Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നാ പിന്നെ ഗള്‍ഫിലോട്ട് വിട്ടാലോ! ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന ഗള്‍ഫ് രാജ്യം ഇതാണ്

ദുബായ്: ഗള്‍ഫ് സ്വപ്‌നം കാണാത്ത മലയാളികള്‍ ഉണ്ടോ? ഒരു പക്ഷേ കുറവായിരിക്കാം. കാരണം ഒരു സാധാരണക്കാരനെ സംബന്ധിച്ച് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും കടങ്ങള്‍ വീട്ടാനും ബാധ്യതകള്‍ ഒക്കെ തീര്‍ക്കാനുമൊക്കെ ഗള്‍ഫ് തന്നെയാണ് മാര്‍ഗം.

നാട്ടില്‍ ജോലിയൊന്നും ഇല്ലാതെ നടക്കുമ്പോള്‍ ഗള്‍ഫിലേക്കൊരു വിസകിട്ടിയാല്‍ അത് വലിയൊരു ആശ്വാസമായിരുന്നു. മുമ്പ് കേരളത്തില്‍ നിന്നൊക്കെ ഒരുപാട് പേര്‍ ഗള്‍ഫിലേക്ക് പോയിരുന്നു. ഇപ്പോഴും എണ്ണത്തില്‍ഡ വലിയ കുറവ് വന്നിട്ടുണ്ടാകില്ല. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ ശരാരശരി ശമ്പളത്തിന്റെ കണക്ക് പുറത്തുവന്നിരിക്കുകയാണ് ഈ കണക്ക്കൂടി നോക്കിയാല്‍ ഗള്‍ഫിലേക്ക് പോകുന്നവരുടെ എണ്ണം ഇനിയും കൂടും.

1

ഗള്‍ഫ് രാജ്യങ്ങളിലെ ശരാശരി ശമ്പളം കണക്കാക്കുമ്പോള്‍ യുഎഇ ആണ് ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ മാഗസിനായ സിഇഒ വേള്‍ഡ് അടുത്തിടെ പുറത്തിറക്കിയ കണക്കിലാണ് ഈ വിവരമുള്ളത്. അറബ് രാജ്യങ്ങളില്‍ തന്നെ ഏറ്റവുമധികം ശരാശരി ശമ്പളമുള്ളതും ആറ് ജി.സി.സി രാജ്യങ്ങളിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2


ഗള്‍ഫില്‍ രാശരി ശമ്പള പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള യുഎഇ ആഗോള അടിസ്ഥാനത്തില്‍ അഞ്ചാം സ്ഥാനത്താണ്. ലോകത്ത് ഏറ്റവുമധികം ശരാശരി ശമ്പളം നല്‍കുന്ന ആദ്യത്തെ പത്ത് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഒരേയൊരു അറബ് രാജ്യവും യുഎഇ തന്നെയാണ്. സിഇഒ വേള്‍ഡ് പുറത്തുവിട്ട കണക്ക് പ്രകാരം യുഎഇയിലെ ശരാശരി പ്രതിമാസ ശമ്പളം 3663.27 ഡോളറാണ്. സ്വിറ്റ്‌സര്‍ലന്റ് ഒഴികെയുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളെക്കാളും സിംഗപ്പൂര്‍ ഒഴികെയുള്ള മറ്റെല്ലാ ഏഷ്യന്‍ രാജ്യങ്ങളെക്കാളും ഉയര്‍ന്ന പ്രതിമാസ ശമ്പളമാണിത്.

3


സിഇഒ വേള്‍ഡിന്റെ കണക്ക് പ്രകാരം ശമ്പളത്തില്‍ രണ്ടാം സ്ഥാനത്ത് ഖത്തറാണ്. ആഗോള തലത്തില്‍ 11 ആണ് ഖത്തറിന്റെ സ്ഥാനം. റിപ്പോര്‍ട്ട് അനുസരിച്ച് 3168.05 ഡോളറാണ് ഖത്തറിലെ പ്രതിമാസ ശരാശരി ശമ്പളം. ഖത്തറിന് പിന്നില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനത്തുള്ളത് സൗദി അറേബ്യയാണ്. ആഗോള അടിസ്ഥാനത്തില്‍ കണക്കെടുക്കുമ്പോള്‍ 25-ാം സ്ഥാനത്ത

4


നാലാം സ്ഥാനത്തുള്ള രാജ്യം കുവൈത്താണ്. കുവൈത്തില്‍ 1854.45 ഡോളറാണ് ശരാശരി ശമ്പളം. ആഗോള അടിസ്ഥാനത്തിലെ കണക്കില്‍ കുവൈത്ത് 26-ാം സ്ഥാനത്താണ്. പട്ടികയില്‍ അഞ്ചാം സ്ഥാനമുള്ള ബഹ്‌റൈനിലെ ശരാശരി ശമ്പളമാവട്ടെ 1728.74 ഡോളറും. കുവൈത്തിന് പിന്നില്‍ 28-ാമതാണ് ആഗോള അടിസ്ഥാനത്തില്‍ ബഹ്‌റൈനിന്റെ സ്ഥാനം. ജിസിസി രാജ്യങ്ങളിലെ പ്രതിമാസ ശരാശരി ശമ്പളം കണക്കാക്കുമ്പോള്‍ ആറാം സ്ഥാനത്ത് ഒമാനാണ്. 1626.64 ഡോളര്‍ പ്രതിമാസ ശരാശരി ശമ്പളമുള്ള ഒമാന്‍ പട്ടികയില്‍ ആഗോള അടിസ്ഥാനത്തില്‍ 30-ാം സ്ഥാനത്താണ്.ആഗോള അടിസ്ഥാനത്തിലെ കണക്കില്‍ നൂറാം സ്ഥാനത്തുള്ള ഈജിപ്താണ് അറബ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് ശരാശരി ശമ്പളമുള്ള രാജ്യം. 219.73 ആണ് ബഹ്‌റൈനിലെ ശമ്പളം. അറബ് രാജ്യങ്ങളുടെ പട്ടികയില്‍ അല്‍ജീരിയ (98), തുനീഷ്യ (96) എന്നിവയാണ് ഈജിപ്തിന് തൊട്ട് മുകളിലുള്ള രാജ്യങ്ങള്‍

5


സിഇഒ വേള്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം 6142.1 ഡോളര്‍ ശരാശരി ശമ്പളമുള്ള സ്വിറ്റ്‌സര്‍ലന്റാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, അമേരിക്ക, യുഎഇ, നോര്‍വെ, കാനഡ, ഡെന്മാര്‍ക്ക്, ഐസ്‌ലന്റ്, നെതര്‍ലന്റ്‌സ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍. 143.62 ഡോളര്‍ മാത്രം പ്രതിമാസ ശരാശരി ശമ്പളമുള്ള ശ്രീലങ്കലാണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ള രാജ്യം. തൊട്ടു മുന്നിലുള്ള പാകിസ്ഥാനില്‍ 163.17 ഡോളറാണ് ശമ്പളം (104ാം സ്ഥാനം). ആഗോള അടിസ്ഥാനത്തില്‍ 55 ആണ് ഇന്ത്യയുടെ സ്ഥാനം. 718.38 ആണ് ഇന്ത്യയിലെ പ്രതിമാസ ശരാശരി ശമ്പളം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+