കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ പോലീസിനെ ഞെട്ടിച്ച് യുവതി; കൈയ്യില്‍ ലക്ഷങ്ങള്‍, ആഡംബര കാര്‍... ജോലി യാചന!!

Google Oneindia Malayalam News

ദുബായ്: ഒരുപാട് യാചകരെ നാം കണ്ടിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്ക് മുമ്പില്‍, ബസ് സ്റ്റാന്റില്‍, റെയില്‍വെ സ്റ്റേഷനുകളില്‍... തുടങ്ങി ആളുകള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളിലെല്ലാം ഇത്തരത്തില്‍ പണം ആവശ്യപ്പെടുന്നവരെ കാണാം. പലരും പണം ലഭിക്കാന്‍ അര്‍ഹരായിരിക്കാം. എന്നാല്‍ ഇതിനിടയിലും ചില വിരുതന്മാരുണ്ട്. ജോലി ചെയ്യാതെ പണം കണ്ടെത്താനുള്ള വഴിയായി യാചനയെ കാണുന്നവര്‍.

കഴിഞ്ഞ ദിവസം യുഎഇയില്‍ ഒരുകൂട്ടം യാചകരെ പോലീസ് പിടികൂടി. യാചന നിയമ പ്രകാരം നിരോധിച്ച രാജ്യമാണ് യുഎഇ. പിടികൂടിയവരില്‍ ഒരു വനിതയും ഉള്‍പ്പെടും. ഇവരുടെ നീക്കം പോലീസ് ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പിടികൂടിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അബുദാബി പോലീസ്

അബുദാബി പോലീസ്

159 യാചകരെയാണ് അബുദാബി പോലീസ് അടുത്തിടെ പിടികൂടിയത്. ഇത്തരത്തില്‍ ഇടയ്ക്കിടെ അറസ്റ്റ് നടക്കാറുണ്ടെങ്കിലും ഈ അറസ്റ്റില്‍ ഒരു പ്രത്യേകതയുണ്ട്. ഒരു വനിതയുടെ അറസ്റ്റാണ് ഇതില്‍ വാര്‍ത്തയായിരിക്കുന്നത്. ഇവര്‍ വിദേശിയാണോ സ്വദേശിയാണോ എന്ന് പോലീസ് വ്യക്തമാക്കിയില്ല. എന്നാല്‍ യാചനയുടെ മറവില്‍ തട്ടിപ്പ് നടത്തുകയായിരുന്നു യുവതി.

യുവതിയെ സംബന്ധിച്ച വിവരം

യുവതിയെ സംബന്ധിച്ച വിവരം

യാചന നടത്തുന്ന യുവതിയെ സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചിരുന്നു. പള്ളികള്‍ക്ക് മുമ്പിലാണ് യാചന നടത്താറുള്ളത്. ഓരോ ദിവസവും വ്യത്യസ്ത നഗരങ്ങളിലെത്തി പള്ളികള്‍ക്ക് മുമ്പില്‍ പണം ചോദിച്ചുനില്‍ക്കും. അല്‍പ്പ നേരം മാത്രം നിന്ന ശേഷം അതിവേഗം നടന്നുപോകും. ഇവര്‍ക്ക് പിന്നില്‍ ആരെങ്കിലുമുണ്ടോ എന്നറിയാനാണ് പോലീസ് നിരീക്ഷിച്ചത്.

ഏറെ ദൂരം നടന്ന ശേഷം

ഏറെ ദൂരം നടന്ന ശേഷം

യാചന കഴിഞ്ഞ ശേഷം അവര്‍ അതിവേഗം നടന്നുപോകും. ഏറെ ദൂരം നടന്ന ശേഷം കാറില്‍ കയറി യാത്രയാകും. ഇവരുടെ തന്നെ കാറാണിത്. അകലെ നിര്‍ത്തിയിട്ട ശേഷം നടന്നുവന്ന് പള്ളികളില്‍ യാചന നടത്തി അതിവേഗം പോകുകയാണ് പതിവ്. അടുത്തിടെ വിപണിയിലെത്തിയ ആഡംബര കാറിലാണ് യുവതിയുടെ യാത്ര. അവരുടെ കൈയ്യില്‍ ഭീമമായ തുകയും ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

മൂന്ന് മാസം തടവ് ശിക്ഷ

മൂന്ന് മാസം തടവ് ശിക്ഷ

പണം അബുദാബി പോലീസ് കണ്ടുകെട്ടി. യുവതിയെ നിയമ നടപടികള്‍ക്കായി കൈമാറി. യാചനയ്ക്ക് നിരോധനമുള്ള രാജ്യമാണ് യുഎഇ. തട്ടിപ്പ് എന്ന ഗണത്തിലാണ് യാചനയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. 5000 ദിര്‍ഹം പിഴയും ഒടുക്കേണ്ടി വരും. സംഘടിതമായി യാചന നടത്തുന്നവരാണെങ്കില്‍ ആറ് മാസം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ശിക്ഷയായി ലഭിക്കും.

റമദാന്‍ മാസത്തിലാണ്....

റമദാന്‍ മാസത്തിലാണ്....

യാചകര്‍ അക്രമം നടത്തിയ പല സംഭവങ്ങളും യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷയ്ക്ക് ഭീഷണിയാണ് ഇത്തരക്കാര്‍ എന്ന് യുഎഇ പോലീസ് പറയുന്നു. യാചന പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇടയ്ക്കിടെ യുഎഇ പോലീസ് വ്യാപക തിരച്ചില്‍ നടത്താറുണ്ട്. വിശുദ്ധ റമദാന്‍ മാസത്തിലാണ് യാചകര്‍ വര്‍ധിക്കുക. ജനങ്ങളുടെ വിശ്വാസം മുതലെടുക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ തടയാന്‍ പോലീസ് ഇപ്പോള്‍ തന്നെ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

കൈ പിടിച്ച് വലിച്ചു, തോളില്‍ കൈയ്യിടാന്‍ ശ്രമം; അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ഥികൈ പിടിച്ച് വലിച്ചു, തോളില്‍ കൈയ്യിടാന്‍ ശ്രമം; അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ഥി

അനധികൃത യാചന കണ്ടാല്‍

അനധികൃത യാചന കണ്ടാല്‍

മാര്‍ച്ച് മാസം മുതലാണ് റമദാന്‍ ആരംഭിക്കുക. യാചന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎഇ പോലീസ് മുന്നറിയിപ്പ് നല്‍കി. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വഴിയുണ്ട്. ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നവരെ സര്‍ക്കാര്‍ സഹായിക്കും. പണം നല്‍കുന്നവര്‍ ഈ വഴി തിരഞ്ഞെടുക്കണമെന്നും യാചകരെ പ്രോല്‍സാഹിപ്പിക്കരുതെന്നും പോലീസ് അഭ്യര്‍ഥിച്ചു. അനധികൃത യാചന കണ്ടാല്‍ 999 എന്ന നമ്പറില്‍ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.

'അപര്‍ണയുടെ ശരീരത്തെ ആക്രമിക്കുമ്പോള്‍ വിനീത് ശ്രീനിവാസന്റെ ഭാവം കണ്ടില്ലേ? എവിടെ ഡബ്ല്യുസിസി''അപര്‍ണയുടെ ശരീരത്തെ ആക്രമിക്കുമ്പോള്‍ വിനീത് ശ്രീനിവാസന്റെ ഭാവം കണ്ടില്ലേ? എവിടെ ഡബ്ല്യുസിസി'

English summary
UAE News; Woman Beggar Detained By Abu Dhabi Police With Huge Amount Of Cash and Car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X