Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി ഐസിഎഐ പരിപാടി പാനലിൽ നിന്ന് സുധീർ ചൗധരി പുറത്ത്; യുഎഇ രാജകുമാരി അവകാശപ്പെട്ടു

അബുദാബി ഐസിഎഐ പരിപാടി പാനലിൽ നിന്ന് സുധീർ ചൗധരി പുറത്ത്; യുഎഇ രാജകുമാരി അവകാശപ്പെട്ടു

യുഎഇ: അബുദാബി ഐ സി എ ഐ പരിപാടിയുടെ പാനലിൽ നിന്നും സീ ന്യൂസിലെ സുധീർ ചൗധരിയെ ഒഴിവാക്കി. യു എ ഇ രാജകുമാരിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. നവംബർ 21 ഞായറാഴ്ച ട്വീറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്.

sudhir

" സീ ന്യൂസിലെ സുധീർ ചൗധരിയെ അബുദാബി ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇവന്റിൽ സ്പീക്കർ ആയി ഉൾപ്പെടുത്തിയിരുന്നു. ഇതിൽ നിന്നും ഇയാളെ നിരാശ പ്രകടിപ്പിച്ചതിന് ശേഷം ഒഴിവാക്കിയത് ആയി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ) രാജകുമാരി ഹെൻഡ് ബിൻത് ഫൈസൽ അൽ ഖാസിം വ്യക്തമാക്കിയത്.

അതേസമയം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ( ഐ സി എ ഐ ) അബുദാബിയിലെ അംഗം കാസിം ട്വിറ്ററിൽ ഒരു കത്ത് പങ്കുവെച്ചിരുന്നു. അദ്ദേഹം ട്വീറ്റ് ചെയ്തത് ഇങ്ങനെ, " സുധീർ ചൗധരിയെ അബുദാബി ചാർട്ടേഡ് അക്കൗണ്ടന്റ്സ് സ്പീക്കർമാരുടെ പാനലിൽ നിന്ന് ഒഴിവാക്കി."

എന്നാൽ, ഈ പരിപാടിയിലെ സ്പീക്കർമാരുടെ പാനലിൽ നിന്നും ചൗധരിയെ ഒഴിവാക്കണം എന്ന് അഭ്യർത്ഥന കത്തിൽ പറയുന്നുണ്ട്. എന്നാൽ, അദ്ദേഹത്തെ ഒഴിവാക്കിയതായി പരാമർശിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടത് ആണ്. അദ്ദേഹത്തെ ഒഴിവാക്കിയോ ഇല്ലയോ എന്ന് ഔദ്ദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. അതേസമയം, ഐ സി എ ഐ യുടെ ഔദ്ദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോഴും ചൗധരിയുടെ പേര് അവരുടെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും കത്തിൽ കാണിക്കുന്നു.

കാസിം പങ്കുവെച്ച കത്തിൽ പറയുന്നത് ഇങ്ങനെ; -

" വ്യാജ വാർത്തകൾ, വർഗീയ വിദ്വേഷം തുടങ്ങിയവ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തതിന് ചൗധരി ആരോപിക്കപ്പെട്ടിട്ടുണ്ട്. ഒരു പ്രമുഖ പ്രൊഫഷണൽ സ്ഥാപനത്തിലെ പ്രൊഫഷണൽ അല്ലാത്ത ഒരു പത്ര പ്രവർത്തകനെ ക്ഷണിക്കുന്നതിലൂടെ നമ്മുടെ അന്തസ്സും ബഹുമാനവും കുറയ്ക്കുകയും ചെയ്യണോ? ?"

കാസിം മറ്റൊരു ട്വീറ്റിൽ ചൗധരിയെ കുറിച്ച് ഇങ്ങനെ എഴുതി :-

" ഒരു കുറ്റവാളി സമൂഹത്തിലേക്ക് വിഷം ചീറ്റുമ്പോൾ, അത് അക്രമത്തെ ക്ഷണിച്ചു വരുത്തുന്നു. അത് വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പള്ളികൾക്കും തീയിടും. മറ്റ് ന്യൂനപക്ഷങ്ങളെ - ദുരുപയോഗം ചെയ്യുന്നു. പോലീസ് ഇതിന് കാവൽ നിൽക്കുന്നു. യു എ ഇയിൽ ഇത്തരം വിദ്വേഷം ഞാൻ സ്വാഗതം ചെയ്യില്ല." " ജിഹാദിന്റെ പരാമർശം " വിശദീകരിക്കുന്ന 'ജിഹാദ് ചാർട്ട്' സീ ന്യൂസിൽ സംപ്രേഷണം ചെയ്ത എപ്പിസോഡിന് ശേഷം ചൗധരിക്ക് എതിരെ ഒരു റിപ്പോർട്ട് (എഫ് ഐ ആർ) ഫയൽ ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് ഇത്തരം ഒരു പ്രഥമ വിവരം ഫയൽ ചെയ്തത്. അതേസമയം, എഫ്‌ ഐ ആറിനോട് പ്രതികരിച്ച സീ ന്യൂസിന്റെ സുധീർ ചൗധരി അതിനെ "സത്യം റിപ്പോർട്ട് ചെയ്തതിന് ഉളള പുലിറ്റ്‌സർ സമ്മാനം" എന്ന് വിശേഷിപ്പിച്ചിരുന്നു.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    എന്നാൽ, ഐ സി എ ഐ യുടെ അബുദാബി പരിപാടിയിൽ നിന്ന് സീ ന്യൂസിലെ സുധീർ ചൗധരിയെ ഒഴിവാക്കിയത് ആയി പറഞ്ഞിരുന്നു. ഇത് ഇപ്പോൾ യു എ ഇ രാജകുമാരി ഹെൻഡ് ബിൻത് ഫൈസൽ അൽ ഖാസിമിന്റെ അവകാശ വാദം മാത്രം ആണെന്നും സ്ഥിരീകരിച്ചിട്ട് ഇല്ലെന്നും പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ അത് അവരുടെ വെബ്സൈറ്റിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+