ജെറൂസലേമിലെ പലസ്തീന് വീടുകള്‍ യുഎഇ വാങ്ങുന്നത് ഇസ്രായേലിന് വേണ്ടിയോ?
ജെറൂസലേം: ജെറുസലേം നഗരത്തിലെ അല്‍ അഖ്സ ദേവാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഫലസ്തീനികളുടെ വീടുകളും കെട്ടിടങ്ങളും യുഎഇ ബിസിനസുകാരന് വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ട്. അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദുമായി അടുത്ത് ബന്ധമുള്ള ബിസിനസുകാരനാണത്രെ ഇവ വാങ്ങുന്നത്. പിന്നീട് ഇസ്രായേലി കുടിയേറ്റക്കാര്‍ക്കും മറ്റുമായി മറിച്ചുവില്‍ക്കുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം. ഇസ്രായേലിലെ ഇസ്ലാമിക് മൂവ്മെന്റ് എന്ന സംഘടനയുടെ ഉപനേതാവ് കമാല്‍ കാത്തിബാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രവാസത്തില്‍ കഴിയുന്ന മുന്‍ ഫതഹ് നേതാവ് മുഹമ്മദ് ദഹ് ലാനുമായി ബന്ധമുള്ള ജെറൂസലേമിലെ ഒരു വ്യവസായി വഴിയാണ് യു.എ.ഇ ഈ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തുന്നതെന്നാണ് ആരോപണം.
അല്‍ അഖ്സ പള്ളിക്ക് സമീപമുള്ള ഒരു വീടിന് 50 ലക്ഷം ഡോളര്‍ നല്‍കാമെന്ന വാഗ്ദാനവുമായി ഫലസ്തീനിയെ യു.എ.ഇ ബിസിനസുകാരന് ഈയിടെ സമീപിച്ചതായി കാത്തിബ് പറഞ്ഞു. ഇയാള്‍ താല്പര്യക്കുറവ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വില രണ്ട് കോടി ഡോളറാക്കി ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന് പരോക്ഷമായും വിദഗ്ധമായും സഹായിക്കുന്ന യു.എ.ഇയുടെ നീക്കം ഇതാദ്യമല്ലെന്നാണ് കാത്തിബിന്റെ വാദം. 2014ല്‍ യു.എ.ഇ ഭരണകൂടം സമാനമായ തന്ത്രം പയറ്റിയിരുന്നു. കിഴക്കന്‍ ജെറൂസലേമിലെ സില്‍വാന്‍, വാദി ഹില്‍വ എന്നിവിടങ്ങളിലെ ഫലസ്തീന് വീടുകള്‍ സ്വന്തമാക്കിയ ശേഷം പിന്നീടവ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു.

അന്ന് പലസ്തീനികളുടെ വീട് നഷ്ടപ്പെടാതിരിക്കാനാണ് തങ്ങള്‍ വിലക്ക് വാങ്ങുന്നതെന്നും ഒരു കാരണവശാലും അറബികളുടെ ഈ വീടുകള്‍ ഇസ്രായേലികളുടെ കരങ്ങളിലെത്തുകയില്ലെന്നും അവര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇന്തോനീഷ്യ പോലെയുള്ള രാജ്യങ്ങളില്‍ നിന്ന് മസ്ജിദുല്‍ അഖ്സാ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് താമസ സ്ഥലമൊരുക്കുന്നതിന് വേണ്ടിയാണിവ വാങ്ങുന്നതെന്നായിരുന്നു അന്ന് ഇടനിലക്കാര്‍ ലാഭം പറഞ്ഞത്. പിന്നീട് ജൂതകുടിയേറ്റക്കാരുടെ കൈകളിലേക്ക് തങ്ങളുടെ വീടുകള്‍ മാറുന്ന അവസ്ഥയ്ക്ക് ഫലസ്തീനികള്‍ സാക്ഷ്യം വഹിച്ചത്. എന്നാല്‍ കാത്തിബിന്റെ വാദം ദഹ്ലാന് ശക്തമായി നിഷേധിച്ചും. ശുദ്ധ അസംബന്ധമാണ് അദ്ദേഹം പറയുന്നതെന്നായിരുന്നു ദഹ്ലാന്റെ വാദം.
-
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications