യുഎഇ ദേശീയ ദിനം; വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്; മറ്റ് സമ്മാനങ്ങൾ വേറെ...
യുഎഇ ദേശീയ ദിനം; വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്; മറ്റ് സമ്മാനങ്ങൾ വേറെ...
അബുദാബി: വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് വിസ് എയര്‍ അബുദാബി. യു എ ഇ യുടെ 50-ാ മത് ദേശീയ ദിനത്തിന്റെ ഭാഗമായി ആണ് ഈ പുതിയ തീരുമാനം. ഇതിന് ഒപ്പം തന്നെ 50 പേര്‍ക്ക് സൗജന്യ മടക്ക യാത്ര ടിക്കറ്റ് നല്‍കുന്ന ഫോട്ടോ മത്സരവും വിസ് എയര്‍ ഒരുക്കിയിട്ടുണ്ട്.
സൗജന്യ മടക്ക യാത്ര ടിക്കറ്റ് നല്‍കുന്ന ഫോട്ടോ മത്സരത്തിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം :-

സോഷ്യല്‍ മീഡിയ വഴി നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ യു എ ഇ യുടെ പ്രമുഖ ലാന്‍ഡ്മാര്‍ക്കിന്റെ ഫോട്ടോ എടുത്ത് #UAE50WithWIZZ എന്ന ഹാഷ്ടാഗ് നല്‍കി പോസ്റ്റ് ചെയ്യുക. Wizzair എന്ന് ടാഗ് ചെയ്യുകയും വേണം. തെരഞ്ഞ് എടുക്ക പെടുന്ന മികച്ച ഫോട്ടോകള്‍ വിസ് എയറിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യും. വിമാന കമ്പനി സര്‍വീസ് നടത്തുന്ന ഏത് സെക്ടറിലേക്കും 2022 മാര്‍ച്ച് 26 വരെ യാത്ര ചെയ്യാവുന്ന ടിക്കറ്റാണ് നിങ്ങൾക്ക് ഇതിലൂടെ സൗജന്യമായി ലഭിക്കുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം, യു എ ഇ യുടെ 50-ാമത് ദേശീയ ദിനം പ്രമാണിച്ച് രാജ്യത്ത് ഉടനീളം വിപുലമായ ആഘോഷ പരിപാടികള്‍ ആണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി അവധിയും ഉണ്ടാകും. വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ നാല് ദിവസമാണ് വിവിധ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി ലഭിക്കുന്നത്.

ദേശീയ ദിന ആഘോഷത്തിന്റെ ഭാഗമായി കരി മരുന്ന് പ്രയോഗവും നറുക്കെടുപ്പുകളും ഡിസ്‌കൗണ്ടുകളും ആണ് ദുബൈയിലെ ഓരോ സ്വദേശികളെയും താമസക്കാരെയും കാത്ത് ഇരിക്കുന്നത്. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആണ് ദേശീയ ദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. വരുന്ന ഡിസംബര്‍ രണ്ട് മുതല്‍ 11 വരെ ദേശീയ ദിന ആഘോഷങ്ങള്‍ നീളും.
Recommended Video

എന്നാൽ, ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെ ആണ് രാജ്യത്ത് ഇതിന്റെ ഭാഗമായി അവധി ലഭിക്കുന്നത്. ദുബൈ നഗരത്തിൽ ഉടനീളം എല്ലാ ഇടത്തും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാൻ ആണ് തീരുമാനം. ഡിസംബര്‍ രണ്ടിനും മൂന്നിനും രാത്രി എട്ട് മണി 8.30, ഒമ്പത് മണി സമയത്ത് ദ് പാം അറ്റ്‌ലാന്റിസിലെ ദ് പോയിന്റിലും ജുമൈറ ബീച്ചിലെ സണ്‍സെറ്റ് മാളിന് അടുത്തുള്ള ഇത്തിസാലാത്ത് ബീച്ച് കാന്റീനിലെ ബ്ലൂവാട്ടേഴ്‌സിലും ലാ മെര്‍, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലുമാണ് ആഘോഷത്തിന്റ കരിമരുന്ന് പ്രയോഗം ഉണ്ടാകുക.












Click it and Unblock the Notifications