India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ഖ് മുഹമ്മദ്: വെല്ലുവിളികൾ നേരിട്ട്, ഏറ്റവും ശക്തനായ അറേബ്യൻ നേതാവ്, ഇന്ത്യയ്ക്ക് പ്രിയങ്കരൻ...

Google Oneindia Malayalam News

അബുദാബി: വളരെ ശക്തമായ തീരുമാനങ്ങൾ സ്വീകരിക്കുന്ന അറേബ്യൻ നേതാവാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കരുത്തനും ശക്തനുമാണ് ഈ 61 - കാരൻ. 2019 - ൽ ന്യൂയോർക് ടൈംസ് ഏറ്റവും ശക്തനായ അറേബ്യൻ നേതാവായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.ഇന്നലെ ആയിരുന്നു യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചത്. 2014 കളിൽ തന്നെ രോഗബാധിതൻ ആയിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

ഇതിന് പിന്നാലെ, ഏഴു വർഷ കാലം, കിരീടാവകാശി എന്ന നിലയിൽ ഭരണ ചുമതല നിർവഹിക്കുന്നത് ഷെയ്ഖ് മുഹമ്മദ് ആയിരുന്നു. എന്നാൽ, ഇപ്പോൾ ഇതാ, പ്രസിഡന്റിന്റെ ചുമതലയിലേയ്ക്ക് അദ്ദേഹം മാറുമ്പോൾ സ്വീകരിക്കുന്ന നയങ്ങൾക്ക് മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്.

ഇന്ത്യ, യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉൾപ്പെടെ യാഥാർഥ്യമാക്കാൻ മുന്നിൽ നിന്ന് പൂർണ്ണ പങ്കാളിത്തം നൽകിയത് ഷെയ്ഖ് മുഹമ്മദ് ആയിരുന്നു. ഇതിന് പുറമേ, മേഖലയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രത്തിന് വേണ്ടി അബുദാബിയിൽ സൗജന്യ ഭൂമിയും ഷെയ്ഖ് മുഹമ്മദ് അനുവദിച്ചിരുന്നു.ധീരനായ അറേബ്യൻ നേതാവ് ചില വെല്ലുകളും നേരിട്ടിട്ടുണ്ട്. ഇറാനും ഹൂതി വിമതരും മേഖലയിൽ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ അതിജീവിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളികൾ.

അതേസമയം, നേരത്തേ ഉണ്ടായിരുന്ന മുൻഗാമികൾക്ക് സമാനമായ രീതിയിൽ ഐക്യത്തിന്റേയും വികസനത്തിൻറേയും വഴിയിലൂടെ യു എ ഇയെ നയിക്കും എന്നാണ് പ്രതീക്ഷ വയക്കുന്നത്. മറ്റു എമിറേറ്റുകളിൽ ഉളള ഭരണാധികാരികളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഷെയ്ഖ് മുഹമ്മദ്. യാതൊരു തരത്തിലും ഒരിക്കലും അടുപ്പത്തിലാകില്ലെന്ന് കരുതിയ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് യു എ ഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകുകയും ഒ ഐ സി യിൽ പാക്കിസ്ഥാന്റെ ആവശ്യം നിരാകരിച്ച് ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിക്കുകയും ചെയ്തതിലൂടെ ഇന്ത്യക്കും ഇദ്ദേഹം ഏറെ പരിഗണിപ്പിക്കപ്പെട്ടവനായി.

ഇന്ത്യയുമായി നല്ല ബന്ധത്തിൽ ഏർപ്പെടാനും മുന്നോട്ട് കൊണ്ടു പോകാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഈ ബന്ധം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്ന ഭരണാധികാരിക്ക് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നത് കാണാൻ യു എ ഇയിലെ ഓരോ ഇന്ത്യക്കാരും ഇപ്പോൾ കാത്തിരിക്കുകയാണ്. അതേസമയം, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ (61) യു എ ഇ യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. സുപ്രീം കൗൺസിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാർ സുപ്രീം കൗൺസിൽ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ (73) പിൻഗാമിയായാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചുമലതലയേറ്റത്. ഇതോടെ, രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റായി മാറുകയായിരുന്നു.

'നടിയുടേത് വ്യാജ പരാതി, മകൻ കുറ്റക്കാരനല്ല'; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി വിജയ് ബാബുവിന്റെ അമ്മ'നടിയുടേത് വ്യാജ പരാതി, മകൻ കുറ്റക്കാരനല്ല'; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി വിജയ് ബാബുവിന്റെ അമ്മ

അതേസമയം, അബുദാബി കിരീടാവകാശിയായി ഷെയ്ഖ് മുഹമ്മദ് സേവനമനുഷ്ഠിച്ച 2004 നവംബർ മുതലായിരുന്നു. അബുദാബിയുടെ 17-ാമത്തെ ഭരണാധികാരി എന്ന സവിശേഷതയും ഇതോടെ ലഭിക്കുകയായിരുന്നു. എന്നാൽ, 2005 ജനുവരി മുതൽ യു എ ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനായും ഷെയ്ഖ് മുഹമ്മദ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

English summary
uae new president sheikh mohammed bin zayed al nahyan is the best powerful Arab leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X