കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളി അധികം വേണ്ട; ഖത്തറുമായി കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് പോവേണ്ടെന്ന് യുഎഇ സൈന്യത്തിന് നിര്‍ദ്ദേശം

  • By Desk
Google Oneindia Malayalam News

അബുദാബി: വ്യോമാതിര്‍ത്തി ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഖത്തറുമായി കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് പോവേണ്ടതില്ലെന്ന് സൈന്യത്തിന് യുഎഇ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. യുഎഇ വ്യോമസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഹിലാല്‍ സാദ് അല്‍ ഖുബൈസി തന്നെയാണ് ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഖത്തറുമായി നിലനില്‍ക്കുന്ന നയതന്ത്ര പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കേണ്ടതില്ലെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ യു.എ.ഇ യുദ്ധ വിമാനങ്ങളുടെ സഞ്ചാരവീഥി മാറ്റിയിട്ടുണ്ട്. ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടസ്സം നില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.

ഈജിപ്ത് സൈന്യം പ്രസിഡന്റ് സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപണംഈജിപ്ത് സൈന്യം പ്രസിഡന്റ് സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപണം

ഇത്തരം കാര്യങ്ങളില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുകയെന്നത് വളരെ പ്രധാനമാണെന്നും വിമാനങ്ങള്‍ വഴിയില്‍ വച്ച് തടയപ്പെടുകയെന്നത് അപകടകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് രാജ്യക്കാരെന്ന വ്യത്യാസമില്ലാതെ ഞങ്ങളുടെ യാത്രക്കാരുടെ സുരക്ഷിതത്വം പരിഗണിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിയമങ്ങള്‍ പൂര്‍ണമായും അനുസരിക്കാന്‍ യുഎഇ വിമാനങ്ങള്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം അറിയിച്ചു. മുമ്പൊന്നുമുണ്ടായിട്ടില്ലാത്ത സംഭവങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന് തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട അടിയന്തര നടപടികളെ കുറിച്ച് തങ്ങള്‍ ആലോചിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

qatar

അതേസമയം, യുഎഇയുടെ യാത്രാവിമാനങ്ങളെ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ വഴിമധ്യേ തടസ്സപ്പെടുത്തിയെന്ന വാര്‍ത്ത ഖത്തര്‍ നിഷേധിച്ചിരുന്നു. യു.എ.ഇ യുദ്ധവിമാനങ്ങള്‍ തങ്ങളുട വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഖത്തര്‍ യു.എന്നില്‍ പരാതി നല്‍കിയതിന്റെ പിന്നാലെയായിരുന്നു ഖത്തറിനെതിരായ ആരോപണങ്ങളുമായി യു.എ.ഇ രംഗത്തെത്തിയത്. ഖത്തറിനെതിരേ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഉപരോധമേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങള്‍.
English summary
usa military instructed not to escalate row with qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X