കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ ആദരം, സയ്യിദ് മെഡല്‍ പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ്

  • By Desk
Google Oneindia Malayalam News

അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലിഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സയ്യിദ് മെഡല്‍ സമ്മാനിച്ചു. രാജാക്കന്‍മാര്‍ക്കും പ്രസിഡന്റ്, രാജ്യതലവന്മാര്‍ക്കും നല്‍കി വരുന്ന ആദരവാണ് സയ്യിദ് അവാര്‍ഡ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും നയതന്ത്ര ബന്ധങ്ങളും ഊട്ടി ഉറപ്പിക്കാന്‍ മോദി നടത്തിവരുന്ന ശ്രമങ്ങളും കഠിനാദ്ധ്വാനവും കണക്കിലെടുത്താണ് മോദിയെ അവാര്‍ഡിന് അര്‍ഹനാക്കിയതന്ന് പറയുന്നു.

<strong><br>വാട്‌സ് ആപ്പ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തിരിച്ചറിയാന്‍ പുതിയ ഫീച്ചര്‍; തിരഞ്ഞെടുപ്പ് കാലത്ത് ചെക്ക് പോയിന്റ് ടിപ്പ് ലൈനുമായി വാട്‌സ് ആപ്പ് </strong>
വാട്‌സ് ആപ്പ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ തിരിച്ചറിയാന്‍ പുതിയ ഫീച്ചര്‍; തിരഞ്ഞെടുപ്പ് കാലത്ത് ചെക്ക് പോയിന്റ് ടിപ്പ് ലൈനുമായി വാട്‌സ് ആപ്പ്

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പല മേഖലകളിലും പരസ്പര സഹകരണം വളര്‍ത്തുന്നതില്‍ മോദ് നിര്‍ണായക പങ്ക് വഹിച്ചെന്ന് അവാര്‍ഡ് പ്രഖ്യാപനത്തിനിടെ അബുദാബിയുടെ രാജകുമാരനും യുഎഇ ആര്‍മ്ഡ് ഫോഴ്‌സ് ഡെപ്യൂട്ടി സൂപ്പര്‍ കമാന്‍ഡറുമായ ഷെയ്ഖ് ഖലിഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ പറഞ്ഞു. സയ്യിദ് മെഡല്‍ മോദിക്ക് നല്‍കുന്നതിലൂടെ ഇരു രാജ്യങ്ങള്‍ക്കിടയിലും ഇനിയും നല്ല ബന്ധം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Narendra Modi

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഏറെ പഴക്കമുള്ളതാണെന്നും ഈ ബന്ധം കൂടുതല്‍ നയതന്ത്രമാക്കുന്നതില്‍ ഇന്ത്യ വലിയ പങ്ക് വഹിച്ചെന്നും ഇന്ത്യയുടെ വൈവിധ്യമായ പാരമ്പര്യത്തിലും സംസ്‌കാരത്തിലും രാജ്യം മറ്റ് സുഹൃത്ത് രാജ്യങ്ങള്‍ക്ക് നല്‍കുന്ന ബന്ധത്തിലും അത്രയേറെ ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ടെന്നും സയിദ് വ്യക്തമാക്കി. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം ഇനിയും വര്‍ധിപ്പിക്കുമെന്നും ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിച്ച് മുന്നേറുമെന്നും അദ്ദേഹം വ്യക്തമാക്കി, രാജ്യത്തിനും ജനങ്ങള്‍ക്കും എല്ലാ പുരോഗതിയും സമൃദ്ധിയും സുരക്ഷയും ഉണ്ടാകട്ടെയന്ന് അദ്ദേഹം ആശംസിച്ചു.

English summary
UAE president awards Zayed medal to Indian PM Narendra. Modi, Award is to honor his effort to build strategical relation with in each countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X