യുഎഇ മുടക്കുന്നത് കോടികള്‍; തുറമുഖം മുതല്‍ വിമാനത്താവളം വരെ, ചൈന ആഫ്രിക്ക വിട്ടത് നേട്ടമായി
ദുബായ്: പ്രധാന വ്യാപാര ഇടനാഴികളെ ബന്ധിപ്പിച്ചുള്ള തുറമുഖങ്ങള്‍, സ്വര്‍ണം-ചെമ്പ് ഖനകള്, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ തുടങ്ങി ആഫ്രിക്കയിലെ മിക്ക പദ്ധതികളിലും ഒരു ഭാഗത്ത് നിറയുന്നത് യുഎഇയാണ്. ഒരു കാലത്ത് ചൈനയായിരുന്നു ആഫ്രിക്കയിലെ പ്രധാന സാമ്പത്തിക സഹായ രാജ്യം. ഒട്ടേറെ പദ്ധതികള്‍ ചൈനീസ് സഹായത്തോടെ ആഫ്രിക്കയിലുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ഇതിന് മാറ്റം വന്നിരിക്കുന്നു. ഈ വിടവില്‍ കയറി ഇരിക്കുന്നത് യുഎഇയാണ്.
2019 മുതല്‍ 11000 കോടി ഡോളറിന്റെ കരാറുകളാണ് യുഎഇ ആഫ്രിക്കയിലെ വിവിധ കമ്പനികളുമായി ഒപ്പുവച്ചിരിക്കുന്നത്. മിക്ക കമ്പനികളും ആഫ്രിക്കന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായോ ഉന്നതരുമായോ ബന്ധമുള്ളതാണ്. ആഫ്രിക്കയിലെ പ്രധാന വിദേശ കളിക്കാരന് യുഎഇ ആയി മാറിയിട്ടുണ്ടെന്ന് വാഷിങ്ടണിലെ അറബ് ഗള്‍ഫ് സ്റ്റേറ്റ് ഇന്സ്റ്റിറ്റൂട്ടിലുള്ള അന്ന ജേക്കബ് പറയുന്നു.

സൗദി അറേബ്യ, കുവൈത്ത് എന്നീ ജിസിസി രാജ്യങ്ങളെ പോലെ തന്നെ യുഎഇയും എണ്ണ ഇതര വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിദേശങ്ങളിലെ നിക്ഷേപം വിപുലീകരിക്കുന്നത് ഇതിന്റെ ഭാഗമാണ്. എക്കാലത്തും ക്രൂഡ് ഓയിലിനെ ആശ്രയിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്ന് യുഎഇ ഭരണകൂടം മനസിലാക്കുന്നു. അതുകൊണ്ടുതന്നെയാണ് ആഫ്രിക്കയില്‍ നിക്ഷേപകങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
ആഫ്രിക്കയിലെ 'നിധി'
ചെങ്കടല്‍, മെഡിറ്ററേനിയന്‍ കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, അറ്റ്ലാന്റിക് സമുദ്രം എന്നീ ജലമേഖലകളിലേക്കെല്ലാം വേഗം എത്തിപ്പെടാവുന്ന തന്ത്ര പ്രധാന ഭാഗങ്ങള്‍ ആഫ്രിക്കയിലുണ്ട്. ലോകത്തിന്റെ വ്യാപാര പാതയില്‍ നിര്‍ണായക സാന്നിധ്യമാണ് ഈ മേഖലകളെല്ലാം. ദുബായും അബുദാബിയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളാണ് ആഫ്രിക്കയില്‍ ബിസിനസ് വിപുലീകരിക്കുന്നത്.
ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊര്‍ജ കമ്പനിയാണ് അമിയ പവര്‍. ബുര്‍ക്കിന ഫാസോ, ജിബൂത്തി, ഈജിപ്ത്, എത്യോപ്യ, ഐവറി കോസ്റ്റ്, കെനിയ, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ടോഗോ, ടുണീഷ്യ, ഉഗാണ്ട എന്നീ രാജ്യങ്ങളിലെല്ലാം ഈ കമ്പനിക്ക് ഊര്‍ജ കേന്ദ്രങ്ങളുണ്ട്. മാത്രമല്ല, ഇവ വിപുലീകരിക്കാനും പദ്ധതിയുണ്ട്. മൊറോക്കോ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ അബുദാബി നാഷണല്‍ എനര്‍ജിക്കും ഊര്‍ജ നിലയങ്ങളുണ്ട്.
യുഎഇ സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡിപി വേള്‍ഡിന് അള്ജീരിയയിലും സാംബിയയിലുമടക്കം തുറമുഖങ്ങളുണ്ട്. സോമാലിലാന്റില്‍ യുഎഇ സൈനിക കേന്ദ്രം പ്രവര്‍ത്തിക്കുന്നു. സാംബിയയിലെ മൊപാനി ചെമ്പ് ഖനിയുടെ 51 ശതമാനം ഓഹരി എമിറാത്തി ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് സ്വന്തമാക്കിയ് കഴിഞ്ഞ വര്‍ഷമാണ്. ഇതിന് വേണ്ടി 100 കോടി ഡോളറാണ് കമ്പനി ചെലവഴിച്ചതത്രെ.
ഈജിപ്തില്‍ പുതിയ നഗരം
ഈജിപ്തിലെ മനോഹരമായ മെഡിറ്ററേനിയന്‍ തീരത്ത് പുതിയ നഗരം സ്ഥാപിക്കുന്ന കരാറില്‍ യുഎഇ ഒപ്പുവച്ചിരുന്നു. 3500 കോടി ഡോളറാണ് ഇതിന് വേണ്ടി യുഎഇ ചെലവഴിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ ഈജിപ്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറും ഈ നഗരം. ഒരു കാലത്ത് ചൈനയ്ക്ക് ആഫ്രിക്കയില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. കോടികളാണ് അവര്‍ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ളത്.
നിക്ഷേപത്തില്‍ ചൈന പിന്നിലല്ലെങ്കിലും സമീപകാലത്ത് പുതിയ നിക്ഷേപം അവര്‍ ആഫ്രിക്കയില്‍ നടത്തുന്നില്ല. ആഫ്രിക്കയിലെ കടം പ്രതിസന്ധിയാണ് ചൈനയ്ക്ക് വെല്ലുവിളിയായത്. ആഭ്യന്തരമായ സാമ്പത്തിക ഞെരുക്കവും ചൈനയെ പിന്നോട്ടടിപ്പിച്ചു. 2022, 2023 വര്‍ഷങ്ങളില്‍ മാത്രം 9700 കോടി ഡോളറാണ് ആഫ്രിക്കയില്‍ യുഎഇ നിക്ഷേപിച്ചത്. ഈ വര്‍ഷങ്ങളില്‍ ചൈന നിക്ഷേപിച്ച മൊത്തം തുകയുടെ മൂന്നിരട്ടി വരുമിത് എന്നാണ് എഫ്ഡിഐ മാര്‍ക്കറ്റ് ഡാറ്റ വ്യക്തമാക്കുന്നത്.
അമേരിക്കയും ആഫ്രിക്കയില്‍ നിക്ഷേപം നടത്തുന്നുണ്ട്. എന്നാല്‍ വളരെ കുറഞ്ഞിരിക്കുന്നു എന്നതാണ് കാര്യം. 2023ല്‍ വെറും 100 കോടി ഡോളറാണ് അമേരിക്ക ആഫ്രിക്കയില്‍ നിക്ഷേപിച്ചത്. മാത്രമല്ല, ട്രംപ് അധികാരത്തിലെത്തിയതോടെ 'അനാവശ്യ'മെന്ന് തോന്നുന്നതെല്ലാം നിര്‍ത്തി. യുഎസ് എയ്ഡ് ഒഴിവാക്കിയതും ആഫ്രിക്കന്‍ വികസന ബാങ്കിന് നല്കുന്ന സംഭാവനകള്‍ നിര്‍ത്തിയതും അമേരിക്ക പിന്നാക്കം പോകുന്ന സൂചനയാണ്.
-
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
'ഗ്ലോബൽ എബിലിറ്റി ഫോട്ടോഗ്രാഫി ചലഞ്ച് ' അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 5 ലക്ഷം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില












Click it and Unblock the Notifications