കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്നവർക്ക് യുഎഇ മുന്നറിയിപ്പ്: ലംഘിച്ചാൽ 50,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ!!

Google Oneindia Malayalam News

ദുബായ്: യുഎഇയിലെ തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി അധികൃതർ. കാലാവധി കഴിഞ്ഞ ശേഷവും യുഎഇയിൽ തങ്ങുന്നവരെയും അനധികൃതമായി താമസിച്ചുവരുന്നവരെയും ജോലിക്കെടുക്കരുതെന്നാണ് അധികൃതർ നൽകിയിട്ടുള്ള മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് ബോധവൽക്കരണം നടത്തുന്നതിനുള്ള നീക്കങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓറ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതി സൗദി റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്; ഇല്ലെന്ന് സൗദി ഭരണകൂടംതുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതി സൗദി റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്; ഇല്ലെന്ന് സൗദി ഭരണകൂടം

യുഎഇ അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് അനധികൃതമായി താമസിച്ച് വരുന്നവരെ ജോലിക്കെടുത്താൽ 50,000 മുതൽ ഒരു ലക്ഷം വരെയാണ് നിയമലംഘകരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കുക. താമസ നിയമങ്ങൾ ലംഘിച്ച് ജനങ്ങൾ രാജ്യത്ത് തങ്ങുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാവുന്നതാണെന്നും ദുബായ് പോലീസും മുന്നറിയിപ്പ് നൽകുന്നു.

3-uae-1

അനധികൃതമായി ആളുകൾ രാജ്യത്ത് താമസിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി ദുബായിൽ റെയ്ഡ് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അധികൃതർ വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞവർക്കും അനധികൃത താമസക്കാർക്കും ഡിസംബർ 31 വരെ മാത്രമാണ് രാജ്യത്ത് താമസിക്കാൻ കഴിയുക. ഈ സമയപരിധിക്കുള്ളിൽ തന്നെ രാജ്യം വിടേണ്ടതുണ്ട്.

'തിരഞ്ഞെടുപ്പ് തട്ടിപ്പെന്ന് പറഞ്ഞാൽ മാത്രം അങ്ങനാകില്ല', ഡൊണാൾഡ് ട്രംപിനെ വീണ്ടും പറപ്പിച്ച് കോടതി'തിരഞ്ഞെടുപ്പ് തട്ടിപ്പെന്ന് പറഞ്ഞാൽ മാത്രം അങ്ങനാകില്ല', ഡൊണാൾഡ് ട്രംപിനെ വീണ്ടും പറപ്പിച്ച് കോടതി

ഗള്‍ഫ് ജോലി: അഡ്‌നോക്കില്‍ ടീം ലീഡര്‍ മുതല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ് വരെ അനവധി ഒഴിവുകള്‍ഗള്‍ഫ് ജോലി: അഡ്‌നോക്കില്‍ ടീം ലീഡര്‍ മുതല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ് വരെ അനവധി ഒഴിവുകള്‍

Recommended Video

cmsvideo
UAE Stops Issuing Visas To Pakistan, 12 Other Countries Over Security Concerns

ബഹ്‌റൈനില്‍ പൊതു മാപ്പ്‌ അവസാനിക്കാന്‍ ഒരു മാസം കൂടി ബാക്കി; ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്ന്‌ പ്രവാസികള്‍ബഹ്‌റൈനില്‍ പൊതു മാപ്പ്‌ അവസാനിക്കാന്‍ ഒരു മാസം കൂടി ബാക്കി; ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്ന്‌ പ്രവാസികള്‍

English summary
UAE officials warns employers over gave jobs to illegal residents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X