• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രവാസികള്‍ക്കായി ചരിത്ര ദൗത്യം; നാട്ടിലെത്താന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെഎംസിസി

ദുബായ്: കോവിഡ് പ്രതിസന്ധി കാലത്ത് മലയാളികള്‍ ഉള്‍പ്പേടുയുള്ള നിരവധി പ്രവാസികള്‍ക്ക് ആശ്വാസകരമാവുന്ന പ്രവര്‍ത്തനങ്ങളാണ് കെഎംഎസിസിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടന്നു വരുന്നത്. ഇപ്പോഴിതാ നാട്ടിലേക്ക് മടങ്ങി വരാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളുടെ സര്‍വീസ് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ് യുഎഇ കെഎംസിസി നാഷനൽ കമ്മിറ്റി.

ഇതിനുള്ള അനുമതി തേടി ഭാരവാഹികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെയും നയതന്ത്ര കാര്യാലയങ്ങളെയും സമീപിച്ചതായാണ് ഭാരവാഹികള്‍ അറിയിക്കുന്നത്.

അപേക്ഷ നല്‍കി

അപേക്ഷ നല്‍കി

സംഘടനയുടെ ഉപദേശക സമിതി ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ എന്നിവരാണ് അനുമതിക്കായി അധികൃതര്‍ മുമ്പാകെ അപേക്ഷ നല്‍കിയത്. നാട്ടിലേക്ക് മടങ്ങാന്‍ നിരവധി പേരാണ് ഇതിനോടകം ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും

മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനസര്‍വ്വീസ് വഴി യാത്ര ചെയ്യുകയാണെങ്കില്‍ ഇവരില്‍ പലര്‍ക്കും നാട്ടിലെത്താന‍് മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് നാട്ടിലേക്കു പോകാൻ അവസരം കാത്തിരിക്കുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് അടിയന്തര വിമാന സര്‍വീസ് നടത്താനാന്‍ കെഎംസിസി തീരുമാനിച്ചത്.

വിമാനങ്ങൾ ചാർട്ട് ചെയ്യണം

വിമാനങ്ങൾ ചാർട്ട് ചെയ്യണം

മാതൃരാജ്യത്ത് എത്താന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ ഉടനടി നാട്ടിലെത്തിക്കാനും നിരന്തരം ആവശ്യപ്പെട്ട ശേഷമാണ് കെഎംസിസി നേരിട്ടു വിമാനങ്ങൾ ചാർട്ട് ചെയ്തു സർവീസ് നടത്താനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നതെന്നാ സംഘടനാ ഭാരവാഹികളായ പുത്തുര്‍ റഹ്മാന്‍ ഉള്‍പ്പടേയുള്ളവര്‍ അറിയിക്കുന്നത്.

ചരിത്ര ദൗത്യം

ചരിത്ര ദൗത്യം

നാട്ടിലേക്ക് വിമാനം സര്‍വ്വീസ് നടത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം പ്രവാസികള്‍ക്കിടിയില്‍ പ്രതിഷേധങ്ങൾക്ക് കാരണമാവുന്നതിനിടെയാണു കെഎംസിസിയുടെ ചരിത്ര ദൗത്യം. വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവർ എന്നിവര്‍ക്കാവും ചാര്‍ട്ടേഡ് വിമാനത്തില്‍ മുന്‍ഗണന നല്‍കുക.

ആനുകൂല്യം

ആനുകൂല്യം

തൊഴില്‍ നഷ്ടപ്പെട്ട് ഗള്‍ഫ് രാഗ്യങ്ങളില്‍ പ്രയാസം അനുഭവിക്കുന്നവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, ഗർഭിണികൾ, രോഗികള്‍ മുതിർന്ന പൗരൻമാർ തുടങ്ങിയ അടിയന്തര സാഹചര്യത്തിൽ നാട്ടിലെത്തേണ്ടവര്‍ക്കും ഈ സര്‍വീസിന്‍റെ ആനുകൂല്യം ലഭിക്കും.

സൗജന്യമായി

സൗജന്യമായി

കോവിഡ് രോഗമില്ലെന്ന് പരിശോധനയില്‍ വ്യക്തമായതിന് ശേഷമാവും യാത്രക്ക് അവസരമൊരുങ്ങുക. നിര്‍ദ്ദനരായ മടക്കയാത്രക്കാരെയാണു സർവീസിനു അനുമതി ലഭിച്ചാൽ ചാര്‍ട്ടര്‍ ചെയ്ത വിമാന സര്‍വീസുകള്‍ വഴി സൗജന്യമായി നാട്ടിലെത്തിക്കുകയെന്നും കെഎംസി‌‌സി ഭാരവാഹികൾ പറഞ്ഞു.

വീണ്ടും കത്തയച്ചു

വീണ്ടും കത്തയച്ചു

അതേസമയം, ഇന്ത്യയിലേക്കെത്താൻ ആഗ്രഹിക്കുന്ന പ്രവാസി ഭാരതീയർക്കു കൂടുതൽ വിമാനങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രിക്ക് യുഎഇ കെഎംസിസി കഴിഞ്ഞ ദിവസം വീണ്ടും കത്തയച്ചിരുന്നു. അപേക്ഷരുടെ ബാഹുല്യം കണക്കിലെടുത്താണ് വീണ്ടും അപേക്ഷ നല്‍കാന്‍ തയ്യാറായത്

25 വിമാനങ്ങളെങ്കിലും

25 വിമാനങ്ങളെങ്കിലും

ഇപ്പോഴത്തെ സാഹചര്യത്തിൽ അടിയന്തരമായി നാട്ടിലെത്തേണ്ട അവസ്ഥയിലുള്ളവരെ സഹായിക്കാൻ ദിവസവും ചുരുങ്ങിയത് 25 വിമാനങ്ങളെങ്കിലും സർവീസ് നടത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രിയെ ധരിപ്പിക്കാനാണു ശ്രമം നടത്തിയതെന്ന് സംഘടന ഭാരവാഹി ഡോ. പുത്തൂര്‍ ഗഫൂര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മടക്കം എളുപ്പമാകും

മടക്കം എളുപ്പമാകും

ഇപ്രകാരം വിമാന സർവീസുകൾ സാധ്യമായാൽ മുപ്പതിനായിരത്തിലധികം വരുന്ന ഗർഭിണികളും രോഗികളും ഉൾപ്പെടുന്ന പ്രവാസികളെ രണ്ടാഴ്ച കൊണ്ട് നാട്ടിലെത്തിക്കാൻ കഴിയും. നേവിയുടെ കപ്പലുകൾ ഉപയോഗിച്ചും പ്രവാസികളുടെ മടക്കം എളുപ്പമാക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.

cmsvideo
  പ്രവാസികളെ നാട്ടിലെത്തിക്കുന്ന രണ്ടാം ഘട്ടം ശനിയാഴ്ച്ച മുതൽ | Oneindia Malayalam
  മുഖ്യമന്ത്രിക്കും

  മുഖ്യമന്ത്രിക്കും

  ഈ കാര്യങ്ങളും പ്രവാസികൾ നേരിടുന്ന ഇതര പ്രശ്നങ്ങളും ധരിപ്പിക്കാനായി വിദേശകാര്യമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും യുഎഇ കെഎംസിസി കത്തുകളയച്ചു. പ്രവാസി സഹോദരങ്ങൾക്കു കൂടുതൽ ദുരിതാശ്വാസ, സേവന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്നു പുറമെയാണ് ഉത്തരവാദപ്പെട്ടവരുടെ കണ്ണു തുറപ്പിക്കാൻ സഹായകമായേക്കും എന്നു പ്രതീക്ഷയിൽ കെഎംസിസി വീണ്ടും വീണ്ടും അടിയന്തര സന്ദേശങ്ങൾ അയക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

  ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍: രണ്ടാംഘട്ട പ്രഖ്യാപനം ഇന്ന്, വൈകീട്ട് 4 ന് ധനമന്ത്രി മാധ്യമങ്ങളെ കാണും

  സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാന്‍ കൂട്ടാക്കാതെ ജാഡ കളിച്ചു നടന്നാല്‍ ഭരണമാവില്ല: സിപിഎം

  English summary
  uae kmcc trying chartered flight for expatriates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more