കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിൽ സൌജന്യ വാക്സിൻ വിതരണം ഊർജ്ജിതം: രണ്ടാംഘട്ടത്തിന് സജ്ജമെന്ന് ആരോഗ്യമന്ത്രാലയം!!

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് വ്യാപനത്തിനിടെ രണ്ടാംഘട്ട പ്രതിരോധത്തിലേക്ക് കടക്കാൻ യുഎഇ. യുഎഇ പൌരന്മാർര്രും പ്രവാസികൾക്കും പൂർണ്ണമായും സൌജന്യമായി വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞതായി അബുദാബി ആരോഗ്യവകുപ്പ് അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ വിതരണത്തിന് വേണ്ടി അബുദാബിയിൽ മാത്രം 97 കേന്ദ്രങ്ങളാണ് ആരോഗ്യ വകുപ്പ് സജ്ജീകരിച്ചിട്ടുള്ളത്.

 ദേശീയപാത 66 സ്ഥലം ഏറ്റെടുക്കല്‍; 604.90 കോടി കൂടി നല്‍കാന്‍ അനുമതി നല്‍കി; മന്ത്രി ജി സുധാകരന്‍ ദേശീയപാത 66 സ്ഥലം ഏറ്റെടുക്കല്‍; 604.90 കോടി കൂടി നല്‍കാന്‍ അനുമതി നല്‍കി; മന്ത്രി ജി സുധാകരന്‍

മുൻകൂട്ടി ബുക്കിംഗ് ഇല്ലാതെ തന്നെ യുഎഇ പൌരന്മാർക്കും പ്രവാസികൾക്കും നേരത്തെ ബുക്ക് ചെയ്യാതെ തന്നെ വാക്സിൻ വിതരണ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കാൻ സാധിക്കും. 18 വയസ്സോ അതിൽ അധികമോ പ്രായമുള്ളവർക്കോ മാത്രമാണ് വാക്സിൻ സ്വീകരിക്കാൻ സാധിക്കുക. എന്നാൽ എമിറേറ്റ്സ് ഐഡി കൈവശം വെച്ചുകൊണ്ടായിരിക്കണം വാക്സിൻ സ്വീകരിക്കാൻ എത്തേണ്ടതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുലയൂട്ടുന്ന സ്ത്രീകൾ, ഗർഭിണികൾ, 18 വയസ്സിന് താഴെ പ്രായമുള്ളവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ എന്നിവർ വാക്സിൻ സ്വീകരിക്കാൻ പാടില്ലെന്നാണ് ആരോഗ്യവകുപ്പ് ജനങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം.

corona15-159

അബുദാബി സിറ്റിയിൽ മാത്രം 34 ആരോഗ്യ കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. അൽ ഐനിലെ ആശുപത്രികൾ ഉൾപ്പെടെ 25 കേന്ദ്രങ്ങളിലും അൽ ദഫ് റ മേഖലയിൽ 10 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഇതിന് പുറമേ അബുദാബിയിലെ എട്ട് മജ് ലിസുകളിലും അൽ ഐനിലെ 14 മജ് ലിസുകളിലും വാക്സിൻ വിതരണത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.

ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ നേരത്തെ തന്നെ വാക്സിൻ വിതരണം ആരംഭിച്ചിരുന്നു. വാക്സിൻ വിതരണം അടുത്തതോടെ ആരോഗ്യമന്ത്രാലയം വാക്സിൻ വിതരണത്തിവനായി സജ്ജീകരിച്ചിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളുടെ വിവരങ്ങൾ ആരോഗ്യമന്ത്രാലയം തന്നെ പുറത്തുവിട്ടിട്ടുണ്ട്.

English summary
UAE ready for second stage of free vaccine distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X