കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തദാനം പ്രോത്സാഹിപ്പിച്ച് യുഎഇ; അസാധാരണ രക്തഗ്രൂപ്പുകാരെ ഉള്‍പ്പെടുത്തി ഡിഎച്ച്എ പദ്ധതി

  • By Jisha
Google Oneindia Malayalam News

അബുദാബി: രക്തദാനം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് യുഎഇ. അസാധാരണ രക്തഗ്രൂപ്പുള്ള യുഎഇ നിവാസികളെ ഉള്‍പ്പെടുത്തി രക്തദാനത്തെ പ്രോത്സാഹിപ്പിച്ച് ഡിഎച്ച്എ ഡാറ്റാ ബെയ്‌സ് ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. അസാധാരാണ രക്തഗ്രൂപ്പുള്ളവരെ ഇത്തര ഡാറ്റാബെയ്‌സില്‍ രജിസ്റ്റര്‍ ചെയ്യിച്ച് അടിയന്തര ഘട്ടങ്ങളില്‍ രക്തദാനത്തിനായി സമീപിക്കാന്‍ സാധിക്കുന്ന പദ്ധതിക്കാണ് ഇതോടെ തുടക്കമാകുന്നത്. ദുബായ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ ഡോ. മായ് റൗഫാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അസാധാരണ രക്തഗ്രൂപ്പുള്ളവരായിരിക്കും പ്രധാനമാണെന്നും പ്രധാനമായും പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും.

ഒരു വ്യക്തിയില്‍ നിന്ന് ശേഖരിക്കുന്ന രക്തത്തിന് 42 ദിവസത്തെ കാലാവധി മാത്രമേയുള്ളൂവെന്നതിനാല്‍ സ്ഥിരമായി രക്തം ദാനം ചെയ്യുന്നവരെയാണ് യുഎഇ പരിഗണിക്കുന്നത്. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ കാലാവധി അഞ്ച് ദിവസത്തോടെ അവസാനിക്കുമെന്നതിനാല്‍ ക്യാന്‍സര്‍ രോഗം ബാധിച്ചവര്‍ക്ക് അടിയന്തരഘട്ടത്തില്‍ ആവശ്യമായ ചികിത്സയ്ക്കും ഇത്തരത്തിലുള്ള സ്ഥിരം ദാതാക്കളെയാണ് ആവശ്യമായി വരിക. എന്നിരുന്നാലും അന്താരാഷ്ട്ര നിലവാരമനുസരിച്ച് എല്ലാ ഗ്രൂപ്പുകളില്‍പ്പെടുന്ന രക്തവും പ്ലേറ്റ്‌ലറ്റുകളും മെഡിക്കല്‍ സെന്ററില്‍ ശേഖരിച്ചു വെച്ചിരിക്കും. രക്തദാതാക്കളെക്കാള്‍ മെഡിക്കല്‍ സെന്ററിനാവശ്യം പ്ലേറ്റ്‌ലറ്റ് ദാതാക്കളെയാണ്. ഓരോ എട്ട് ആഴ്ചയിലും വ്യക്തികള്‍ക്ക് രക്തം ദാനം ചെയ്യാവുന്നതാണ് എന്നാല്‍ പ്ലേറ്റ്‌ലറ്റിന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. വര്‍ഷത്തില്‍ 24 തവണ മാത്രമാണ് പ്ലേറ്റ്‌ലറ്റ് ദാനം ചെയ്യാന്‍ കഴിയുക. ഓരോ തവണയും രക്തം ദാനം ചെയ്യുമ്പോള്‍ മൂന്ന് പേരുടെ ജീവിതം വീതം രക്ഷിക്കാന്‍ കഴിയുമെന്നതാണ് രക്തദാനത്തിന്റെ ഗുണം.

blood
രക്തം ദാനം ചെയ്യാന്‍ 15 മിനിറ്റ് സമയം മാത്രം മതിയെങ്കില്‍ ഷെല്‍ഫ് വളരെക്കുറഞ്ഞ (അഞ്ച് ദിവസം) പ്ലേറ്റ്‌ലറ്റ് ശേഖരിക്കാന്‍ 45 മിനിറ്റ് മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള സമയം അനിവാര്യമാണ്. ഇതിനാല്‍ പ്ലേറ്റ്‌ലറ്റ് ദാനം ചെയ്യുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടിയാണ് യുഎഇ മുന്നോട്ടുവയ്ക്കുന്നത്. പുണ്യമാസമായ റമദാനില്‍ രക്തം ദാനം ചെയ്യാമെന്ന സാധ്യതയും യുഎഇ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇഫ്്താറിന് ശേഷം ഇതിനായി പ്രത്യേകം കേന്ദ്രം ആരംഭിക്കുകയും ഇതിനായി സ്ഥിരം രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്യാമ്പയിനുകള്‍ക്കും തുടക്കം കുറിക്കും.
റയല്‍ മാഡ്രിഡ് ഫുഡ്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി ചേര്‍ന്ന് ബി ദ വണ്‍ എന്ന പേരില്‍ ദുബായ് ആരോഗ്യ കേന്ദ്രം നേരത്തെ രക്തദാന ക്യാമ്പയിനുകളും ആരംഭിച്ചിരുന്നു.

യുഎഇയിലെ ലാത്തിഫ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എഎബിബി അംഗീകാരമുള്ള രക്തദാന കേന്ദ്രം രക്തം സ്വീകരിക്കുന്നതിലും സൂക്ഷിക്കുന്നതിലും ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട്. രക്തവും പ്ലേറ്റ്‌ലറ്റുകളും ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെഡിക്കല്‍ സെന്ററുമായി ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 04 2193221(രക്തദാനം), 04 2193769 (പ്ലേറ്റ്‌ലറ്റ്).

English summary
UAE promote blood donation and urged to enroll rare group holders into DHA database
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X