കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അബുദാബി – മദീന വിമാന സർവീസ് നിർത്തിവച്ചതായി ഇത്തിഹാദ് എയർവെയ്സ്

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അബുദാബി – മദീന വിമാന സർവീസ് നിർത്തിവച്ചതായി ഇത്തിഹാദ് എയർവെയ്സ്

Google Oneindia Malayalam News

അബുദാബി: ഇത്തിഹാദ് എയർവെയ്സ് അബുദാബി - മദീന വിമാന സർവീസ് നിർത്തിവച്ചു. മാർച്ച് 28 വരെയാണ് സർവീസുകൾ നിർത്തി വയ്ച്ചത്. ട്രാവൽ ഏജൻസിയിൽ നിന്ന് ടിക്കറ്റ് എടുത്തവർ ഏജൻസിയുമായും അല്ലാത്തവർ എയർലൈനുമായി നേരിട്ട് ബന്ധപ്പെടണം എന്നും പ്രത്യേക നിർദ്ദേശം ഉണ്ട്.

അതേ സമയം, സർവ്വീസ് നിർത്തലാക്കിയതിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. ടിക്കറ്റ് തുക തിരിച്ചു നൽകാനോ ബദൽ സംവിധാനം ഏർപ്പെടുത്താനോ സന്നദ്ധമാണെന്നും എയർലൈൻ അറിയിച്ചുണ്ട്.

etihad

അതേസമയം, തിങ്കളാഴ്‍ച രാവിലെ കുറച്ച് സര്‍വീസുകള്‍ തടസപ്പെട്ടതായി ഇത്തിഹാദ് എയര്‍വേയ്‍സ് അറിയിച്ചിരുന്നു. അബുദാബി വിമാനത്താവളത്തിന് സമീപത്തെ നിര്‍മാണ മേഖലയിലുണ്ടായ സ്‍ഫോടനമാണ് ഇതിന് കാരണമായത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ സാധാരണ നിലയിലായിരുന്നു. എന്നാൽ, സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ട് ആയിരുന്നു എന്നും ഇത്തിഹാദ് വക്താവ് പറഞ്ഞിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‍ക്കാണ് തങ്ങള്‍ ഏറ്റവും വലിയ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേ സമയം, യുഎഇയില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കിയതായി മുംബൈ അറിയിച്ചു. ഏഴു ദിവസത്തെ ക്വാറന്റീനില്‍ നിന്നാണ് യു എ ഇയില്‍ നിന്നും എത്തുന്നവരെ ഒഴിവാക്കിയത്. ഈ തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. ദുബൈ ഉള്‍പ്പെടെയുള്ള യു എ ഇ നഗരങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീനോ ആര്‍ടി പിസിആര്‍ പരിശോധനയോ ആവശ്യമില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇവര്‍ക്കും ബാധകമായിരിക്കും. എന്നാൽ, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് കഴിഞ്ഞ ആഴ്ച മുതലാണ് കേരളത്തിലും ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്.

അതേസമയം, യുഎഇയില്‍ ഇന്നലെ 2,989 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 945 പേരാണ് രോഗമുക്തരായി. രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,46,101 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,08,237 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,61,213 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,195 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 44,829 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

 'ഈ ശരീരം വച്ച് നീ എങ്ങനെയാണ് അത് ചെയ്യുക'; കുട്ടിക്കാലം മുതല്‍ നേരിടുന്ന ബോഡി ഷെയ്മിംഗ്; മീനാക്ഷി പറയുന്നു 'ഈ ശരീരം വച്ച് നീ എങ്ങനെയാണ് അത് ചെയ്യുക'; കുട്ടിക്കാലം മുതല്‍ നേരിടുന്ന ബോഡി ഷെയ്മിംഗ്; മീനാക്ഷി പറയുന്നു

അതേ സമയം, സൗദി അറേബ്യയിൽ കൊവിഡ് സ്ഥിതി രൂക്ഷമാകുകയാണ്. ഇന്നലെ 5,505 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ 4,349 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടുപേർ മരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എന്നാൽ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 620,935 ഉം രോഗമുക്തരുടെ എണ്ണം 569,296 ഉം ആണ്. ആകെ മരണസംഖ്യ 8,908 ആയി. ചികിത്സയിലുള്ള 42,731 രോഗികളിൽ 388 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.79 ശതമാനവും മരണനിരക്ക് 1.44 ശതമാനവുമായി തുടരുന്നു. പുതുതായി റിയാദിൽ - 1,546, ജിദ്ദയിൽ - 835, മക്ക - 440, മദീന - 326, ദമ്മാമിൽ - 149, ഖോബാർ - 117, തായിഫ് - 115, ഹുഫൂഫ് - 102 എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 54,140,63 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 25,216,860 ആദ്യ ഡോസും 23,482,982 രണ്ടാം ഡോസും 5,440,789 ബൂസ്റ്റർ ഡോസുമാണ്.

English summary
UAE News, Etihad Airways suspends Abu Dhabi madinah flights till March 28 Due To Operational Reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X