കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ ചേര്‍ത്തുപിടിച്ച് യുഎഇ... ഒരു കുടുംബത്തെയും കൈവിടില്ല; തണലൊരുക്കാന്‍ പദ്ധതി

Google Oneindia Malayalam News

ദുബായ്: ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. രോഗം പടര്‍ന്നുപിടിച്ചതോടെ സാമ്പത്തികമായി വലിയ പ്രതിസന്ധിയാണ് ഓരോ രാജ്യവും നേരിടുന്നത്. ഇതിനിടെ യുഎഇയില്‍ നല്ലൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാനാണ് അധികൃതരുടെ തീരുമാനം. എത് രാജ്യത്തെ പൗരന്മാരാണെങ്കിലും അവരുടെ കുടുംബങ്ങള്‍ക്ക് അടിസ്ഥാന ചെലവുകള്‍ യുഎഇയിലെ മുന്‍നിര സന്നദ്ധസേവന സംഘടനയായ എമിറേറ്റ്‌സ് റെഡ്ക്രസന്റ് ഏറ്റെടുക്കും. രാഷ്ട്രനായകന്മാരുടെ നിര്‍ദ്ദേശ പ്രകാരമാണീ തീരുമാനം. വിശദാംശങ്ങളിലേക്ക്.

റെഡ് ക്രസന്റ്

റെഡ് ക്രസന്റ്

യുഎഇയിലെ സന്നദ്ധസേവന സംഘടനയാണ് റെഡ് ക്രസന്റ്. ഈ സംഘടനയാണ് കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് താങ്ങായി രംഗത്തെത്തിയിരിക്കുന്നത്. യുഎഇ സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നേരത്തെ ഈ സംഘടന യുഎഇയിലെ നിരവധി താമസക്കാരുടെയും വ്യാപാര സ്ഥാപനങ്ങളുടെയും കെട്ടിടവാടക കുറയ്ക്കാന്‍ മുന്‍കൈയെടുത്തിരുന്നു.

റിമോട്ട് ലേണിംഗ്

റിമോട്ട് ലേണിംഗ്

ഇതിനു പുറമെ യുഎഇ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് റിമോട്ട് ലേണിംഗ് സാര്‍വത്രികമാക്കുന്നതിന് 50 ലക്ഷം ദിര്‍ഹവും റെഡ് ക്രസന്റ് വകയിരുത്തിയിരുന്നു. കൊറോണയെ തുടര്‍ന്ന് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇത് സഹായിച്ചിരുന്നു.

പിന്തുണ നല്‍കാന്‍

പിന്തുണ നല്‍കാന്‍

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും നിലവിലെ സാഹചര്യങ്ങളില്‍ അവര്‍ക്ക് പിന്തുണ നല്‍കാനും കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യമെന്ന് അതോറിറ്റി സെക്രട്ടറി ജനറല്‍ ഡോ മുഹമ്മദ് അതീക് അല്‍ഫലാഹി പറഞ്ഞു.

ആവശ്യമായ കരുതല്‍

ആവശ്യമായ കരുതല്‍

ഇവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ നിറവേറ്റുന്നതിനും അവരെ സഹായിക്കുന്നതിനും അതിജീവനത്തിന്റെ അവരെ പ്രാപ്തരാക്കുന്നതിന് ആവശ്യമായതെല്ലാം നല്‍കുമെന്് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. അവരുടെ സാമൂഹിക അവസ്ഥകള്‍ മനസിലാക്കി ആവശ്യമായ കരുതലുകള്‍ ഒരുക്കാനുള്ള നടപടി സംഘടന സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യം വിദ്യഭ്യാസം

ആരോഗ്യം വിദ്യഭ്യാസം

രോഗം ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യം വിദ്യഭ്യാസം, ആരോഗ്യം എന്നിവ മികച്ച രീതിയില്‍ സംഘടന ഒരുക്കും. കുടുംബങ്ങളുടെ ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് മനസിലാക്കുന്നതിന് ദ്രതുഗതിയില്‍ പ്രതികരിക്കുന്ന സൗകര്യപ്രദമായ സംവിധാനം ഒരുക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.

പുതിയകേസുകള്‍

പുതിയകേസുകള്‍

അതേസമയം, രാജ്യത്ത് പുതുതായി വൈറസ് സ്ഥിരീകരിച്ച ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബത്തിന് സഹായിക്കാനും റെഡ് ക്രസന്റ് ശ്രദ്ധയൊരുക്കുന്നുണ്ട്. സാമൂഹികവും സാമ്പത്തികവും ആയ എല്ലാ വെല്ലുവിളികളെയും നേരിടാന്‍ കുടുംബംത്തെ സഹായിക്കുമെന്നും സംഘടന സെക്രട്ടറി അറിയിച്ചു.

യുഎഇ

യുഎഇ

അതേസമയം, യുഎഇയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 37 ആയി. 6302 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. പുതിയതായി 209 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1188 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. 5077 പേര്‍ യുഎഇയില്‍ ചികിത്സയിലാണ്. 767000 പരിശോധനയാണ് രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളത്.

English summary
UAE Provides Financial Assistance To Families Dies Due To Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X