Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ വമ്പന്‍ ഓഫര്‍; 10 വര്‍ഷം താമസ വിസ, കമ്പനികളില്‍ ഉടമസ്ഥാവകാശം!! കുടുംബാംഗങ്ങള്‍ക്കെല്ലാം

Recommended Video

cmsvideo
    യു. എ .ഇ വിളിക്കുന്നു | Oneindia Malayalam

    ദുബായ്: വിദ്യാസമ്പന്നരായ സെപ്ഷ്യലിസ്റ്റുകള്‍ക്ക് യുഎഇയില്‍ നിന്ന് വമ്പന്‍ ഓഫര്‍. 10 വര്‍ഷം കാലാവധിയുള്ള താമസ വിസകള്‍ ഇവര്‍ക്ക് അനുവദിക്കാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചു. വ്യവസായികളെയും വിദ്യസമ്പന്നരായവരെയും ലക്ഷ്യമിട്ടാണ് പുതിയ വിസാ പരിഷ്‌കാരം. കഴിവുള്ളവരെ യുഎഇക്ക് വേണമെന്നാണ് ഭരണകൂടം ഇതിലൂടെ വ്യക്തമാക്കുന്നത്. ഒട്ടേറെ പുതിയ പരിഷ്‌കാരങ്ങള്‍ യുഎഇ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗള്‍ഫ് വിട്ട് പ്രവാസികള്‍ സ്വന്തം നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങള്‍. യുഎഇ കൂടുതല്‍ ആകര്‍ഷക രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം. പുതിയ പരിഷ്‌കാരങ്ങളുടെ വിവരം ഇങ്ങനെ...

    കുടുംബങ്ങള്‍ക്കും

    കുടുംബങ്ങള്‍ക്കും

    ഡോക്ടര്‍മാര്‍, എന്‍ഞ്ചിനിയര്‍മാര്‍ തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകള്‍ക്കാണ് 10 വര്‍ഷത്തെ താമസവിസ യുഎഇ അനുവദിക്കുക. ഈ ഗണത്തില്‍പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്കും 10 വര്‍ഷം താമസിക്കാന്‍ കഴിയുന്ന വിസകള്‍ അനുവദിക്കും. ചുരുക്കി പറഞ്ഞാല്‍ വിദഗ്ധരായ വ്യക്തിത്വങ്ങളെ യുഎഇക്ക് വേണം. അവരുടെ കുടുംബങ്ങള്‍ക്കൊപ്പം യുഎഇയില്‍ 10 വര്‍ഷം താമസിക്കാം.

    കഴിവുള്ള വിദ്യാര്‍ഥികള്‍

    കഴിവുള്ള വിദ്യാര്‍ഥികള്‍

    ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഇതേ സൗകര്യം യുഎഇ ഭരണകൂടം ലഭ്യമാക്കും. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ആണ് ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

    വ്യവസായികള്‍ക്ക് നേട്ടം

    വ്യവസായികള്‍ക്ക് നേട്ടം

    വിദേശികളായ വ്യവസായികളെയും യുഎഇ ക്ഷണിക്കുകയാണ്. ഇവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഭരണകൂടം പ്രഖ്യാപിച്ചു. അവരുടെ യുഎഇയിലെ കമ്പനികളില്‍ നൂറ് ശതമാനം ഉടമസ്ഥാവകാശം ഇനി മുതല്‍ ലഭിക്കും. നേരത്തെ നൂറ് ശതമാനം ഉടമസ്ഥാവകാശം ലഭിച്ചിരുന്നില്ല. പുതിയ മാറ്റം കൂടുതല്‍ വ്യവസായികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.v

    ഇഷ്ടരാജ്യമായി മാറും

    ഇഷ്ടരാജ്യമായി മാറും

    മെഡിക്കല്‍, ശാസത്രം, ഗവേഷണം, സാങ്കേതിക മേഖല, വന്‍കിട സംരഭകര്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് 10 വര്‍ഷത്തെ താമസ സൗകര്യം യുഎഇ ഒരുക്കുന്നത്. കഴിവുള്ളവരെ മാടിവിളിക്കുകയാണ് യുഎഇ. ഇവരുടെ സേവനം യുഎഇക്ക് ലഭിക്കുന്നതോടെ ആഗോള രംഗത്തെ ഇഷ്ട രാജ്യമായി യുഎഇ മാറുമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു.

    എപ്പോള്‍ നടപ്പാകും

    എപ്പോള്‍ നടപ്പാകും

    ഈവര്‍ഷം അവസാനത്തോടെ പുതിയ തീരുമാനം നടപ്പില്‍ വരും. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റ് നിര്‍ദേശം നല്‍കി. നിലവിലെ താമസ വിസാ പദ്ധതി പുനരവലോകനം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. താമസ വിസയുടെ കാലാവധി നീട്ടുന്ന കാര്യം ഭരണകൂടം ആലോചിക്കുന്നുണ്ട്.

    വിദ്യാര്‍ഥികള്‍ക്ക് വേണ്ടി

    വിദ്യാര്‍ഥികള്‍ക്ക് വേണ്ടി

    വിദ്യാര്‍ഥികളുടെ താമസ വിസാ കാലവധി പൂര്‍ത്തിയായട്ടുണ്ടെങ്കില്‍ പരിധി നീട്ടുന്നതാണ് ആലോചിക്കുന്നത്. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നും യുഎഇയില്‍ താമസിക്കാന്‍ സാധിക്കുന്ന വിധത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നാണ് വിവരം. പഠനം പൂര്‍ത്തിയായവര്‍ക്ക് പ്രായോഗിക പരിശീലനം യുഎഇയില്‍ തന്നെ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.

    ശൈഖ് മുഹമ്മദിന്റെ ട്വീറ്റ്

    ശൈഖ് മുഹമ്മദിന്റെ ട്വീറ്റ്

    നിക്ഷേപകരുടെ ഇഷ്ട ഭൂമിയായി യുഎഇ മാറണമെന്നാണ് ഭരണകൂടം ആഗ്രഹിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. തങ്ങളുടെ തുറന്ന പശ്ചാത്തലങ്ങളും സഹിഷ്ണുതയുള്ള മൂല്യങ്ങളും അടിസ്ഥാന സൗകര്യ വികസനവും സൗകര്യമാര്‍ന്ന നിയമ സംവിധാനങ്ങളും കഴിവുള്ള നിക്ഷേപകരെ ഇങ്ങോട്ട് ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    യൂസുഫലിയുടെ പ്രതികരണം

    യൂസുഫലിയുടെ പ്രതികരണം

    മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ഈ വര്‍ഷം മൂന്നാം പാദത്തില്‍ നടപ്പില്‍ വരുത്താനാണ് ഭരണകൂടം ശ്രമക്കുന്നത്. ബിസിനസ് സംരഭകര്‍ക്കും പത്ത് വര്‍ഷം വിസ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചപ്പിക്കുന്നത്. ബൃഹത്തായ പ്രഖ്യാപനമാണ് യുഎഇ ഭരണകൂടം നടത്തിയിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ അഭിപ്രായപ്പെട്ടു.

    പ്രതിഛായ കൂടുതല്‍ മെച്ചപ്പെട്ടു

    പ്രതിഛായ കൂടുതല്‍ മെച്ചപ്പെട്ടു

    യുഎഇയുടെ പ്രതിഛായ കൂടുതല്‍ മെച്ചപ്പെടാന്‍ പോകുന്നു. ലോകത്തെ ഏറ്റവും ബിസിനസ് ആകര്‍ഷക മേഖലയായി യുഎഇ മാറും. നിക്ഷേപകരുടെയും വിദഗ്ധരുടെയും സേവനം ഏറെകാലം യുഎഇക്ക് ലഭിക്കുന്നത് വന്‍ നേട്ടമാണ്. മല്‍സരാധിഷ്ടിത ബിസിനസ് നടക്കുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും- യൂസുഫലി പറഞ്ഞു.

    ഇന്ത്യന്‍ സമൂഹത്തിന് പ്രതീക്ഷ

    ഇന്ത്യന്‍ സമൂഹത്തിന് പ്രതീക്ഷ

    യുഎഇ ഭരണകൂടത്തില്‍ ഇന്ത്യന്‍ സമൂഹം അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം പതിന്മടങ്ങ് വര്‍ധിക്കുകയാണിപ്പോഴെന്ന് ദാനുബെ ഗ്രൂപ്പ് ചെയര്‍മാന്‍ റിസ് വാന്‍ സാജന്‍ പറഞ്ഞു. ശൈഖ് മുഹമ്മദ് തുടങ്ങി വച്ച കാല്‍വയ്പ്പ് നന്ദിയോടെ സ്മരിക്കുന്നു. ഇത് യുഎഇയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

    പ്രമുഖര്‍ പറയുന്നു

    പ്രമുഖര്‍ പറയുന്നു

    വ്യവസായികളായ അതിക് മുന്‍ഷി, പാകിസ്താന്‍ ബിസിനസ് കൗണ്‍സില്‍ അധ്യക്ഷന്‍ അഹ്മദ് ശൈഖാനി, അല്‍ മായ ഗ്രൂപ്പ് ഡയറക്ടര്‍ കമാന്‍ വചനി തുടങ്ങിയ പ്രമുഖരെല്ലാം യുഎഇ ഭരണകൂടത്തിന്റെ പുതിയ നടപടിയെ സ്വാഗതം ചെയ്തു രംഗത്തുവന്നു. യുഎഇക്കും പ്രവാസികള്‍ക്കും പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് നേട്ടമാകുന്ന പ്രഖ്യാപനമാണ് വന്നിരിക്കുന്നതെന്ന് വ്യവസായികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+