കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ വിസാനിയമം പൊളിച്ചെഴുതി; പ്രവാസികള്‍ക്ക് ഒട്ടേറെ ഇളവുകള്‍!! ആറ് മാസം ഫ്രീ

Google Oneindia Malayalam News

Recommended Video

cmsvideo
യുഎഇയിൽ പുതിയ വിസ നിയമം | Oneindia Malayalam

ദുബായ്: പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി വിസാ നിയമത്തില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ യുഎഇ പ്രഖ്യാപിച്ചു. തൊഴിലാളികള്‍ക്ക് മാത്രമല്ല, മുതലാളിമാര്‍ക്കും സന്തോഷം നല്‍കുന്ന പ്രഖ്യാപനങ്ങളാണ് വന്നിരിക്കുന്നത്. വിസിറ്റിങ് വിസയില്‍ തൊഴിലന്വേഷിച്ചെത്തുന്നവര്‍ക്ക് ആറ് മാസത്തേക്കുള്ള പ്രത്യേക താല്‍ക്കാലിക വിസ അനുവദിക്കുമെന്നതാണ് ഇതില്‍ പ്രധാനം.

കാലാവധി കഴിഞ്ഞവര്‍ പിടിക്കപ്പെട്ടാലും പിഴയില്ലാതെ രക്ഷപ്പെടാം. ബാങ്ക് ഗ്യാരണ്ടി ഇനത്തില്‍ ഇനി വന്‍ തുക നല്‍കേണ്ടതില്ല. താല്‍ക്കാലികമായി നല്‍കുന്ന വിസയ്ക്ക് ഫീസില്ലെന്ന പ്രത്യേകതയുമുണ്ട്. വിദേശികളെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടയാണ് പരിഷ്‌കാരങ്ങള്‍. മാത്രമല്ല വിദ്യാസമ്പന്നരായ വ്യക്തികള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിശദീകരിക്കാം....

ജനപ്രിയ പരിഷ്‌കാരങ്ങള്‍

ജനപ്രിയ പരിഷ്‌കാരങ്ങള്‍

വിദഗ്ധരായ വ്യക്തികള്‍ക്കും വ്യവസായികള്‍ക്കും പത്ത് വര്‍ഷത്തേക്ക് താമസ അനുമതി നല്‍കാന്‍ അടുത്തിടെ യുഎഇ തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ ജനപ്രിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയില്‍ തൊഴില്‍ തേടി എത്തുന്നവര്‍ക്ക് എക്‌സ്ട്രാ ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കുമെന്നാണ് സുപ്രധാനമായ പുതിയ പ്രഖ്യാപനം.

 തൊഴിലാളികള്‍ക്കും മുതലാളിമാര്‍ക്കും

തൊഴിലാളികള്‍ക്കും മുതലാളിമാര്‍ക്കും

വിസാ നിയമത്തില്‍ സമഗ്ര പരിഷ്‌കാരമാണ് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. പരിഷ്‌കാരം സംബന്ധിച്ച് പഠിക്കാന്‍ നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ നിര്‍ദേശ പ്രകാരമാണ് പുതിയ പ്രഖ്യാപനങ്ങള്‍ വന്നിരിക്കുന്നത്. പ്രവാസികളായ തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കുന്നവര്‍ക്കും ഒട്ടേറെ ഇളവുകള്‍ മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്.

ബാങ്ക് ഗ്യാരണ്ടി വേണ്ട

ബാങ്ക് ഗ്യാരണ്ടി വേണ്ട

തൊഴിലാളിയെ നിയമിക്കുമ്പോള്‍ കമ്പനി നിശ്ചിത തുക ബാങ്ക് ഗ്യാരണ്ടിയായി നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കി. 3000 ദിര്‍ഹമാണ് ബാങ്ക് ഗ്യാരണ്ടിയായി കമ്പനികള്‍ നല്‍കേണ്ടിയിരുന്നത്. ഈ നിയമം മന്ത്രിസഭ റദ്ദാക്കി. ബാങ്ക് ഗ്യാരണ്ടി ഇനത്തില്‍ ഇതുവരെ ലഭിച്ച തുക തിരിച്ചുകൊടുക്കും.

പുതിയ ഇന്‍ഷുറന്‍സ്

പുതിയ ഇന്‍ഷുറന്‍സ്

ബാങ്ക് ഗ്യാരണ്ടി ഇനത്തില്‍ 1400 കോടി ദിര്‍ഹമാണ് ഭരണകൂടത്തിന് ലഭിച്ചിരുന്നത്. ഈ സംഖ്യ വിപണിയിലേക്ക് തന്നെ നല്‍കാനാണ് തീരുമാനം. ബാങ്ക് ഗ്യാരണ്ടിക്ക് പകരം മറ്റൊരു സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 60 ദിര്‍ഹം മാത്രം ചെലവുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് നടപ്പാക്കുക.

തൊഴില്‍ കിട്ടാതെ മടങ്ങേണ്ട

തൊഴില്‍ കിട്ടാതെ മടങ്ങേണ്ട

തൊഴില്‍തേടി യുഎഇയിലേക്ക് ഒട്ടെറെ പേര്‍ എത്താറുണ്ട്. സന്ദര്‍ശക വിസയിലാണ് ഇവര്‍ എത്തുക. എന്നാല്‍ സന്ദര്‍ശക വിസാ കാലാവധി തീരുന്നതിന് മുമ്പ് ജോലി ലഭിക്കാതെ വന്നാല്‍ തിരിച്ചുനാട്ടിലേക്ക് പോകുകയാണ് പ്രവാസികള്‍ ചെയ്യുക. ഇനി അത്തരത്തിലുള്ള മടക്കം ആവശ്യമില്ല.

പ്രത്യേക ഫീസില്ല

പ്രത്യേക ഫീസില്ല

സന്ദര്‍ശക വിസാ കാലവാധി പൂര്‍ത്തിയായാല്‍ ആറ് മാസത്തെ താല്‍ക്കാലിക വിസ നല്‍കാനാണ് തീരുമാനം. ഇതിന് പ്രത്യേകം ഫീസ് ഈടാക്കില്ല. വിസാ കാലാവധി കഴിഞ്ഞവര്‍ പിടിക്കപ്പെട്ടാല്‍ പിഴയുണ്ടാകില്ല. നാട്ടിലേക്ക് തിരിച്ചുപോകാന്‍ അവസരം നല്‍കും.

വിദ്യാര്‍ഥികള്‍ക്ക് നേട്ടം

വിദ്യാര്‍ഥികള്‍ക്ക് നേട്ടം

മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് പഠന ശേഷവും യുഎഇയില്‍ താമസിക്കാന്‍ രണ്ടുവര്‍ഷ കാലാവധിയുള്ള വിസ അനുവദിക്കും. വിസാ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തങ്ങുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ല. ഇവരുടെ പാസ്‌പോര്‍ട്ടില്‍ നോ എന്‍ട്രി സ്റ്റാമ്പ് പതിക്കില്ല.

നിയമവിരുദ്ധമായി രാജ്യത്തെത്തിയവര്‍

നിയമവിരുദ്ധമായി രാജ്യത്തെത്തിയവര്‍

വിസാ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തങ്ങുന്നവര്‍ക്ക് വിസ മാറുന്നതിനുള്ള അവസരം നല്‍കും. നിയമവിരുദ്ധമായി യുഎഇയില്‍ പ്രവേശിച്ചവര്‍ക്കും തിരിച്ചുപോകാന്‍ അവസരം നല്‍കും. താക്കീത് എന്ന മട്ടില്‍ രണ്ടുവര്‍ഷത്തേക്ക് മാത്രം യുഎഇയിലേക്ക് വരാന്‍ ഇവര്‍ക്ക് വിലക്കുണ്ടാകും.

വിസ പുതുക്കാന്‍ എളുപ്പം

വിസ പുതുക്കാന്‍ എളുപ്പം

വിസ പുതുക്കാനുള്ള നടപടികള്‍ ലളിതമാക്കും. വിസ പുതുക്കാന്‍ രാജ്യത്തിന് പുറത്തുപോയി വരണമെന്ന നിബന്ധന എടുത്തുകളയും. രണ്ടുദിവസത്തേക്ക് ട്രാന്‍സിറ്റ് വിസ സൗജന്യമാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിത്തുടങ്ങും.

സെപ്ഷ്യലിസ്റ്റുകള്‍ക്ക് പത്ത് വര്‍ഷം

സെപ്ഷ്യലിസ്റ്റുകള്‍ക്ക് പത്ത് വര്‍ഷം

വിദ്യാസമ്പന്നരായ സെപ്ഷ്യലിസ്റ്റുകള്‍ക്ക് നിരവധി ഇളവുകള്‍ നേരത്തെ യുഎഇ പ്രഖ്യാപിച്ചിരുന്നു. 10 വര്‍ഷം കാലാവധിയുള്ള താമസ വിസകള്‍ ഇവര്‍ക്ക് അനുവദിക്കാനാണ് തീരുമാനിച്ചത്. ഡോക്ടര്‍മാര്‍, എന്‍ഞ്ചിനിയര്‍മാര്‍ തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകള്‍ക്കാണ് 10 വര്‍ഷത്തെ താമസവിസ യുഎഇ അനുവദിക്കുക. ഈ ഗണത്തില്‍പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്കും 10 വര്‍ഷം താമസിക്കാന്‍ കഴിയുന്ന വിസകള്‍ അനുവദിക്കും.

യുഎഇ ഇഷ്ടരാജ്യം

യുഎഇ ഇഷ്ടരാജ്യം

മെഡിക്കല്‍, ശാസത്രം, ഗവേഷണം, സാങ്കേതിക മേഖല, വന്‍കിട സംരഭകര്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് 10 വര്‍ഷത്തെ താമസ സൗകര്യം യുഎഇ ഒരുക്കുന്നത്. കഴിവുള്ളവരെ മാടിവിളിക്കുകയാണ് യുഎഇ. ഇവരുടെ സേവനം യുഎഇക്ക് ലഭിക്കുന്നതോടെ ആഗോള രംഗത്തെ ഇഷ്ട രാജ്യമായി യുഎഇ മാറുമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു. എല്ലാ തീരുമാനങ്ങളും ഈ വര്‍ഷം അവസാനത്തോടെ നടപ്പില്‍ വരും.

കമ്പനികളിലെ അവസ്ഥ

കമ്പനികളിലെ അവസ്ഥ

വിദേശികളായ വ്യവസായികളെയും യുഎഇ ക്ഷണിക്കുകയാണ്. ഇവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഭരണകൂടം പ്രഖ്യാപിച്ചു. അവരുടെ യുഎഇയിലെ കമ്പനികളില്‍ നൂറ് ശതമാനം ഉടമസ്ഥാവകാശം ഇനി മുതല്‍ ലഭിക്കും. നേരത്തെ നൂറ് ശതമാനം ഉടമസ്ഥാവകാശം ലഭിച്ചിരുന്നില്ല. പുതിയ മാറ്റം കൂടുതല്‍ വ്യവസായികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.

വന്‍ യുദ്ധത്തിന് തുടക്കം!! യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു, ഇറാന്റെ കൈ വെട്ടാന്‍ സൗദി സൈന്യംവന്‍ യുദ്ധത്തിന് തുടക്കം!! യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു, ഇറാന്റെ കൈ വെട്ടാന്‍ സൗദി സൈന്യം

English summary
UAE news: Sweeping visa, labour policy changes adopted by the UAE Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X