കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്കായി മൊബൈല്‍ ആപ്പ്

  • By Desk
Google Oneindia Malayalam News

ന്യൂഡല്‍ഹി: യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ജോലി വിസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ത്യയിലെ യുഎഇ എംബസി പ്രത്യേക സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ജോലി വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേറെയും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കുകയും യു.എ.ഇയിലെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

കണ്ണൂര്‍ വിമാനത്താവളം: സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ വിമാന കമ്പനികള്‍കണ്ണൂര്‍ വിമാനത്താവളം: സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ വിമാന കമ്പനികള്‍

നേരത്തേ യുഎഇയില്‍ എത്തിയതിന് ശേഷം ചെയ്യേണ്ടിയിരുന്ന പല നടപടിക്രമങ്ങളും പുതിയ ആപ്പിലൂടെ ഇവിടെ വച്ച് തന്നെ പൂര്‍ത്തീകരിക്കാനാവുമെന്ന് യു.എ.ഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന പറഞ്ഞു. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്. താമസിയാതെ മലയാളത്തിലും ഇത് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

യാത്ര സുരക്ഷിതവും പ്രയാസരഹിതവുമാക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ആപ്ലിക്കേഷന്‍. നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട വൈദ്യ പരിശോധന, സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്‌റ്റേഷന്‍, പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ഇതിലുണ്ട്. നേരത്തേ ഇവയൊക്കെ യു.എ.ഇയിലെത്തിയ ശേഷമാണ് ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഇന്ത്യയില്‍ വച്ചുതന്നെ ഇവ പൂര്‍ത്തീകരിക്കാം. ഇതോടെ ജോലി സ്ഥലത്തെത്തിയ ശേഷമുണ്ടാവുന്ന പ്രയാസങ്ങള്‍ ഏറെ ലഘൂകരിക്കാന്‍ സാധിക്കും.

mobile

ഡല്‍ഹി, മുംബൈ, തിരുവനന്തപുരം എന്നിങ്ങനെ യു.എ.ഇയുടെ മൂന്ന് വിസ കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം അരലക്ഷം തൊഴില്‍ വിസകളാണ് നല്‍കിയത്. 1.6 ദശലക്ഷം ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം യു.എ.ഇ സന്ദര്‍ശിച്ചുവെന്നാണ് കണക്ക്. ഇന്ത്യക്കാരാണ് യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം. 2.6 ദശലക്ഷം ഇന്ത്യക്കാര്‍ യു.എ.ഇയിലുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ 20 ശതമാനം പ്രൊഫഷനല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. 20 ശതമാനം പേര്‍ വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവരും ബാക്കിയുള്ളവര്‍ ചെറുതൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണ്.
English summary
uae launches app for indians seeking work visas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X