കനത്ത മഴയില്‍ റാസല്‍ ഖൈമയില്‍ 67 വാഹനാപകടങ്ങള്‍
റാസല്‍ ഖൈമ: യുഎഇയില്‍ പല എമിറേറ്റുകളിലും കഴിഞ്ഞ ദിവസങ്ങളിലും മഴ ശക്തമായതോടെ വാഹന അപകടങ്ങളും കൂടി. റാസല്‍ ഖൈമയില്‍ മാത്രം വെള്ളിയാഴ്ച 67 റോഡപകടങ്ങളാണ് ഉണ്ടായത്. മഴയും മഞ്ഞും കാരണമാണ് അപകടങ്ങള്‍ ഏറെയും നടന്നത്.
67 അപകടങ്ങള്‍ ഉണ്ടായെങ്കിലും അവയൊന്നും ഗുരുതര അപകടങ്ങള്‍ ആയിരുന്നില്ല. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ മാത്രം നല്‍കി വിട്ടയച്ചു. ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. മഴയെത്തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ പൊലീസ് സജ്ജമാണെന്ന് റാസല്‍ ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖാനം അഹമ്മദ് ഖാനം അറിയിച്ചു.

പട്രോളിംഗ് നടത്തുന്നതില്‍ പൊലീസിലെ എയര്‍ വിംഗും സദാ സജ്ജരാണ്. ട്രാഫിക് നിയമങ്ങളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിച്ച് വേണം വാഹനമോടിയ്ക്കാനെന്നും ബ്രിഗേഡിയര്‍ പറഞ്ഞു. വിസിബിലിറ്റ് കുറയുന്നതും അപകടങ്ങള്‍ക്ക് കാരണമായി. കടല്‍, താഴ് വാരങ്ങള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications