Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ദേശീയ ദിനാഘോഷം; അവധികള്‍ പ്രഖ്യാപിച്ചു, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം, നിയന്ത്രണം ഇങ്ങനെ

ദുബായ്: യുഎഇയുടെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ചും യുഎഇ ഓര്‍മ്മദിനത്തോടനുബന്ധിച്ചും അധികൃതര്‍ അവധി പ്രഖ്യാപിച്ചു.രാജ്യത്ത് ഡിസംബര്‍ ഒന്ന് ബുധനാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് വെള്ളിയാഴ്ചവരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഗവണ്‍മെന്റ് ഫെഡറല്‍ അതോറിറ്റിയുടെ എച്ച് ആര്‍ വകുപ്പ് ട്വിറ്ററില്‍ കുറിച്ചു.

ഡിസംബര്‍ നാല് ശനിയാഴ്ച ആഴ്ച അവസാനമായതിനാല്‍ അന്നും അവധിയായിരിക്കും. ഇതോടെ നാല് ദിവസത്തെ അവധിയാണ് നല്‍കിയിരിക്കുന്നത്. പിന്നീട് ഡിസംബര്‍ അഞ്ച് ഞായറാഴ്ചയായരിക്കും ഇവരുടെ ജോലി ആരംഭിക്കുക.

1

രാജ്യം അമ്പതാമത് ജന്മദിനമാണ് ആഘോഷിക്കുന്നത്. നീണ്ട അവധിയാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഈ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ദുബായിയില്‍ താമസിക്കുന്നവര്‍ ഇവിടെ തന്നെ അവധി ചെലവഴിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. വിപുലമായ ആഘോഷപരിപാടികളാണ് യുഎഇ അമ്പതാമത് ജന്മദിനത്തില്‍ ഒരുക്കിയിരിക്കുന്നത്.

2

കുറഞ്ഞത് 12 സ്ഥലങ്ങളിലെങ്കിലും കരിമരുന്ന് പ്രയോഗംങ്ങള്‍ നടത്തുമെന്നാണ് അറിയിച്ചത്. ഡിസംബര്‍ രണ്ടിനും മൂന്നിനും രാത്രി എട്ട് മണി 8.30, ഒമ്പത് മണി സമയത്ത് ദ് പാം അറ്റ്ലാന്റിസിലെ ദ് പോയിന്റിലും ജുമൈറ ബീച്ചിലെ സണ്‍സെറ്റ് മാളിന് അടുത്തുള്ള ഇത്തിസാലാത്ത് ബീച്ച് കാന്റീനിലെ ബ്ലൂവാട്ടേഴ്സിലും ലാ മെര്‍, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലുമാണ് ആഘോഷത്തിന്റ കരിമരുന്ന് പ്രയോഗം ഉണ്ടാകുക.ഷാര്‍ജയിലെ ആഘോഷങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും. കോവിഡിന്റെ പശ്ചാതലത്തില്‍ യാത്രക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

3

വരാനിരിക്കുന്ന ദേശീയ ആഘോഷവും, അവധിയും കണക്കിലെടുത്ത് കോവിഡ് ജാഗരൂകരായിരിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ പല രാജ്യങ്ങളിലും കോവിഡിന്റെ പുതിയ വകഭേധം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ജനങ്ഹല്‍ ജാഗ്രത പാലിക്കണമെന്നും അധികൃചര്‍ പറഞ്ഞു. വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞതും, സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതുമാണ് ഇത്തരം രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേധം കണ്ടെത്താന്‍ കാരണമായതെന്ന് ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (എന്‍സിഇഎംഎ)ഔദ്യോഗിക വക്താവ് ഡോ താഹെര്‍ അല്‍ അമീരി പറഞ്ഞു.

4

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ യുഎഇയിലാണെന്നും, 100 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. ഒത്തുചേരലുകളും, ഹസ്തദാനം, ആലിഗനം എന്നിവ പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎഇ ദേശീയ ദിനാഘോഷത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അനുമതി. അല്ലെങ്കില്‍ യുഎഇയുടെ അല്‍ഹൊസന്‍ എന്ന ആപ്പില്‍ പച്ച സിഗ്നല്‍ ഉള്ളവര്‍ക്ക് മാത്രമാണ് യുഎഇ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അനുമതി. പരിപാടിയില്‍ പങ്കെടുക്കുന്നതിന് 96 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം അവരുടെ ശരീര താമപനില പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    5

    80 ശതമാനം ആള്‍ക്കാരെ ഉള്‍പ്പെടുത്തി പരിപാടികള്‍ നടത്തുന്ന വേദികള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും ജനങ്ഹല്‍ മാസ്‌ക് ധരിക്കണമെന്നും, ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെങ്കില്‍ ഒരുമിച്ച് നില്‍ക്കുന്നതില്‍ തെറ്റില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇ അമ്പതാമത് ദേശീയ ദിനത്തിന്റെ ഭാഗമായി വിസ് എയര്‍ അബുദാബി വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇതിനൊപ്പം 50 പേര്‍ക്ക് സൗജന്യ മടക്ക യാത്ര ടിക്കറ്റ് നല്‍കുന്ന ഫോട്ടോ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+