹുല്‍, 3 സംസ്ഥാനങ്ങള്‍ മുന്നില്‍!! അതിഥി തൊഴിലാളികളെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ്, ഗെയിം ചേഞ്ചറുമായി രാഹുല്‍, 3 സംസ്ഥാനങ്ങള്‍ മുന്നില്‍!!

ലോക്ക് ഡൗണ്‍ ഏഴാം ദിവസത്തിലേക്ക്, ഇന്ത്യയില്‍ 10 ഹോട്‌സ്‌പോട്ടുകള്‍, 2 എണ്ണം കേരളത്തില്‍ലോക്ക് ഡൗണ്‍ ഏഴാം ദിവസത്തിലേക്ക്, ഇന്ത്യയില്‍ 10 ഹോട്‌സ്‌പോട്ടുകള്‍, 2 എണ്ണം കേരളത്തില്‍

'ചില പ്രത്യേക വ്യക്തികളുടെ അസുഖത്തിന്റെ ഭാഗം'; സിഐടിയു നേതാവിനെതിരെ കേസെടുത്തതിനെതിരെ എംഎൽഎ'ചില പ്രത്യേക വ്യക്തികളുടെ അസുഖത്തിന്റെ ഭാഗം'; സിഐടിയു നേതാവിനെതിരെ കേസെടുത്തതിനെതിരെ എംഎൽഎ

English summary
UAE issues decree to regulate private sector job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X