കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധിയില്‍ പ്രവാസികള്‍ക്ക് താങ്ങായി യുഎഇ; നാട്ടില്‍ പോവാന്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, നിര്‍മാണം തുടങ്ങിയ സകല മേഖലകളിലും വലിയ വെല്ലുവിളിയാണ നിലില്‍ക്കുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഒരു വര്‍ഷത്തോളമെങ്കിലും സമയം എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Recommended Video

cmsvideo
പ്രതിസന്ധിയില്‍ പ്രവാസികള്‍ക്ക് താങ്ങായി യുഎഇ : Oneindia Malayalam

വലിയ തൊഴില്‍ നഷ്ടത്തിലേക്കാണ് ഈ പ്രതിസന്ധി നയിക്കുന്നത്. മലായാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളുടെ തൊഴില്‍ ഇതിനോടകം തന്നെ ഭീഷണിയിലായിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മൂലം ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ 17 ലക്ഷത്തോളം തൊഴില്‍ നഷ്ടമാകുമെന്ന യുഎന്‍ ഏജന്‍സി റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികള്‍ക്ക് പരമാവധി ആശ്വാസം പകരുന്ന നടപടികളാണ് ഗള്‍ഫ് ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

അവധി നേരത്തെ

അവധി നേരത്തെ

സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് വാര്‍ഷിക അവധി നേരത്തെയാക്കുന്ന പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി. ഫെഡറല്‍ അതോറിറ്റ് ഫോര്‍ ഐഡന്‍റിന്‍റ് ആന്‍റ് സിറ്റിസണ്‍ഷിപ്പ്, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനാജ്മെന്‍റ് എന്നിവയുടെ നേതൃത്വത്തിലാണ് അവധി നേരത്തെയാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

നേതൃത്വം

നേതൃത്വം

സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് വാര്‍ഷിക അവധി നേരത്തെയാക്കുന്ന പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി. ഫെഡറല്‍ അതോറിറ്റ് ഫോര്‍ ഐഡന്‍റിന്‍റ് ആന്‍റ് സിറ്റിസണ്‍ഷിപ്പ്, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് എന്നിവയുടെ നേതൃത്വത്തിലാണ് അവധി നേരത്തെയാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

തൊഴിലുടമ ആവശ്യപ്പെടണം

തൊഴിലുടമ ആവശ്യപ്പെടണം

വാര്‍ഷിക അവധി ആവശ്യമായ തീയ്യതികള്‍ അറിയിക്കാന്‍ തൊഴിലാളികളോട് തൊഴിലുടമ ആവശ്യപ്പെടണം. ഇതിന് തയ്യാറല്ലെങ്കില്‍ സ്ഥാപന ഉടമകളുടേയും തൊഴിലാളികളുടേയും പരസ്പര ധാരണയില്‍ ശബളമില്ലാതെ അവധി നല്‍കുകയും ചെയ്യാം എന്നും അധികൃതര്‍ അറിയിക്കുന്നു.

നാട്ടില്‍ പോവാന്‍

നാട്ടില്‍ പോവാന്‍

ലോകത്തൂടനീളം എല്ലാവരും വലിയ ബുദ്ധിമുട്ടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. പ്രവാസികളും വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ അവരെ സഹായിക്കാനും നാട്ടില്‍ പോയി വരാനുമുള്ള അവരുടെ ആഗ്രഹം പൂര്‍ത്തികരിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി യുഎഇ ഭരണകൂടം ആവിഷ്കരിക്കുന്നത്. വിമാന യാത്രാ വിലക്ക് നീങ്ങിയതിന് ശേഷമായിരിക്കും പ്രവാസികള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുക.

11 പേര്‍

11 പേര്‍

ഇന്നത്തെ ഒരു മരണം അടക്കം യുഎഇയില്‍ ഇതുവരെ 11 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഏഷ്യൻ രാജ്യത്ത് നിന്നുള്ള പൗരനാണ് മരിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച കണ്ണൂർ കോളയാട് സ്വദേശിയുടെ മരണം അജ്മാനില്‍ ബന്ധുക്കളും സഹപ്രവർത്തകരും സ്ഥിരീകരിച്ചിരുന്നു

 കോവിഡിന് മരുന്നുണ്ടാക്കാം.. പക്ഷെ ഈ വിഡ്ഢിത്തരത്തിനോ?; രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ് കോവിഡിന് മരുന്നുണ്ടാക്കാം.. പക്ഷെ ഈ വിഡ്ഢിത്തരത്തിനോ?; രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്

 ദക്ഷിണ കൊറിയ ചെയ്തത് ഇപ്പോള്‍ എറണാകുളത്തും; ഇന്ത്യയില്‍ ആദ്യം, അപൂര്‍വ്വ നേട്ടം ദക്ഷിണ കൊറിയ ചെയ്തത് ഇപ്പോള്‍ എറണാകുളത്തും; ഇന്ത്യയില്‍ ആദ്യം, അപൂര്‍വ്വ നേട്ടം

English summary
UAE planning to provide early leave scheme for expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X