Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിലേക്ക് യുഎഇ സൈന്യം; ബ്ലാക്ക് വാട്ടറിന്റെ പിന്തുണയും പരിശീലനവും, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഖത്തര്‍ അമീറിനെ അട്ടിമറിക്കലായിരുന്നു യുഎഇയുടെ ലക്ഷ്യം. സൗദി സഖ്യവുമായി ബന്ധമുള്ള ഒരു വ്യക്തിയെ ഖത്തറിന്റെ ഭരണമേല്‍പ്പിക്കാനും യുഎഇ ആലോചിച്ചു

ദോഹ: ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളില്‍ പ്രമുഖരാണ് യുഎഇ. ഖത്തറിനെ ഒതുക്കാന്‍ യുഎഇ സൈന്യത്തെ അയക്കാര്‍ തീരുമാനിച്ചു. അറബ് ലോകത്ത് നിരവധി കൂട്ടക്കൊലകള്‍ നടത്തിയ പാശ്ചാത്യ സ്വകാര്യ സേനയായ ബ്ലാക്ക് വാട്ടറിന്റെ പിന്തുണയോടെയായിരുന്നു നീക്കം.

ഖത്തര്‍ മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്പാനിഷ് പത്രമായ എബിസിയാണ് അബ്ദുല്ലയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ സൗദി അറേബ്യയും സമാനമായ നീക്കം നടത്തിയിരുന്നെങ്കിലും അമേരിക്കയുടെ ഇടപെടല്‍ മൂലം ഉപേക്ഷിക്കുകയായിരുന്നു. എബിസിയുടെ റിപ്പോര്‍ട്ടിലെ വിശദീകരണം ഇങ്ങനെ...

സ്വകാര്യ സേനയെ കൂട്ടുപിടിച്ച്

സ്വകാര്യ സേനയെ കൂട്ടുപിടിച്ച്

ബ്ലാക്ക് വാട്ടറുമായി ബന്ധമുള്ള സ്വകാര്യ സേനയെ കൂട്ടുപിടിച്ചാണ് യുഎഇ നീക്കം നടത്തിയതെന്ന് അബ്ദുല്ല അല്‍ അതിയ്യ പറയുന്നു. ഇതിന് വേണ്ടി കൂലിപട്ടാളക്കാര്‍ക്ക് പരിശീലനം നല്‍കാനും യുഎഇ തീരുമാനിച്ചത്രെ.

അമീറിനെ അട്ടിമറിക്കാന്‍

അമീറിനെ അട്ടിമറിക്കാന്‍

ഖത്തര്‍ അമീറിനെ അട്ടിമറിക്കലായിരുന്നു യുഎഇയുടെ ലക്ഷ്യം. സൗദി സഖ്യവുമായി ബന്ധമുള്ള ഒരു വ്യക്തിയെ ഖത്തറിന്റെ ഭരണമേല്‍പ്പിക്കാനും യുഎഇ ആലോചിച്ചുവെന്നും അബ്ദുല്ല പറഞ്ഞു.

ഉപരോധത്തിന് മുമ്പ്

ഉപരോധത്തിന് മുമ്പ്

ഖത്തറിനെതിരേ നാല് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ്. അതിന് മുമ്പാണ് യുഎഇ ഇത്തരമൊരു സൈനിക നീക്കം ആലോചിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒടുവില്‍ സംഭവിച്ചത്

ഒടുവില്‍ സംഭവിച്ചത്

എന്നാല്‍ ഒടുവില്‍ സൈനിക നീക്കം യുഎഇ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ലിവയിലെ സൈനിക താവളം

ലിവയിലെ സൈനിക താവളം

യുഎഇയുടെ പടിഞ്ഞാറുള്ള ലിവയിലെ സൈനിക താവളത്തിലാണ് സൈനികര്‍ക്ക് പരിശീലനം നല്‍കിയിരുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയുടെ ഇടപെടല്‍

അമേരിക്കയുടെ ഇടപെടല്‍

അമേരിക്കന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയായ ബ്ലാക്ക് വാട്ടറിന്റെ എല്ലാ സഹായവും ഇതിന് തേടിയിരുന്നു. അവരാണ് പരിശീലനം നല്‍കിയിരുന്നത്. ഇതിന്റെ ഒരുക്കം പൂര്‍ത്തിയായപ്പോഴാണ് അമേരിക്കയുടെ ഇടപെടലുണ്ടായത്.

15000 കൂലിപട്ടാളക്കാര്‍

15000 കൂലിപട്ടാളക്കാര്‍

കൂലിപട്ടാളക്കാരെയാണ് പരിശീലിപ്പിച്ചത്. ഖത്തര്‍ അധിനിവേശമായിരുന്നു ലക്ഷ്യം. 15000 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. കൊളംബിയ, തെക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഈ പട്ടാളക്കാരില്‍ കൂടുതല്‍.

ബ്ലാക്ക് വാട്ടര്‍ ആരാണ്

ബ്ലാക്ക് വാട്ടര്‍ ആരാണ്

ഇറാഖില്‍ അമേരിക്കന്‍ അധിനിവേശകാലത്ത് വന്‍ കൂട്ടക്കൊലകള്‍ നടത്തി കുപ്രസിദ്ധി നേടിയ സംഘമാണ് ബ്ലാക്ക് വാട്ടര്‍. 2007ല്‍ ബഗ്ദാദില്‍ 17 സാധാരണക്കാരെ കൊന്ന ബ്ലാക്ക് വാട്ടറിനെതിരേ പ്രതിഷേധം ശക്തമായതോടെ അവര്‍ പേര് മാറ്റുകയായിരുന്നു.

അകാദമി എന്ന പുതിയ നാമം

അകാദമി എന്ന പുതിയ നാമം

ഇപ്പോള്‍ ബ്ലാക്ക് വാട്ടര്‍ എന്നല്ല ഈ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ പേര്. അകാദമി എന്ന പേരിലാണ് അറിയപ്പെടുന്നത്. പക്ഷേ, ഈ സംഘത്തെയാണ് യുഎഇ ഖത്തര്‍ അധിനിവേശത്തിന് സമീപിച്ചതത്രെ.

 യമനിലേക്കും കൂലിപ്പട്ടാളം

യമനിലേക്കും കൂലിപ്പട്ടാളം

മുമ്പ് യമനിലേക്ക് യുഎഇ സമാനമായ രീതിയില്‍ കൂലിപട്ടാളക്കാരെ അയച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2015ലാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വന്നത്. യമനിലെ ഹൂഥികള്‍ക്കെതിരേ പോരാടാനായിരുന്നു അത്.

ഡേവിഡ് ഐസന്‍ബെര്‍ഗ് പറയുന്നു

ഡേവിഡ് ഐസന്‍ബെര്‍ഗ് പറയുന്നു

സ്വന്തം സുരക്ഷയ്ക്കും വിദേശത്ത് സൈനിക ഇടപെടല്‍ നടത്തുന്നതിനും യുഎഇ ബ്ലാക്ക് വാട്ടര്‍ പോലുള്ള സ്വകാര്യ ഏജന്‍സികളെ ഉപയോഗിക്കുന്നുണ്ടെന്ന് പശ്ചിമേഷ്യല്‍ നിരീക്ഷകനായ ഡേവിഡ് ഐസന്‍ബെര്‍ഗ് പറയുന്നു.

സൗദി അറേബ്യയുടെ നീക്കം

സൗദി അറേബ്യയുടെ നീക്കം

സൗദി അറേബ്യയും ഖത്തറിലേക്ക് സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസഫ് അല്‍ ഉതൈബയുടെ ഇ മെയില്‍ ചോര്‍ന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

 കുവൈത്ത് അമീറിന്റെ നിലപാട്

കുവൈത്ത് അമീറിന്റെ നിലപാട്

ഇക്കാര്യം അമേരിക്കന്‍ വൃത്തങ്ങളും ശരിവച്ചിരുന്നു. ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് പിന്നീട് സൗദി സൈന്യം ആക്രമണത്തിന് തുടക്കം കുറിക്കാതിരുന്നത്. ഉതൈബയുടെ ഇമെയിലില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളുണ്ടായിരുന്നു. മധ്യസ്ഥ ശ്രമം തുടരുന്ന കുവൈത്ത് അമീറും സൈനിക നടപടിയെ എതിര്‍ത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+