Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറുമായുള്ള യാത്ര, വ്യാപാരം ബന്ധം ഒരാഴ്ച്ചക്കകം പുനസ്ഥാപിക്കും- യുഎഇ

ദുബായ്: ഉപരോധം പിന്‍വലിച്ച സാഹചര്യത്തില്‍ ഖത്തറുമായുള്ള വ്യാപാര-യാത്രാ ബന്ധം പുനസ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് യഎഇ അറിയിച്ചു. ഒരാഴ്ച്ചയ്ക്കകം എല്ലാ ബന്ധങ്ങളും പുനസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ചില വിഷയങ്ങള്‍ പരിഹരിച്ചുകഴിഞ്ഞു. മറ്റു ചിലത് ഇനിയും സമയമെടുക്കും. വ്യാപാര ബന്ധം ഒരാഴ്ചയ്ക്കകം പഴയപടിയാകുമെന്നും അദ്ദേഹം പഞ്ഞു.

u

അതിനിടെ ധാരണ പ്രകാരം യുഎഇക്കും ബഹ്‌റൈനുമെതിരെ ഖത്തര്‍ അന്താരാഷ്ട്ര വേദികളില്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കാനും നടപടികള്‍ ആരംഭിച്ചു. മേഖലയില്‍ ഐക്യത്തിന്റെ പാത വീണ്ടും തെളിഞ്ഞത് കഴിഞ്ഞ ദിവസം സൗദിയില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ്. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്ന കരാറില്‍ ജിസിസി ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്ര നേതാക്കള്‍ ഒപ്പുവച്ചിരുന്നു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ജിസിസി ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. അദ്ദേഹം സൗദിയിലെത്തിയപ്പോള്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി. ശേഷം ഇരുവരും ഒരുമിച്ച് ഒരു കാറില്‍ യാത്ര ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനിടെ ഖത്തറിനും ഈജിപ്തിനുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു.

സൗദി അറേബ്യയിലെ പുരാതന മരുപ്രദേശമായ അല്‍ ഉലയിലായിരുന്നു ജിസിസി ഉച്ചകോടി. സൗദി അറേബ്യ സല്‍വാ അതിര്‍ത്തി തുറന്നു. കര, നാവിക, വ്യോമ ഉപരോധങ്ങളും സൗദി അറേബ്യ നീക്കി. മൂന്നര വര്‍ഷമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം നീങ്ങിയത് ഗള്‍ഫില്‍ വലിയ ആഘോഷമാണ്.

ഖത്തറിനെതിരായ ഉപരോധം നീക്കിയതിന്റെയും അതിര്‍ത്തികള്‍ സൗദി തുറക്കുന്നതിന്റെയും ആദ്യ പ്രഖ്യാപനം കുവൈത്ത് വിദേശകാര്യ മന്ത്രി തിങ്കളാഴ്ച രാത്രി നടത്തിയിരുന്നു. ഗള്‍ഫിന്റെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണ് എന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. 2017 ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കുവൈത്തും അമേരിക്കയും നടത്തിവന്ന ചര്‍ച്ചകളാണ് ഐക്യം സാധ്യമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+