ചൈനയുടെ കൊവിഡ് വാക്‌സിന്‍ കുത്തിവെച്ച് യുഎഇ പ്രധാനമന്ത്രി, ചിത്രവും പങ്കുവെച്ചു
ചൈനയുടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം. അദ്ദേഹം തന്നെയാണ് ചൈനീസ് വാക്‌സിന്‍ തനിക്ക് കുത്തിവെച്ചതായുളള വിവരം ട്വിറ്റര്‍ വഴി പുറംലോകത്തെ അറിയിച്ചത്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ചിത്രവും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ ട്വിറ്ററിലെ കുറിപ്പ് ഇങ്ങനെ: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നു. എല്ലാവര്‍ക്കും സുരക്ഷയും മികച്ച ആരോഗ്യവും ആശംസിക്കുന്നു. യുഎഇയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി അക്ഷീണം പ്രവര്‍ത്തിച്ച നമ്മുടെ ടീമിനെക്കുറിച്ച് അഭിമാനമുണ്ട്. യുഎഇയില്‍ ഭാവി മികച്ചതായിരിക്കും.

ചൈനയിലെ മരുന്ന് നിര്‍മ്മാണ രംഗത്തെ ഭീമന്മാരായ സിനോ ഫാം വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ ശരീരത്തില്‍ കുത്തിവെച്ചിരിക്കുന്നത് എന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെയാണ് എമിറേറ്റിലെ ഉന്നതരില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തവരില്‍ അവസാനത്തെ ആളാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം.
വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സയിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രി ഷെയ്ഖ് സെയ്ഫ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ എന്നിവരും പരീക്ഷണ വാക്‌സിന്‍ കുത്തിവെപ്പ് എടുത്തിരുന്നു. സിനോഫാം വാക്‌സിന്റെ പരീക്ഷണ കുത്തിവെപ്പ് സല്‍മാന്‍ രാജകുമാരന്‍ എടുത്തതായി സെപ്‌ററംബറില്‍ ബഹ്‌റൈന്‍ അറിയിച്ചിരുന്നു. യുഎഇയില്‍ സിനോഫാം വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ആണ് നടന്ന് കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications