കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കാൻ യുഎഇ: സിനോഫാം വാക്സിന് അനുമതി നൽകി മന്ത്രാലയം

Google Oneindia Malayalam News

ദുബായ്: വാക്സിനേഷൻ ഊർജ്ജിതമാക്കുന്നതിനിടെ കുട്ടികൾക്കുള്ള വാക്സിനേഷന് തുടക്കം കുറിക്കാൻ യുഎഇ. മൂന്ന് വയസ്സ് മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ ഡോസുകൾ നൽകുമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. നേരത്തെ മുതിർന്നവർക്കുള്ള വാക്സിനേഷനാണ് യുഎഇ ആരംഭിച്ചത്.

റിതു മന്ത്രയുമായി പ്രണയത്തിലാണോ? അക്കാര്യം റിതുവിന് അറിയാം; റംസാന്റെ മറുപടിയില്‍ ഞെട്ടി ബിഗ് ബോസ് ആരാധകര്‍റിതു മന്ത്രയുമായി പ്രണയത്തിലാണോ? അക്കാര്യം റിതുവിന് അറിയാം; റംസാന്റെ മറുപടിയില്‍ ഞെട്ടി ബിഗ് ബോസ് ആരാധകര്‍

വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിയ ശേഷം കുട്ടികൾക്കുള്ള സിനോഫാം വാക്സിന് അടിയന്തിര അംഗീകാരം ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരവും അംഗീകൃത നിയന്ത്രണങ്ങൾക്ക് അനുസൃതമായ പ്രാദേശിക വിലയിരുത്തലുകളെയും അടിസ്ഥാനത്തിലായിരിക്കും വാക്സിൻ നൽകുക. 2021ൽ അബുദാബിയിൽ ആരംഭിച്ച സിനോഫാം ഇമ്യൂൺ ബ്രിഡ്ജ് പഠനത്തിൽ 900 കുട്ടികളിലാണ് വാക്സിൻ പരീക്ഷിച്ചത്.

 vaccine-16278

ബോള്‍ഡ് ലുക്കില്‍ പുതിയ ഫോട്ടോഷൂട്ടുമായി പ്രയാഗ മാര്‍ട്ടിന്‍; നവരസക്കായുള്ള കാത്തിരിപ്പിലാണെന്ന് ആരാധകര്‍

ഈ വർഷം ജൂണിൽ അബുദാബിയിൽ ആരംഭിച്ച സിനോഫാം ഇമ്മ്യൂൺ ബ്രിഡ്ജ് പഠനത്തിൽ 900 കുട്ടികൾ പങ്കെടുത്തു. യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ
മേൽനോട്ടത്തിൽ കുട്ടികളുടെ രക്ഷിതാക്കളുടെ പൂർണ്ണ സമ്മതത്തോടെയാണ് നടത്തിയത്.
എല്ലാ യുവ സന്നദ്ധപ്രവർത്തകരും സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പരിചരണം ലഭിക്കുകയും ചെയ്തുവെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളിൽ ഈ പ്രായത്തിലുള്ളവർക്കുള്ള വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ച് പഠനം നടത്തിയ ആദ്യ രാജ്യമാണ് യുഎഇ. ചൈന, അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ തുടങ്ങിയ മറ്റ് വാക്സിൻ നിർമ്മാണ രാജ്യങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി സമാനമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലും നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിലും മൂന്ന് വയസ്സിനും 17 വയസ്സിനും ഇടയിലുള്ള കുട്ടികളിൽ വാക്സിൻ പരീക്ഷിച്ചിരുന്നു. ചൈന, യുകെ, ഇന്ത്യ എന്നീ രാജ്യങ്ങളും കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ സമാനമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.

Recommended Video

cmsvideo
This is India's first city to achieve 100% Covid-19 vaccination

English summary
UAE Ministry of Health says Sinopharm vaccine now available for children aged 3 to 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X