യുഎഇ അല്ല ആ രാജ്യം; ഹിന്ദുക്കള്‍ കൂടുതലുള്ള മുസ്ലിം രാജ്യം ഇതാണ്, 10 രാജ്യങ്ങളിലെ കണക്ക്
ലോക ജനസംഖ്യയില്‍ മതങ്ങള്‍ തിരിച്ചുള്ള കണക്ക് അടുത്തിടെയാണ് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ പ്യു റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ടത്. ലോകത്ത് അതിവേഗം വളരുന്ന മത വിഭാഗം മുസ്ലിങ്ങളാണ് എന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ക്രിസ്ത്യന്‍, ഹിന്ദു, നിരീശ്വര വാദികള്‍ എന്നിവര്‍ക്കിടയിലെല്ലാം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതലുള്ള ക്രിസ്ത്യാനികളാണ്. മുസ്ലിംങ്ങളും നിരീശ്വരവാദികളും കഴിഞ്ഞാല്‍ നാലാം സ്ഥാനത്താണ് ഹിന്ദു ജനസംഖ്യ. ഏഷ്യ-പസഫിക് മേഖലയിലാണ് ഹിന്ദുക്കള്‍ കൂടുതല്‍. 95 ശതമാനം ഹിന്ദുക്കളും ഇന്ത്യയിലാണ്. നേപ്പാള്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലെ ജനസംഖ്യയിലും പ്രധാന മതവിഭാഗം ഹിന്ദുക്കളാണ് എന്നും പ്യു റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

2010 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ലോകത്ത് ഹിന്ദു ജനസംഖ്യയില്‍ 12 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. അതായത്, ലോക ജനസംഖ്യയില്‍ 120 കോടി വരും ഹിന്ദുക്കള്‍. മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഇക്കാലയളവില്‍ ഹിന്ദുക്കള്‍ 32 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. നോര്‍ത്ത് അമേരിക്കയില്‍ 36 ലക്ഷമായി ഉയര്‍ന്നു. യൂറോപ്പില്‍ 22 ലക്ഷമായിട്ടുണ്ട്. ജോലി ആവശ്യാര്‍ഥം എത്തിയവരാണിതില് ബഹുഭൂരിഭാഗവും.
ഇന്ത്യയിലാണ് ഹിന്ദുക്കള്‍ കൂടുതലുള്ളത്. ലോക ഹിന്ദു ജനസംഖ്യയുടെ ഏകദേശം 95 ശതമാനം ഹിന്ദുക്കളും ഇന്ത്യയിലാണ്. അതായത്, 110 കോടി ഹിന്ദുക്കള്‍ ഇന്ത്യയിലുണ്ട്. തൊട്ടുപിന്നില്‍ നേപ്പാളിലാണ്. അവിടെ 2.35 കോടിയാണ് ഹിന്ദുക്കള്‍. ലോകത്ത് മുസ്ലിം ഭൂരിപക്ഷമായ രാജ്യങ്ങളിലും നിരവധി ഹിന്ദുക്കള്‍ താമസിക്കുന്നുണ്ട്. ഇതില്‍ കൂടുതലും ബംഗ്ലാദേശിലാണ്.
മുസ്ലിം രാജ്യങ്ങളിലെ ഹിന്ദുക്കള്‍
ബംഗ്ലാദേശില്‍ 1.3 കോടി ഹിന്ദുക്കളുണ്ടെന്ന് പ്യു റിസര്‍ച്ച് പറയുന്നു. പാകിസ്താനില്‍ 50 ലക്ഷമാണ് ഹിന്ദു ജനസംഖ്യ. ഇന്തോനേഷ്യയില്‍ 43 ലക്ഷവും. മലേഷ്യയില്‍ 20 ലക്ഷം ഹിന്ദുക്കളും യുഎഇയില്‍ 11 ലക്ഷം ഹിന്ദുക്കളുമുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുക്കള്‍ കൂടുതലുള്ള പത്ത് രാജ്യങ്ങളുടെ പട്ടിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ക്ക് പുറമെ, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടന് എന്നീ രാജ്യങ്ങളുടെ പേരും ആദ്യ പത്തിലുണ്ട്.
ശ്രീലങ്കയില്‍ 32 ലക്ഷം, അമേരിക്കയില്‍ 30 ലക്ഷം, ബ്രിട്ടനില്‍ 11 ലക്ഷം ഹിന്ദുക്കളുണ്ടെന്നാണ് പട്ടികയില്‍ പറയുന്നത്. ഇന്ത്യയ്ക്കും നേപ്പാളിനും ശേഷം കൂടുതല്‍ ഹിന്ദുക്കളുള്ള രാജ്യം മൗറീഷ്യസ് ആണ്. ആ രാജ്യത്തെ ജനസംഖ്യയുടെ 48 ശതമാനം ഹിന്ദുക്കളാണ്. എന്നാല്‍ 6.2 ലക്ഷമേ ഇത് വരൂ. കാരണം മൗറീഷ്യസില്‍ മൊത്തം ജനസംഖ്യ വളരെ കുറവാണ്.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി മറ്റു രാജ്യങ്ങളിലെ ഹിന്ദുക്കള്‍ അധികവും ജോലി തേടി പോയവരാണ്. സമ്പന്ന രാജ്യങ്ങളില്‍ ജോലി തേടിപ്പോകുന്നവരില്‍ എല്ലാ വിഭാഗക്കാരുമുണ്ട്. അമേരിക്ക, യൂറോപ്പ്, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഹിന്ദു ജനസംഖ്യ ഉയരാന്‍ കാരണം ജോലി തേടിയുള്ള കുടിയേറ്റമാണ് എന്നും പ്യു റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ഹിന്ദു ജനസംഖ്യയില്‍ നാമമാത്രമായ കുറവ് വന്നിട്ടുമുണ്ട്. കുടിയേറ്റം കൂടിയതുള്പ്പെടെയുള്ളതാകാം ഇതിന് കാരണം.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications