Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാചക നിന്ദ; പ്രതികരിച്ച് യുഎഇയും ഒമാനും ജോര്‍ദാനും; നിലപാട് വിശദീകരിക്കാന്‍ ഇന്ത്യ

ദുബായ്: മുഹമ്മദ് നബിയെ ബിജെപി നേതാവ് അവഹേളിച്ച സംഭവത്തില്‍ പ്രതികരണവുമായി യുഎഇയും ഒമാനും ജോര്‍ദാനും. ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മയുടെ പ്രസ്താവനയെ യുഎഇ അപലിപ്പിച്ചു. ധാര്‍മികതയ്ക്കും മാനവ മൂല്യങ്ങള്‍ക്കും വിരുദ്ധമായ എല്ലാ പ്രതികരണത്തെയും യുഎഇ ശക്തമായി തള്ളുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാന്‍ ഭരണകൂടവും പ്രവാചക നിന്ദയ്‌ക്കെതിരെ രംഗത്തുവന്നു. ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയാണ് ഒമാന്‍ ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍തിയാണ് പ്രതിഷേധം അറിയിച്ചത്.

u

അതേസമയം, വിഷയത്തില്‍ രമ്യമായ പരിഹാരത്തിന് ഇന്ത്യ ശ്രമിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്രതലത്തില്‍ ഇടപെട്ട് നിലപാട് വിശദീകരിക്കുമെന്നാണ് വിവരം. ഖത്തറാണ് വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച വിദേശരാജ്യം. ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിക്കുകയായിരുന്നു ഖത്തര്‍. തൊട്ടുപിന്നാലെ കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളും പ്രതിഷേധിച്ചു. ഇപ്പോള്‍ ഒമാനും യുഎഇയും ജോര്‍ദാനും പ്രതിഷേധവുമായി രംഗത്തുവന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ പാകിസ്താന്‍, ഇന്തോനേഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളും പ്രതിഷേധിച്ചിട്ടുണ്ട്.

അതിനിടെ, പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ കുവൈത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ പ്രദര്‍ശന ഭാഗങ്ങളില്‍ നിന്ന് മാറ്റുന്നു എന്നാണ് പുതിയ വിവരം. കുവൈത്ത് സിറ്റിക്കടുത്ത അല്‍ അര്‍ദിയ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ സ്റ്റോറില്‍ നിന്നാണ് ഇന്ത്യയുടെ തേയില ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ മാറ്റിവച്ചതന്നെ് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയെന്നാണ് വാര്‍ത്തകള്‍. കുവൈത്തിലെ മുസ്ലിങ്ങളായ ഞങ്ങള്‍ പ്രവാചകനെ അപമാനിക്കുന്നത് പൊറുക്കില്ലെന്ന് സ്റ്റോറിലെ സിഇഒ നാസര്‍ അല്‍ മുതൈരി എഎഫ്പിയോട് പറഞ്ഞു.

മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും അറബ് ലീഗും പ്രവാചക നിന്ദക്കെതിരെ രംഗത്തുവന്നിരുന്നു. ഒഐസിക്ക് സങ്കുചിത നിലപാടാണുള്ളതെന്ന് ഇന്ത്യ പ്രതികരിച്ചു. ആഭ്യന്തരമായും വലിയ വിമര്‍ശനമാണ് ബിജെപി നേരിടുന്നത്. രാജ്യത്തിന്റെ പ്രതിഛായക്ക് ബിജെപി കോട്ടം തട്ടിച്ചുവെന്നാണ് ഒരു വിമര്‍ശനം. രാഹുല്‍ ഗാന്ധിയും പി ചിദംബരവും അസദുദ്ദീന്‍ ഉവൈസിയും മുസ്ലിം ലീഗുമെല്ലാം ബിജെപിക്കെതിരെ രംഗത്തുവന്നു. 1.35 കോടി ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 87 ലക്ഷം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+