രക്തദാനം പ്രോത്സാഹിപ്പിച്ച് യുഎഇ; അസാധാരണ രക്തഗ്രൂപ്പുകാരെ ഉള്‍പ്പെടുത്തി ഡിഎച്ച്എ പദ്ധതി
അബുദാബി: രക്തദാനം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ച് യുഎഇ. അസാധാരണ രക്തഗ്രൂപ്പുള്ള യുഎഇ നിവാസികളെ ഉള്‍പ്പെടുത്തി രക്തദാനത്തെ പ്രോത്സാഹിപ്പിച്ച് ഡിഎച്ച്എ ഡാറ്റാ ബെയ്സ് ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. അസാധാരാണ രക്തഗ്രൂപ്പുള്ളവരെ ഇത്തര ഡാറ്റാബെയ്സില്‍ രജിസ്റ്റര്‍ ചെയ്യിച്ച് അടിയന്തര ഘട്ടങ്ങളില്‍ രക്തദാനത്തിനായി സമീപിക്കാന്‍ സാധിക്കുന്ന പദ്ധതിക്കാണ് ഇതോടെ തുടക്കമാകുന്നത്. ദുബായ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ ഡോ. മായ് റൗഫാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അസാധാരണ രക്തഗ്രൂപ്പുള്ളവരായിരിക്കും പ്രധാനമാണെന്നും പ്രധാനമായും പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും.
ഒരു വ്യക്തിയില്‍ നിന്ന് ശേഖരിക്കുന്ന രക്തത്തിന് 42 ദിവസത്തെ കാലാവധി മാത്രമേയുള്ളൂവെന്നതിനാല്‍ സ്ഥിരമായി രക്തം ദാനം ചെയ്യുന്നവരെയാണ് യുഎഇ പരിഗണിക്കുന്നത്. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ കാലാവധി അഞ്ച് ദിവസത്തോടെ അവസാനിക്കുമെന്നതിനാല്‍ ക്യാന്‍സര്‍ രോഗം ബാധിച്ചവര്‍ക്ക് അടിയന്തരഘട്ടത്തില്‍ ആവശ്യമായ ചികിത്സയ്ക്കും ഇത്തരത്തിലുള്ള സ്ഥിരം ദാതാക്കളെയാണ് ആവശ്യമായി വരിക. എന്നിരുന്നാലും അന്താരാഷ്ട്ര നിലവാരമനുസരിച്ച് എല്ലാ ഗ്രൂപ്പുകളില്‍പ്പെടുന്ന രക്തവും പ്ലേറ്റ്ലറ്റുകളും മെഡിക്കല്‍ സെന്ററില്‍ ശേഖരിച്ചു വെച്ചിരിക്കും. രക്തദാതാക്കളെക്കാള് മെഡിക്കല്‍ സെന്ററിനാവശ്യം പ്ലേറ്റ്ലറ്റ് ദാതാക്കളെയാണ്. ഓരോ എട്ട് ആഴ്ചയിലും വ്യക്തികള്‍ക്ക് രക്തം ദാനം ചെയ്യാവുന്നതാണ് എന്നാല്‍ പ്ലേറ്റ്ലറ്റിന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. വര്‍ഷത്തില്‍ 24 തവണ മാത്രമാണ് പ്ലേറ്റ്ലറ്റ് ദാനം ചെയ്യാന്‍ കഴിയുക. ഓരോ തവണയും രക്തം ദാനം ചെയ്യുമ്പോള്‍ മൂന്ന് പേരുടെ ജീവിതം വീതം രക്ഷിക്കാന്‍ കഴിയുമെന്നതാണ് രക്തദാനത്തിന്റെ ഗുണം.

റയല്‍ മാഡ്രിഡ് ഫുഡ്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി ചേര്‍ന്ന് ബി ദ വണ്‍ എന്ന പേരില്‍ ദുബായ് ആരോഗ്യ കേന്ദ്രം നേരത്തെ രക്തദാന ക്യാമ്പയിനുകളും ആരംഭിച്ചിരുന്നു.
യുഎഇയിലെ ലാത്തിഫ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എഎബിബി അംഗീകാരമുള്ള രക്തദാന കേന്ദ്രം രക്തം സ്വീകരിക്കുന്നതിലും സൂക്ഷിക്കുന്നതിലും ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട്. രക്തവും പ്ലേറ്റ്ലറ്റുകളും ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെഡിക്കല്‍ സെന്ററുമായി ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 04 2193221(രക്തദാനം), 04 2193769 (പ്ലേറ്റ്ലറ്റ്).
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications