കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ ഞങ്ങള്‍ക്ക് വേണമെന്ന് യുഎഇ, ഒഴിവാക്കിയാല്‍ പിന്നീട് ഖേദിക്കും; കുവൈത്ത് നിലപാടില്‍ മറുപടി

Google Oneindia Malayalam News

ദുബൈ: കോവിഡ് വ്യാപനം പൂര്‍ണ്ണമായ തോതില്‍ നിയന്ത്രണ വിധേയമായില്ലെങ്കിലും വിവിധ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ് യുഎഇ. ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തേക്ക് തിരിച്ചു വരാന്‍ കഴിയാതെ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കുള്‍പ്പടേയുള്ളവര്‍ക്കുള്ള തടസ്സങ്ങള്‍ യുഎഇ കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് തിരിച്ചു വരാനാവാതെ കുടുങ്ങിയ രണ്ട് ലക്ഷം പേരെ തിരികെയെത്തിക്കുയാണ് പദ്ധതിയെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിസ് അബ്ദള്ള ബെല്‍ഹൂന്‍ വ്യക്തമാക്കിയത്. കുവൈത്ത് പോലുള്ള ചില ഗള്‍ഫ് രാജ്യങ്ങള്‍ വിദേശ തൊഴിലാളികളുടെ എണ്ണം പരമാവധി കുറയ്ക്കാന‍് ശ്രമിക്കുമ്പോള്‍ യുഎഇ ഇതില്‍ നിന്ന് വ്യത്യസ്തമായ നീക്കമാണ് നിലവിലെ സാഹചര്യത്തില്‍ നടത്തുന്നത്.

രാജ്യത്തിന് ആവശ്യമാണെ്

രാജ്യത്തിന് ആവശ്യമാണെ്

വിദഗ്ധരായ പ്രവാസികളെ രാജ്യത്തിന് ആവശ്യമാണെന്ന് ഇവരെ നിലനിര്‍ത്താനാണ് താല്‍പര്യപ്പെടുന്നതെന്നുമാണ് യുഎഇയുടെ അടിസ്ഥാന സൗകര്യ വികസ മന്ത്രി അബ്ദുല്ല മുഹമ്മദ് അല്‍ നുആമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ബ്ലുംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിദഗ്ധരായ തൊഴിലാളികളെ രാജ്യത്ത് നിലനിര്‍ത്തേണ്ട ആവശ്യകതയെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

ചോദ്യം-ഉത്തരം

ചോദ്യം-ഉത്തരം

പ്രവാസി തൊഴിലാളികളുടെ എണ്ണം 70 ശതമനത്തില്‍ നിന്നും 30 ശതമാനമായി കുറയ്ക്കാനുള്ള കുവൈത്ത് ഭരണകൂടത്തിന്‍റെ നീക്കങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ച് ചോദ്യത്തിന്‍ ഉത്തരം നല്‍കുകയായിരുന്നു മന്ത്രി. 'ഞങ്ങള്‍ വിശ്വസിക്കുന്നത് യുഎഇ വിദഗ്ധരായ പ്രവാസികളുടെ ഇടമാണെന്നാണ്. ഞങ്ങള്‍ക്കവരെ തീര്‍ച്ചയായും വേണം.'- അബ്ദുല്ല മുഹമ്മദ് അല്‍ നുആമി പറഞ്ഞു.

കാലങ്ങളോളം ഇവിടെ ഉണ്ടാവാന്‍ പോവുന്നില്ല

കാലങ്ങളോളം ഇവിടെ ഉണ്ടാവാന്‍ പോവുന്നില്ല

കോവിഡ് എന്ന ഈ മാഹാമാരി കാലങ്ങളോളം ഇവിടെ ഉണ്ടാവാന്‍ പോവുന്നില്ല. താമസിയാതെ ലോകം ഈ മാഹമാരിക്ക് പുറത്തു കടക്കും. വിദഗ്ധരായ തൊഴിലാളികളെ ഇപ്പോള്‍ നമ്മള്‍ ഒഴിവാക്കിയാല്‍ അന്ന് നമ്മള്‍ ഖേദിക്കും. ഞങ്ങള്‍ ആവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താന്‍ അഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അവധിക്ക് അവസരം

അവധിക്ക് അവസരം

നീണ്ട അവധിയെടുക്കാന്‍ പ്രവാസികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള അവസരം നല്‍കിയിട്ടുണ്ട്. അവര്‍ തീരൂമാനിക്കുന്ന സമയത്ത് അവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാനാവും. രാജ്യത്ത് വലിയ വികസപദ്ധതികള്‍ നടക്കാന്‍ പോവുകയാണ്. അല്‍പം താമസിച്ചാണെങ്കിലും ഈ പദ്ധതികളെല്ലാം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതികള്‍ക്കെല്ലാം വിദഗ്ധ തൊഴിലാളികളുടെ സേവനം ആവശ്യമാണ്.

50 ലക്ഷത്തിലേറേ പ്രവാസികള്‍

50 ലക്ഷത്തിലേറേ പ്രവാസികള്‍

2019 ല്‍ പുറത്തു വന്ന കണക്കുകള്‍ പ്രകാരം യുഎഇയിലെ സ്വാകര്യ മേഖലയില്‍ ജോലി ചെയ്യുന്നത് 50 ലക്ഷത്തിലേറേ പ്രവാസികളാണ്.കോവിഡ് വ്യാപനം ശക്തമായതോടെ കടുത്ത സാമ്പത്തി പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. പല കമ്പനികളും തൊഴിലാളികളുടെ ശമ്പളത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ കുവൈത്ത് മാതൃകയില്‍ എണ്ണം വളരെ അധികം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് യുഎഇ കമ്പനികള്‍ ഇതുവരെ കടന്നിട്ടില്ല.

കുവൈത്തില്‍

കുവൈത്തില്‍

കോവിഡ് പ്രതിസന്ധികൂടി കടന്നു വന്ന സാഹചര്യത്തില്‍ പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറയ്ക്കാനുള്ള നീക്കത്തിലേക്കാണ് കുവൈത്ത് കടക്കുന്നത്. വിവിധ മേഖലകളില്‍ നടപ്പിലാക്കി വരുന്ന സ്വദേശി വത്കരണത്തിന്‍റെ ഭാഗമായി എണ്ണ മേഖലയില്‍ വിദേശി നിയമനം പൂര്‍ണ്ണമായി നിര്‍ത്തുമെന്നാണ് കുവൈത്ത് പെട്രോളിയം മന്ത്രി ഡോ. ഖാലിദ് അല്‍ ഫാദില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പെട്രോളിയം മേഖലയില്‍

പെട്രോളിയം മേഖലയില്‍

രാജ്യത്തെ പെട്രോളിയം കമ്പനിയിലും മറ്റ് അനുബന്ധ കമ്പനികളില്‍ 2020-201 സാമ്പത്തിക വര്‍ഷത്തില്‍ വിദേശികളുടെ നിയമനം ഉണ്ടാവില്ല. ഇതിന് പുറമെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് പുതിയ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.

പരിഷ്കാരങ്ങള്‍

പരിഷ്കാരങ്ങള്‍

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിദേശ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന നിരവധി പരിഷ്കാരങ്ങളാണ് കുവൈത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കിയല്ലാതെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധ്യമല്ലെന്നാണ് കുവൈത്ത് ഭരണാധികാരികള്‍ വ്യക്തമാക്കുന്നത്.

വ്യത്യസ്തമായ സാഹചര്യം

വ്യത്യസ്തമായ സാഹചര്യം

എന്നാല്‍ കുവൈത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യമാണ് ദുബൈയുടേത്. ആഗോള വാണിജ്യരംഗത്തും ടൂറിസം, ബിസിനസ് രംഗവും ആശ്രയിച്ചുള്ള സാമ്പത്തികരംഗമുള്ള യുഎഇക്ക് രാജ്യത്തുള്ള വിദേശികള്‍ അവരുടെ ബിസിനസുകള്‍ ഉപേക്ഷിച്ച് മടങ്ങുന്നത് പ്രതികൂലമായി ബാധിക്കും. വിദേശികള്‍ കൂടുതലായി സ്വദേശങ്ങളിലേക്ക് മടങ്ങിയാല്‍ ടൂറിസം, വിദ്യാഭ്യാസ രംഗം പോലുള്ള മേഖലകളില്‍ നിന്നു ലഭിക്കുന്ന വരുമാനവും നിലക്കും എന്നതാണ് സ്ഥിതി.

 കൊല്ലത്തും ഇടുക്കിയിലും ബിജെപി , കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; എത്തിയത് 157 പേർ കൊല്ലത്തും ഇടുക്കിയിലും ബിജെപി , കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; എത്തിയത് 157 പേർ

English summary
uae needs well skilled expats says minister Abdullah bin Mohammed Al Nuaimi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X