കളി അധികം വേണ്ട; ഖത്തറുമായി കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് പോവേണ്ടെന്ന് യുഎഇ സൈന്യത്തിന് നിര്‍ദ്ദേശം
അബുദാബി: വ്യോമാതിര്‍ത്തി ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഖത്തറുമായി കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് പോവേണ്ടതില്ലെന്ന് സൈന്യത്തിന് യുഎഇ ഭരണകൂടം നിര്‍ദ്ദേശം നല്കി. യുഎഇ വ്യോമസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഹിലാല്‍ സാദ് അല്‍ ഖുബൈസി തന്നെയാണ് ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഖത്തറുമായി നിലനില്‍ക്കുന്ന നയതന്ത്ര പ്രതിസന്ധി കൂടുതല്‍ സങ്കീര്ണമാക്കേണ്ടതില്ലെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ യു.എ.ഇ യുദ്ധ വിമാനങ്ങളുടെ സഞ്ചാരവീഥി മാറ്റിയിട്ടുണ്ട്. ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടസ്സം നില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.
ഇത്തരം കാര്യങ്ങളില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുകയെന്നത് വളരെ പ്രധാനമാണെന്നും വിമാനങ്ങള്‍ വഴിയില്‍ വച്ച് തടയപ്പെടുകയെന്നത് അപകടകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് രാജ്യക്കാരെന്ന വ്യത്യാസമില്ലാതെ ഞങ്ങളുടെ യാത്രക്കാരുടെ സുരക്ഷിതത്വം പരിഗണിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിയമങ്ങള്‍ പൂര്‍ണമായും അനുസരിക്കാന്‍ യുഎഇ വിമാനങ്ങള്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം അറിയിച്ചു. മുമ്പൊന്നുമുണ്ടായിട്ടില്ലാത്ത സംഭവങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട അടിയന്തര നടപടികളെ കുറിച്ച് തങ്ങള്‍ ആലോചിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യുഎഇയുടെ യാത്രാവിമാനങ്ങളെ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ വഴിമധ്യേ തടസ്സപ്പെടുത്തിയെന്ന വാര്‍ത്ത ഖത്തര്‍ നിഷേധിച്ചിരുന്നു. യു.എ.ഇ യുദ്ധവിമാനങ്ങള്‍ തങ്ങളുട വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഖത്തര്‍ യു.എന്നില്‍ പരാതി നല്‍കിയതിന്റെ പിന്നാലെയായിരുന്നു ഖത്തറിനെതിരായ ആരോപണങ്ങളുമായി യു.എ.ഇ രംഗത്തെത്തിയത്. ഖത്തറിനെതിരേ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഉപരോധമേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങള്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications