കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസാ കാലാവധി തീർന്നവർക്ക് യുഎഇ വിടാം: മൂന്ന് ദിവസം മാത്രം അവശേഷിക്കുന്നുവെന്ന് അധികൃതർ, ചട്ടങ്ങൾ ഇങ്ങനെ..

Google Oneindia Malayalam News

അബുദാബി: കാലാവധി അവസാനിച്ച വിസയുമായി യുഎയിൽ താമസിക്കുന്നവർക്ക് പുതിയ അറിയിപ്പുമായി സർക്കാർ. 2019 മാർച്ച് ഒന്നിന് മുമ്പ് കാലാവധി അവസാനിച്ച താമസ, സന്ദർശക, ടൂറിസ്റ്റ്, വിസയുമായി കഴിയുന്നവർക്ക് ശിക്ഷയൊന്നുമില്ലാതെ രാജ്യം വിടാൻ അനുവദിച്ചിട്ടുള്ള സമയം ഡിസംബർ 31 ന് അവസാനിക്കുമെന്നാണ് അറിയിപ്പ്.

ഇളവ് പ്രഖ്യാപനം

ഇളവ് പ്രഖ്യാപനം

ഡിസംബർ 31നുള്ളിൽ നടപടികൾ പൂർത്തിയാക്കി രാജ്യം വിടാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് വ്യക്തമാക്കിയിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ രാജ്യാതിർത്തികൾ അടച്ചിടുകയും അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാലാവധി അവസാനിച്ച വിസകളുമായി കഴിയുന്നവർക്ക് പത്ത് മാസത്തേക്ക് രാജ്യത്ത് കഴിയാമെന്ന് യുഎഇ വ്യക്തമാക്കിയത്.

പിഴയില്ലാതെ കഴിയാം

പിഴയില്ലാതെ കഴിയാം

കാലാവധി കഴിഞ്ഞ താമസ രേഖകളുമായി കഴിയുന്നവരിൽ നിന്ന് സാധാരണഗതിയിൽ ഈടാക്കിവരുന്ന പിഴയിൽ നിന്ന് ഇവരെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ യുഎഇ അനുവദിച്ചിട്ടുള്ള് പൊതുമാപ്പിന് സമാനമായ ആനുകൂല്യങ്ങളാണ്. ഇപ്പോൾ അനുവദനീയമായ സമയത്തിനുള്ളിൽ രാജ്യം വിടുന്നവർക്ക് മറ്റൊരു വിസയെടുത്ത് വീണ്ടും രാജ്യത്തേക്ക് മടങ്ങിയെത്താനുമാകും. വിസ കാലാവധി തീർന്നിട്ടുള്ളത് നിക്ഷേപകർ, ഏതെങ്കിലും ബിസിനസ് പങ്കാളികൾ എന്നിങ്ങനെയുള്ളവരാണെങ്കിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മടങ്ങേണ്ടത്.

 കുടുംബത്തോടെ മടങ്ങണം

കുടുംബത്തോടെ മടങ്ങണം

നിയമലംഘകരമായി കഴിയുന്ന കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് തന്നെ രാജ്യം വിടേണ്ടതുണ്ട്. പാസ്പോർട്ട്, വിമാന ടിക്കറ്റ് എന്നിവ കൈവശം സൂക്ഷിച്ച് വിമാനം പുറപ്പെടുന്നതിന് നാല മണിക്കൂർ മുമ്പ് തന്നെ വിമാനത്താവളത്തിലെത്തിയിരിക്കണമെന്നാണ് അധികൃതരുടെ നിർദേശം. എന്നാൽ ഷാർജ, അബുദാബി, റാസൽഖൈമ എന്നീ വിമാനത്താവളങ്ങൾ വഴിയാണ് സ്വദേശത്തേക്ക് മടങ്ങുന്നതെങ്കിൽ ആറ് മണിക്കൂർ മുമ്പ് തന്നെ വിമാനത്താവളത്തിൽ എത്തിയിരിക്കണം.

നടപടികൾ പൂർത്തിയാക്കണം

നടപടികൾ പൂർത്തിയാക്കണം

ദുബായ് വിമാനത്താവളം വഴി സ്വദേശത്തേക്ക് മടങ്ങുന്നവർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് രണ്ടാമത്തെ ടെർമിനലിന് സമീപത്തുള്ള സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സെന്ററില ഡീപോർട്ടേഷൻ സെന്ററിൽ ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

Recommended Video

cmsvideo
India is holding dry run in four states
പിഴയടക്കണം

പിഴയടക്കണം

2019 മാർച്ച് 1ന് ശേഷം വിസാ കാലാവധി അവസാനിച്ചവർക്ക് അനധികൃത താമസത്തിനുള്ള പിഴ അടച്ച ശേഷം മാത്രമേ രാജ്യം വിട്ടുപോകാൻ സാധിക്കുകയുള്ളൂ. തൊഴിൽ വിസയുടെ കാലാവധി കഴിഞ്ഞിട്ടുള്ളവർ 250 ദിർഹം ഫീസിനത്തിലും പ്രതിദിനം 25 വീതവും എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് 20 ദിർഹവുമാണ് അടയ്ക്കേണ്ടത്. എന്നാൽ സന്ദർശക വിസയിൽ രാജ്യത്തെത്തിയവർക്ക് ആദ്യദിനത്തിൽ 200 ദിർഹവും പിന്നീടുള്ള ഓരോ ദിവസത്തിനും 100 ദിർഹം വീതവുമാണ് പിഴയിനത്തിൽ അടയ്ക്കേണ്ടത്.

മുഖ്യമന്ത്രിയുടെ മലപ്പുറം പര്യടനം; ജമാഅത്തിനെയും എസ്ഡിപിഐയെയും മാറ്റി നിര്‍ത്തി, എത്തിയവര്‍...മുഖ്യമന്ത്രിയുടെ മലപ്പുറം പര്യടനം; ജമാഅത്തിനെയും എസ്ഡിപിഐയെയും മാറ്റി നിര്‍ത്തി, എത്തിയവര്‍...

വികെ പ്രശാന്തിനെതിരെ ശബരീനാഥ്? വട്ടിയൂർക്കാവിൽ അട്ടിമറി നീക്കത്തിന് കോൺഗ്രസ്...ഒരുക്കുന്നത് കിടിലൻ തന്ത്രങ്ങൾവികെ പ്രശാന്തിനെതിരെ ശബരീനാഥ്? വട്ടിയൂർക്കാവിൽ അട്ടിമറി നീക്കത്തിന് കോൺഗ്രസ്...ഒരുക്കുന്നത് കിടിലൻ തന്ത്രങ്ങൾ

അറ്റകൈ നീക്കത്തിന് കോൺഗ്രസ്;രമേശ് ചെന്നിത്തല അരുവിക്കരയിൽ മത്സരിക്കും? ഹരിപ്പാടെ കണക്കുകൾ നൽകുന്ന സൂചനഅറ്റകൈ നീക്കത്തിന് കോൺഗ്രസ്;രമേശ് ചെന്നിത്തല അരുവിക്കരയിൽ മത്സരിക്കും? ഹരിപ്പാടെ കണക്കുകൾ നൽകുന്ന സൂചന

English summary
UAE plans to deport Visa defaulters, Conditions are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X