Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയ്ക്ക് ആദ്യ വനിതാ കോടീശ്വരി; യുവതിക്ക് ലോട്ടറിയടിച്ചത് രണ്ടാം തവണ, സമ്മാനത്തുക ഇങ്ങനെ

ദുബായ്: യുഎഇയ്ക്ക് ഇത് ചരിത്ര നിമിഷമാണ്. മെഹഫൂസ് ലോട്ടറിയില്‍ പുതിയൊരു ഭാഗ്യവതി ഉണ്ടായിരിക്കുകയാണ്. ഒരു യുഎഇ സ്വദേശിനി തന്നെയാണ് ഇത്തവണ സമ്മാനം നേടിയിരിക്കുന്നത്. സാധാരണ ഇന്ത്യക്കാര്‍ക്ക് സമ്മാനമടിക്കുന്ന ലോട്ടറിയിലാണ് യുഎഇ സ്വദേശി ചരിത്രമെഴുതിയിരിക്കുന്നത്.

ഒന്നാം സമ്മാനം ഒരു യുഎഇ സ്വദേശിയായ യുവതിക്ക് ലഭിക്കുന്നത് ഇത് ആദ്യമാണ്. അത് വളരെ വലിയൊരു നേട്ടം കൂടിയാണ്. മഫസൂസ് ലോട്ടറിയുടെ 45ാമത് കോടീശ്വരിയാണ് സഹര്‍. രണ്ട് വര്‍ഷത്തിനിടെ 2,42000 പേരാണ് മഹഫൂസ് ലോട്ടറിയില്‍ സമ്മാനം നേടിയത്.

uae lottery winner sahar

image credit: gulf news.com

സഹര്‍ ഇപ്പോള്‍ യുഎഇയിലാകെ പ്രശസ്തയായിരിക്കുകയാണ്. കാരണം കൂടുതല്‍ സ്ത്രീകള്‍ക്ക് ലോട്ടറിയെടുക്കുന്നതിന് പ്രചോദിപ്പിക്കാന്‍ അവരുടെ വിജയം വഴിയൊരുക്കും. ഭാവിയില്‍ കൂടുതല്‍ വനിതാ ജേതാക്കളെയും മഹഫൂസ് ലോട്ടറിയില്‍ ലഭിക്കും. എമിറേറ്റ്‌സില്‍ കോടിപതിയാകുന്ന ആദ്യത്തെ വ്യക്തിയല്ല അവര്‍.

എന്നാല്‍ ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം അടിക്കുന്ന ആദ്യത്തെ എമിറേറ്റി വനിതാ കോടീശ്വരിയാണ് അവര്‍. ഒരു മില്യണ്‍ ദിര്‍ഹം നമ്മുടെ നാട്ടില്‍ രണ്ട് കോടി 25 ലക്ഷം രൂപയ്ക്ക് മുകളില്‍ മൂല്യം വരുന്നതാണ്. മഹഫൂസ് ലോട്ടറിയില്‍ ഇതുവരെ മൂന്ന് യുഎഇ പൗരന്മാര്‍ക്കാണ് സമ്മാനം അടിച്ചിട്ടുള്ളത്. എല്ലാ തവണയും ഇന്ത്യയില്‍ നിന്നുള്ളവരാണ് ഒന്നാം സമ്മാനം അടിക്കുന്നത്.

സഹര്‍ ലോട്ടറിയെടുക്കാന്‍ തുടങ്ങിയത് രണ്ടുവര്‍ഷം മുമ്പാണ്. അതിന് ശേഷമുള്ള എല്ലാ വാരാന്ത്യത്തിലും നടക്കുന്ന നറുക്കെടുപ്പിലും ഇവര്‍ പങ്കെടുക്കാറുണ്ട്. തനിക്ക് സമ്മാനമടിച്ച ആ നിമിഷം അവര്‍ ഇപ്പോഴും ഓര്‍ത്തുവെക്കുന്നുണ്ട്. ജീവിതത്തിലെ മനോഹര നിമിഷങ്ങളിലൊന്നാണിതെന്ന് അവര്‍ പറയുന്നു.

ശനിയാഴ്ച്ച വൈകീട്ടായിരുന്നു ആ സംഭവം നടന്നത്. നിരവധി സുഹൃത്തുക്കള്‍ തന്നെ തുടരെ വിളിക്കുന്നുണ്ടായിരുന്നുവെന്ന് സഹര്‍ പറയുന്നു. തന്റെ നേട്ടം അറിഞ്ഞ് അവര്‍ അഭിനന്ദിക്കാനായി എത്തിയതായിരുന്നു. ഇത് വല്ലാത്തൊരു തമാശയാണെന്നാണ് താന്‍ ആദ്യം കരുതിയതെന്നും സഹര്‍ പറയുന്നു.

പക്ഷേ അപ്പോഴും സമ്മാനമടിച്ചുവെന്ന് അവര്‍ കരുതിയിരുന്നില്ല. ഇവരൊക്കെ വെറുതെ തമാശയ്ക്ക് വിളിക്കുന്നതാണെന്ന് തോന്നിയത് കൊണ്ട് ഇവര്‍ ഫലവും നോക്കിയിരുന്നില്ല.സുഹൃത്തുക്കളെല്ലാം വിളിച്ചതോടെ അടുത്ത ദിവസം രാവിലെ തന്റെ മഹഫൂസ് അക്കൗണ്ട് ഒന്ന് പരിശോധിക്കാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ അതില്‍ ഫലം അറിയുന്നതിന് മുമ്പ് ലോട്ടറി അധികൃതര്‍ സഹറിനെ വിളിച്ചിരുന്നു. ലോട്ടറിയടിച്ച കാര്യം ഇവരാണ് ആദ്യം സഹറിനെ അറിയിച്ചത്.

ഉടനെ തന്നെ ഇവര്‍ വിളിച്ചത് പ്രിയ സഹോദരനെയാണ്. താന്‍ മെഹഫൂസ് ലോട്ടറി സ്ഥിരമായി എടുക്കാന്‍ കാരണം സഹോദരനാണെന്ന് യുവതി പറയുന്നു. പണം പക്ഷേ സന്തോഷമൊന്നും നല്‍കില്ല. എന്നാല്‍ ജീവിതവും ആശ്വാസവും, സുരക്ഷയും നല്‍കും. സാമ്പത്തികമായി നമ്മളെ ശക്തമായി നില്‍ക്കാന്‍ അത് സഹായിക്കും. തന്റെ കുടുംബത്തിന് ഈ പണം വളരെയധികം ഉപകരിക്കുമെന്നും സഹര്‍ പറഞ്ഞു.

അതേസമയം സഹറിന് ഇത് ആദ്യമായിട്ടല്ല മഹഫൂസില്‍ സമ്മാനം അടിക്കുന്നത്. ഈ വര്‍ഷം ആദ്യം തന്നെ അവരെ സമ്മാനം തേടിയെത്തിയിരുന്നു. ജനുവരിയില്‍ മൂന്നാം സമ്മാനമാണ് ഇവര്‍ക്ക് ലഭിച്ചത്. അഞ്ചില്‍ മൂന്ന് നമ്പറുകളും ശരിയായി വന്നിരുന്നു. എന്നാല്‍ ഇത്തവണ ഞെട്ടിച്ചുവെന്ന് ഇവര്‍ പറയുന്നു. ഈ പണം എങ്ങനെ നിക്ഷേപിക്കണമെന്ന് താന്‍ ആലോചിച്ച് ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+