• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇ ദേശീയ ദിനം: 628 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്, സാമ്പത്തിക ബാധ്യതകളും പിഴകളും ഒഴിവാക്കും

ദുബായ്: യുഎഇയുടെ 49ാം ദേശീയ ദിനം ഡിസംബര്‍ 2ന് ആഘോഷിക്കുകയാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ ആള്‍ക്കൂട്ടം കൂടുന്നതിന് പുറമെ വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി 628 തടവുകാരെ മോചിപ്പിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...

കൊവിഡ് സാഹചര്യം

കൊവിഡ് സാഹചര്യം

രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കടുത്ത നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഒടിക്കുന്നവരില്‍ നിന്ന് 2000 ദിര്‍ഹം പിഴയീീക്കുമെന്ന് 12 ബ്ലാക്ക് പോയിന്റ് നല്‍കുമെന്നും അബുദാബി പൊലീസ് അറിയിച്ചു.

മത്സരയോട്ടം

മത്സരയോട്ടം

റോഡുകളില്‍ വാഹനങ്ങളുമായി മത്സരയോട്ടം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരക്കാരുടെ വാഹനങ്ങള്‍ 30 ദിവസത്തേക്ക് പിടിച്ചടുക്കും. വാഹനങ്ങളില്‍ നിന്ന് അമിതമായി ശബ്ദമുണ്ടാക്കുക, വാഹനങ്ങളില്‍ മാറ്റം വരുത്തുക എന്നിവയ്ക്കും കടുത്ത ശിക്ഷകള്‍ നല്‍കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

അനുമതി ഇങ്ങനെ

അനുമതി ഇങ്ങനെ

ദേശീയ ദിനത്തോട് അനുബന്ധിച്ച് വാഹനം അലങ്കരിക്കുന്നവര്‍ക്ക് നവംബര്‍ 25 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് അധികതര്‍ അനുമതി നല്‍കിയിരിക്കുന്നത്. അനുമതിയുള്ളവര്‍ക്ക് മാത്രമേ വാഹനം അലങ്കരിക്കാന്‍ സാധിക്കുകയുള്ളൂ.

മൂന്ന് യാത്രക്കാര്‍ മാത്രം

മൂന്ന് യാത്രക്കാര്‍ മാത്രം

വാഹനങ്ങളില്‍ ഒരേ സമയം മൂന്ന് യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. യാത്ര ചെയ്യുന്നവര്‍ എല്ലാവരും തന്നെ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. റൂഫ് ടോപ്പുകളോ വിന്‍ഡോകളിലോ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ച് അകത്ത് തന്നെയിരിക്കണമെന്നും പൊലീസ് പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.

നിറം മാറ്റരുത്

നിറം മാറ്റരുത്

വാഹനങ്ങളുടെ നിറം മാറ്റാനോ നമ്പര്‍ പ്ലേറ്റ് മറയുന്ന അലങ്കാരമോ ചെയ്യരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ സ്േ്രപ പെയിന്റ് കാനുകളോ, സ്‌നോ ഫോം പോലുള്ളവയോ ഉപയോഗിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ഗതാഗതം തടസം സൃഷ്ടിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പ്രധാനമായും പറയുന്നു.

628 തടവുകാര്‍ക്ക് മോചനം

628 തടവുകാര്‍ക്ക് മോചനം

ദേശീയ ദിനത്തോട് അനുബന്ധിച്ച് 628 തടവുകാരെ മോചിപ്പിക്കുന്നതിനും പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. തടവുകാരുടെ സാമ്പത്തിക ബാധ്യതകളും പിഴയും ഒഴിവാക്കുമെന്നും പ്രസിഡന്റിന്റെ ഉത്തരവില്‍ പറയുന്നു. തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കുന്നതിനും അവരുടെ ബന്ധുക്കളുടെ ആശ്വാസമേകാനുമാണ് പുതിയ തീരുമാനം. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴചവച്ചവരെയാണ് മോചിപ്പിക്കുക.

'റോസാപ്പൂക്കളെ' ഭയന്ന് ബിജെപി; താരമയ്ക്ക് പകരം വോട്ട് റോസാപ്പൂവില്‍ വീണാൽ... ആശങ്കയുമായി സുരേന്ദ്രൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ ദളപതിയും; കൊല്ലത്ത് വിജയ്‌യുടെ ഫോട്ടോവച്ച് പ്രചാരണം, നടപടി സ്വീകരിക്കും

കേരളത്തിന് അഭിമാനം, ലിജോയുടെ 'ജല്ലിക്കെട്ട്' ഇന്ത്യയില്‍ നിന്നുളള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി

കടുത്ത പ്രതിസന്ധിയിലോ മലപ്പുറം ലീഗ്? പെരിന്തൽമണ്ണയിൽ ഒരു സീറ്റിൽ രണ്ടുപേർ, കരുവാരക്കുണ്ടിൽ കോൺഗ്രസും

English summary
UAE National Day 2020: UAE President orders release of 628 prisoners on National Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X