Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയായിരിക്കണം സര്‍ക്കാര്‍!..5185 വിദേശികളെ സ്വന്തം വിമാനത്തില്‍ നാട്ടിലെത്തിച്ച് യുഎഇ, കയ്യടി

ദുബായ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ ലോകത്തിന്റെ വിവിധ ബാഗങ്ങളില്‍ നിരവധി പേരാണ് സ്വന്തം നാടുകളിലേക്ക് പോകാനാവാതെ കുടുങ്ങിക്കിടക്കുന്നത്. വൈറസ് വ്യാപനം ഇത്രയധികം വര്‍ദ്ധിക്കുന്നതിന് തൊട്ടുമുമ്പ് പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ സ്വന്തം നാടുകളിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ വിമാനസര്‍വീസുകള്‍ പൂര്‍ണാമായും നിര്‍ത്തിയതോടെ ആ സംവിധാനവും പൂര്‍ണായും നിലച്ചു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി നിരവധി ഇന്ത്യന്‍ പൗരന്മാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലേക്ക് തങ്ങളുടെ പൗര്‌നാമരെ ഇപ്പോള്‍ കൊണ്ടു വരേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

emirates

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു തീരുമാനമാണ് യുഎഇ കൈക്കൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരെ വിമാനമാര്‍ഗമോ കര മാര്‍ഗമോ യുഎഇയില്‍ എത്തിക്കുമെന്നാണ് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന 22900 വിദേശപൗരന്മാരെ സ്വന്തം നാട്ടിലെത്തിക്കുമെന്നും യുഎഇ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തിലാണ് നടപടി. യുഎഇ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ 5185 വിദേശ പൗരന്മാരെ സ്വന്തം രാജ്യത്തേക്ക് എത്തിച്ചെന്ന് യുഎഇ മന്ത്രാലയം അറിയിച്ചു. യുഎഇ ഒരുക്കിയ വിമാനസര്‍വീസ് ഉപയോഗിച്ചാണ് ഇവരെ സ്വന്തം രാജ്യങ്ങളിലേക്കെത്തിച്ചത്. യുഎഇ തുടക്കമിട്ട ഈ പദ്ധതിയില്‍ 14 രാജ്യങ്ങളാണ് സഹികരിച്ചതെന്നും മന്ത്രാലയം അറിയിച്ചു. കാനഡ, യുഎസ്, കൊളമ്പിയ, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, അള്‍ജീരിയ, ബോസ്‌നിയ, ഉക്രയിന്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, ഫീലിപൈന്‍സ്, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ഡ സഹകരിച്ചത്.

അതേസമയം, 43 രാജ്യങ്ങളില്‍ നിന്നായി 2286 എമിറാത്തികളെ തിരിച്ചെത്തിച്ചെന്നും മന്ത്രാലയം അറിയിച്ചു. 9,098 പേരെ കിഴക്കും പടിഞ്ഞാറും ഏഷ്യയിലേക്കും, 8,710 യൂറോപ്പിലേക്കും 1,009 ആഫ്രിക്കയിലേക്കും 962 പേര്‍ മധ്യ, തെക്ക്, വടക്കേ അമേരിക്കയിലേക്കും തിരിച്ചയച്ചെന്ന് മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇന്ത്യയുടെ അനുമതി ഇല്ലാത്തതിനാലാണ് ഇന്ത്യന്‍ പൗരന്മാരെ എത്തിക്കുന്നതിനുള്ള നടപടി യുഎഇ സ്വീകരിക്കാത്തത്.

അതേസമയം, യുഎഇയില്‍ 6781 പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. 41 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. ഇന്ന് മാത്രം 51 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1286 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. 5454 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 767000 ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടപ്പിലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+